HOME
DETAILS

'മലബാര്‍ കലാപം സ്വാതന്ത്ര്യസമരമല്ലെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ചരിത്രമറിയാത്തവര്‍': മുഖ്യമന്ത്രി പിണറായി വിജയന്‍

  
backup
August 28 2021 | 14:08 PM

cm-pinarayi-vijayan-on-variyankunnath


തിരുവനന്തപുരം: മലബാര്‍ സമര നേതാക്കളെയും രക്തസാക്ഷികളെയും സ്വാതന്ത്ര്യസമര സേനാനി നിഘണ്ടുവില്‍ നിന്ന് ഒഴിവാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തെ കുറിച്ച് ഒരു ധാരണയുമില്ലാത്ത ഒരു കൂട്ടരുണ്ട്. അവരാണ് ഇത്തരമൊരു സമീപനം സ്വീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പ്രതികരണം ഇങ്ങനെ:

മലബാര്‍ കാര്‍ഷിക സമരത്തിന് നേതൃത്വം നല്‍കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുമാണ്. അവര്‍ സ്വാതന്ത്ര്യസമര സേനാനികളെന്ന് എല്ലാവരും അംഗീകരിച്ചകാര്യമാണ്. സമരസേനാനികളുടെ ലിസ്റ്റില്‍ നിന്ന് അവരെ നീക്കാനാണ് ഇപ്പോള്‍ കേന്ദ്രം ശ്രമിക്കുന്നത്.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തെ കുറിച്ച് ഒരു ധാരണയുമില്ലാത്ത ഒരു കൂട്ടരുണ്ട്. അവരാണ് ഇത്തരമൊരു സമീപനം സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ സഹനസമരമുണ്ട്, വ്യക്തി സത്യാഗ്രഹങ്ങളുണ്ട്, ബഹുജന മുന്നേറ്റമുണ്ട്, കര്‍ഷകരെ, തൊഴിലാളികളെ സംഘടിപ്പിച്ചുള്ള സമരങ്ങളുണ്ട്, ആയുധമേന്തിയ പോരാട്ടങ്ങളുണ്ട്. വ്യത്യസ്ത വിഭാഗങ്ങള്‍ അവരുടെ കാഴ്ചപ്പാടുകള്‍ വച്ച് സമരം ചെയ്യുമ്പോള്‍ അവര്‍ക്കെല്ലാം ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, അത് ബ്രിട്ടീഷുകാരെ ഈ രാജ്യത്തുനിന്ന് പുറത്താക്കുക എന്നതായിരുന്നു.

അതിനുശേഷം ഏതു തരത്തിലുള്ള ഭരണസംവിധാനം വേണെമെന്നതു സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായം പലര്‍ക്കുമുണ്ടായിരുന്നു. അങ്ങനെ വ്യത്യസ്ത അഭിപ്രായം ഉന്നയിച്ചതുകൊണ്ട് അവര്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്ന് നിശ്ചയിക്കാന്‍ ആര്‍ക്കും അവകാശമില്ല.

മലബാര്‍ കലാപമെന്ന് ഈ സമത്തെ അന്ന് വിളിച്ചത് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബായിരുന്നു. അതിനകത്തെ കാര്‍ഷിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് മലബാറിലെ കാര്‍ഷിക കലാപമെന്ന് കമ്മ്യൂണിസ്റ്റുകാര്‍ അക്കാലത്ത് വിലയിരുത്തി. 1921ലെ മലബാര്‍ കലാപം ബ്രിട്ടീഷ് വിരുദ്ധമായിരുന്നുവെന്നതിന് ആര്‍ക്കും തര്‍ക്കമില്ല. അതോടൊപ്പം തന്നെ അന്ന് ബ്രിട്ടീഷുകാരുടെ സഹകാരികളായി പ്രവര്‍ത്തിച്ചത് നാട്ടിലെ ജന്മിമാരായിരുന്നു. അതുകൊണ്ടുതന്നെ ജന്മിമാര്‍ക്കെതിരായ കലാപമായിക്കൂടി അത് വികസിച്ചു. ചില മേഖലയില്‍ മലബാര്‍ കലാപത്തെ തെറ്റായ നിലയിലേക്ക് ചിലര്‍ കൊണ്ടുപോകാന്‍ ശ്രമിച്ചിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. അതിനെ ആ നിലയില്‍ തന്നെ കാണേണ്ടതുണ്ട്.

