HOME
DETAILS
MAL
വനിതാ ആരോഗ്യപ്രവര്‍ത്തകര്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് താലിബാന്
backup
August 29 2021 | 04:08 AM
കാബൂള്‍: അഫ്ഗാനിലെ വനിതാ ആരോഗ്യപ്രവര്‍ത്തകരോട് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ അഭ്യര്‍ഥിച്ച് താലിബാന്. താലിബാന് വക്താവ് സബീഹുല്ലാ മുജാഹിദ് ട്വിറ്ററിലൂടെയാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.
ആരോഗ്യമന്ത്രാലയത്തിന്റെ പേരില്‍ പുറത്തുവന്ന പ്രസ്താവനയില്‍, വിവിധ പ്രവിശ്യകളിലെയും തലസ്ഥാനത്തെയും മുഴുവന്‍ വനിതാ ആരോഗ്യപ്രവര്‍ത്തകരും ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. ഇവര്‍ക്കു ജോലി ചെയ്യുന്നതിന് ഒരു തടസവുമുണ്ടാകില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
അഫ്ഗാന് താലിബാന്റെ നിയന്ത്രണത്തിലായതിനു പിന്നാലെ ആരോഗ്യമേഖലയില്‍ നിന്നടക്കം നിരവധിപേര്‍ രാജ്യം വിട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് ആരോഗ്യമേഖലയെ കൂടുതല്‍ പ്രതിസന്ധികളിലേക്കു തള്ളിവിടുമെന്നതിനാലാണ് താലിബാന് പുതിയ നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."