HOME
DETAILS
MAL
നടന് സിദ്ധാന്ത് വീര്‍ വ്യായാമത്തിനിടെ കുഴഞ്ഞു വീണു മരിച്ചു
backup
November 11 2022 | 14:11 PM
മുംബൈ: നടന് സിദ്ധാന്ത് വീര്‍ സൂര്യവംശി (46) ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
മോഡലിംഗ് ആയിരുന്നു സിദ്ധാന്തിന്റെ ആദ്യമേഖല. പിന്നീട് ഏക്ത കപൂര്‍ നിര്‍മിച്ച ഖുസും എന്ന സീരിയലിലൂടെ മിനിസ്ക്രീനില്‍ അരങ്ങേറ്റം കുറിച്ചു. ശേഷം വന്ന സമീന്‍ സേ ആസ്മാന് തക്, വിരുദ്ധ്, ഭാഗ്യവിധാത, മംമ്ത, ഖയാമത്ത് തുടങ്ങിയവ ഇദ്ദേഹത്തെ ശ്രദ്ധേയനാക്കി. 2007ല്‍ ഇന്ത്യന്‍ ടെലിവിഷന്‍ പുരസ്കാരവും നടന് ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."