HOME
DETAILS

അനധികൃതനിര്‍മാണം പൊളിക്കാനുള്ള ശ്രമം തടഞ്ഞു; തഹസീല്‍ദാരെ ബലംപ്രയോഗിച്ച് തിരിച്ചയച്ചു

  
backup
August 26 2016 | 20:08 PM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d


ചെറുതോണി: ടൗണില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃതമായി നിര്‍മിച്ച കെട്ടിടം പൊളിച്ചുമാറ്റാന്‍ എത്തിയ തഹസീല്‍ദാരെ വ്യാപാരികളും എല്‍. ഡി. എഫ് പ്രവര്‍ത്തകരും ചേര്‍ന്നു തടഞ്ഞു.
വ്യാപാരികളുടെയും എല്‍. ഡി. എഫ് പ്രവര്‍ത്തകരുടെയും ശക്തമായ പ്രതിഷേധത്തെതുടര്‍ന്ന് തഹസീല്‍ദാര്‍ക്ക് മടങ്ങേണ്ടിവന്നു. കെട്ടിടം പൊളിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയും എല്‍. ഡി. എഫും ചേര്‍ന്ന് ജില്ലാ ആസ്ഥാന മേഖലയായ വാഴത്തോപ്പ് പഞ്ചായത്തില്‍ ഹര്‍ത്താല്‍ നടത്തി.
ബസ് സ്റ്റാന്‍ഡിനു സമീപം പുത്തന്‍പുരയ്ക്കല്‍ മണികണ്ഠന്‍ പണിത സെമി പെര്‍മനന്റ് ബില്‍ഡിങ് അനധികൃതമായി സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ചതാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊളിച്ചുമാറ്റാന്‍ കലക്ടര്‍ ഉത്തരവ് നല്‍കിയിരുന്നത്. കഴിഞ്ഞ ഒന്‍പതിന് പൊളിക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും വ്യാപാരികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മടങ്ങുകയായിരുന്നു. 12-ാം തീയതിവരെ സമയം നല്‍കണമെന്ന് കയ്യേറ്റക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും കലക്ടര്‍ വഴങ്ങിയില്ല. തുടര്‍ന്ന് വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധവുമായി എത്തുകയും സംഘര്‍ഷം രാത്രിയിലും നിലനില്‍ക്കുകയും ചെയ്തതിനാല്‍ ഒടുവില്‍ ഉദ്യോഗസ്ഥസംഘം മടങ്ങി. കെട്ടിടത്തിന് പഞ്ചായത്ത് നമ്പര്‍ ലഭിച്ചിട്ടുള്ളതാണെന്നും 1993 മുതല്‍ തന്റെ കൈവശമുള്ള കെട്ടിടം നന്നാക്കുക മാത്രമേ ചെയ്തുള്ളൂവെന്നാണ് മണികണ്ഠന്‍ പറയുന്നത്. അനധികൃത കെട്ടിടമാണെന്നു വ്യക്തമായതിനെതുടര്‍ന്നു നിര്‍മാണത്തിനു നേരത്തെ സ്റ്റോപ് മെമ്മോ നല്‍കിയെങ്കിലും ഇത് അവഗണിച്ച് പണി തുടര്‍ന്നതായാണ് ഉദ്യോഗസ്ഥ റിപ്പോര്‍ട്ട്.
കെട്ടിടം പൊളിച്ചുമാറ്റുമെന്നു സൂചന ലഭിച്ചതിനെതുടര്‍ന്നു വ്യാഴാഴ്ച രാത്രി രാത്രി പത്ത് മണിയോടെ നൂറിലധികം വ്യാപാരികളും സി. പി. എം പ്രവര്‍ത്തകരും ചേര്‍ന്ന് കെട്ടിടത്തിന് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.
സംഘര്‍ഷാഭരിതമായ അന്തരീക്ഷത്തിലായിരുന്നു ടൗണെങ്കിലും രാത്രിയില്‍ ചുമതലപ്പെട്ട റവന്യു ഉദ്യോഗസ്ഥരോ, പൊലിസോ എത്തിയില്ല. ഇന്നലെ രാവിലെ ആറോടെയാണ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുകൂടിയായ ഇടുക്കി തഹസീല്‍ദാര്‍ കെ. എന്‍ തുളസീധരനും സംഘവും എത്തിയത്. ഇടുക്കി സി. ഐ സിബിച്ചന്‍ ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ പൊലിസിന്റെ സംരക്ഷണത്തിലാണ് കെട്ടിടം പൊളിക്കാനെത്തിയത്. എന്നാല്‍ പ്രതിഷേധക്കാര്‍ തഹസീല്‍ദാരെ തടയുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്തു. ഇതോടെ തഹസീല്‍ദാര്‍ വാഹനത്തില്‍ കയറി മടങ്ങുകയായിരുന്നു. തുടര്‍ന്നാണ് വാഴത്തോപ്പില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. മിന്നല്‍ ഹര്‍ത്താലില്‍ ജനം വലഞ്ഞു.
ജനപക്ഷത്തുനിന്ന് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന് ദുഷ്‌പേരുണ്ടാക്കാനാണ് ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമാണ് നിര്‍മാണം പൊളിക്കാന്‍ നടത്തുന്ന ശ്രമമെന്നും സി. പി. എം ജില്ലാ സെക്രട്ടേറിയറ്റംഗം സി. വി വര്‍ഗീസ് പറഞ്ഞു. വ്യാപാരി നേതാക്കളായ സാജന്‍ കുന്നേല്‍, ബി. പി. എസ് ഇബ്രാഹിംകുട്ടി, സി. പി. എം നേതാക്കളായ റോമിയോ സെബാസ്റ്റിയന്‍, കെ. ജി സത്യന്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  24 minutes ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  an hour ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  3 hours ago