എന്നാല്‍ വാരിയംകുന്നത്താവട്ടെ, ബ്രിട്ടീഷ് വിരുദ്ധ നിലപാടിന്റെ പേരില്‍ ബ്രിട്ടീഷുകാരെ സഹായിച്ച എല്ലാവരെയും എതിര്‍ത്തിട്ടുണ്ട് എന്നത് ചരിത്ര യാഥാര്‍ഥ്യമാണ്. ഖാന്‍ ബഹദൂര്‍ ചേക്കൂട്ടി, തയ്യില്‍ മൊയ്തീന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ കൊലപ്പെടുത്തുകയാണ് അവര്‍ ചെയ്തത്. അതേസമയം, നിരപരാധികളെയും മറ്റുള്ളവരെയും കൊലപ്പെടുത്തുന്നതിനെതിരെ ശക്തമായ നിലപാടാണ് വാരിയംകുന്നത്ത് സ്വീകരിച്ചതെന്ന് ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. മലബാര്‍ കലാപത്തെ കുറിച്ച് ചരിത്രമെഴുതിയ മാധവന്‍ മേനോന്‍ വാരിയംകുന്നത്ത് സന്ദര്‍ശിക്കുന്ന സന്ദര്‍ഭം അദ്ദേഹം എഴുതുന്നുണ്ട്. അവിടെ നടക്കുന്ന തെറ്റായ കാര്യങ്ങളെ ചൂണ്ടിക്കാട്ടിയപ്പോള്‍, അവയെ അവസാനിപ്പിക്കാന്‍ തന്നെയാണ് ഞാന്‍ വന്നത് എന്ന് വാരിയംകുന്നത്ത് പറഞ്ഞതായി മാധവ മേനോന്‍ രേഖപ്പെടുത്തുന്നുണ്ട്.

സര്‍ദാര്‍ ചന്ദ്രോത്ത് 1946 ല്‍ ദേശാഭിമാനിയില്‍ ഇക്കാര്യം രേഖപ്പെടുത്തുന്നുണ്ട്. ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗങ്ങളെയും യോജിപ്പിച്ചുനിര്‍ത്തിയുള്ള രാജ്യമെന്ന കാഴ്ചപ്പാടാണ് വാരിയംകുന്നത്ത് മുന്നോട്ടുവച്ചത്. മതരാഷ്ട്രവാദം തന്റെ ലക്ഷ്യമേയല്ല എന്ന് അദ്ദേഹം പറഞ്ഞ കാര്യം ചന്ദ്രോത്ത് രേഖപ്പെടുത്തുന്നുണ്ട്. മലബാര്‍ കലാപം ഹിന്ദു- മുസ്‌ലിം സംഘര്‍ഷത്തിന്റെതാണെന്ന പ്രചരണം രാജ്യത്തെമ്പാടും വന്നപ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് വാരിയംകുന്നത്ത് എഴുതിയ കത്ത് ഹിന്ദു ദിനപത്രം അടുത്തകാലത്ത് പുന:പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇ. മൊയ്തു മൗലവിയുടെ ആത്മകഥയിലും വാരിയംകുന്നത്തിന്റെ വര്‍ഗീയവാദിയായല്ല ചിത്രീകരിക്കുന്നത്. ഇത്തരത്തില്‍ ബ്രിട്ടീഷ് വിരുദ്ധ നിലപാട് സ്വീകരിക്കുകയും മതരാഷ്ട്രവാദത്തെ എതിര്‍ക്കാനും വിഭിന്നമായ നീക്കങ്ങളെ തടയാനും ശിക്ഷിക്കാനും മുന്നിട്ടുനിന്നതാണ് വാരിയംകുന്നത്തിന്റെ പാരമ്പര്യമെന്ന് ചരിത്രം നമ്മെ ഓര്‍മിപ്പിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago