വാഹനങ്ങള്‍ക്ക് ഭാരത് രജിസ്ട്രേഷന് തുടക്കമിട്ട് കേന്ദ്രം
ന്യൂഡല്‍ഹി: പുതിയ വാഹനങ്ങള്‍ക്ക് കേന്ദ്രീകൃത വാഹന രജിസ്ട്രേഷന് രീതി അവതരിപ്പിച്ച് റോഡ് ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയം. ബി.എച്ച് സീരീസ് എന്ന ഭാരത് രജിസ്ട്രേഷന് സംവിധാനമാണ് നിലവില്‍ വരിക. ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരിടത്തേക്ക് വാഹനം മാറ്റുമ്പോള്‍ വീണ്ടും രജിസ്ട്രേഷന് ചെയ്യേണ്ടിവരില്ല എന്നതാണ് ഇതിന്റെ സവിശേഷത.
നിലവില്‍ കേന്ദ്ര- സംസ്ഥാന ജീവനക്കാര്‍, സൈനിക- സുരക്ഷാ ഉദ്യോഗസ്ഥര്‍, നാലോ അതില്‍ കൂടുതലോ സംസ്ഥാനങ്ങളില്‍ ഓഫിസുകളുള്ള സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് ബി.എച്ച് രജിസ്ട്രേഷനായി അപേക്ഷിക്കാമെന്ന് ഉത്തരവില്‍ പറയുന്നു.
ഒരു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്ത് 12 മാസത്തില്‍ കൂടുതല്‍ സൂക്ഷിക്കാനോ ഉപയോഗിക്കാനോ നിലവില്‍ കഴിയില്ല. ഉപയോഗിക്കുന്ന സംസ്ഥാനത്ത് റീ രജിസ്ട്രേഷന് നടത്തണമെന്നാണ് ചട്ടം.
ഇതിന് ആദ്യം രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തെ എന്‍.ഒ.സി നിര്‍ബന്ധമാണ്. കൂടാതെ റോഡ് ടാക്സ് റീ ഫണ്ട് ചെയ്ത് റീ രജിസ്ട്രേഷന് ചെയ്യുന്ന സംസ്ഥാനത്ത് അടയ്ക്കുകയും വേണം.
നിരവധി കടമ്പകള്‍ താണ്ടിയാലേ റീ രജിസ്ട്രേഷന് സാധ്യമാകൂ. ബി.എച്ച് രജിസ്ട്രേഷന് ചെയ്താല്‍ ഇത്തരം പ്രയാസങ്ങളുണ്ടാകില്ലെന്ന് മന്ത്രാലയം അറിയിച്ചു. അടുത്ത മാസം 15ാം തിയതി മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."