പരിശോധന നടത്തി
തിരുവനന്തപുരം: നഗരത്തിലെ തട്ടുകടകളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി. വ്യാഴാഴ്ച രാത്രി ഏറെ
വൈകിയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നൈറ്റ് സ്ക്വാഡ് തട്ടുകടകളില്‍ പരിശോധന നടത്തിയത്.
ഗുരുതരമായ വീഴ്ച കണ്ടെ ത്തിയ രണ്ട് തട്ടുകടകളില്‍ നിന്നും പിഴ ഈടാക്കി. 30 ഓളം തട്ടുകടകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. എഫ്.എസ്.എസ് റെഗുലേഷന് ഷെഡ്യൂള്‍ നാലില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകളും ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കാത്തതിനാലാണ് നോട്ടീസ് നല്‍കിയത്. നിബന്ധനകള്‍ സമയബന്ധിതമായി പരിഹരിക്കാത്തവര്ക്കെതിരേ നടപടികള്‍ സ്വീകരിക്കും. ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ അസിസ്റ്റന്റ് കമ്മിഷണര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കും.
തട്ടുകടകളെ കുറിച്ചുള്ള പരാതികളും ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട മറ്റു പരാതികളും ടോള്‍ ഫ്രീ നമ്പറായ 1800 425 1125 ല്‍ വിളിച്ചറിയിക്കണമെന്ന് ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണര്‍ എ. സതീഷ് കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."