HOME
DETAILS

ഉന്നത നിയമ പഠന൦;സ്കോളർഷിപ്പുമായി ദമാം എസ്‌ഐസി

  
backup
August 29, 2021 | 5:12 AM

sic-damam-scholarship-29-08

ദമാം: നിയമ പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്നാക്ക ന്യുന പക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ – തൊഴിൽ പരമായ സാമൂഹിക ശാക്തീകരണവും ലക്‌ഷ്യം വെച്ചു ഉന്നത നിയമ പഠന മേഖലയിലെ ഉദ്യോഗാർത്ഥികൾക്ക് ജുഡീഷ്യൽ സർവീസ് സ്കോളർഷിപ്പുമായി സമസ്ത ഇസ്‌ലാമിക് സെന്റർ ദമാം സെൻട്രൽ കമ്മിറ്റി. ലീഗൽ എഡ്യുകേഷൻ ആൻഡ് എംപവർമെൻറ് ഡ്രൈവ് (ലീഡ്) എന്ന് നാമ കരണം നൽകിയ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന സ്കോളർ ഷിപ്പ് എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കി വരുന്ന കമ്മ്യുണിറ്റി ഡെവലപ്മെന്റ്പ്രോഗ്രാമിന്റെ ഭാഗമായി ഉൾപ്പെടുത്തിയാണ് പ്രായോഗികമാക്കുക.

മുൻസിഫ് മജിസ്ട്രേറ്റ്, ജില്ലാ ജഡ്ജി, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എന്നീ തസ്തികകളിലേക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുകയാണ് ഈ പദ്ധതിയുടെ പ്രഥമ ഘട്ടം. യോഗ്യരായ അപേക്ഷകരിൽ നിന്ന് മികച്ച അഭിഭാഷകരുടെയും നിയമ രംഗത്തുള്ളവരുടെയും മേൽ നോട്ടത്തിലുള്ള അക്കാദമിക് ടീം നടത്തപ്പെടുന്ന എൻട്രൻസ് എക്സാം, ഇന്റർവ്യൂ എന്നിവയിലൂടെ തെരഞ്ഞടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് തീവ്രപരിശീലനത്തിന് തയ്യാറാവുന്നതിനും അനുബന്ധ ചിലവുകൾക്കുമായിട്ടാണ് സ്കോളർഷിപ്പ് നൽകുക. പ്രിലിമിനറി പാസാകുന്നവർക്ക് മെയിൻ പരീക്ഷ, ഇന്റർവ്യൂ എന്നിവക്ക് തയ്യാറെടുക്കാനുള്ള സാമ്പത്തിക സഹായവും നൽകുന്ന നിലയിലാണ് സ്കോളർഷിപ്പ് സംവിധാനിച്ചിരിക്കുന്നത്. സ്‌കോളേഴ്‌സിനെ തെരഞ്ഞെടുക്കാനുള്ള എൻട്രൻസ് എക്സാം സെപ്റ്റംബർ രണ്ടാം വാരം തീരൂരിൽ വെച്ച് നടക്കുമെന്ന് എസ്‌ഐസി നേതാക്കൾ അറിയിച്ചു.

ആലോചന യോഗത്തിൽ പ്രസിഡണ്ട് സവാദ് ഫൈസി വർക്കല അധ്യക്ഷത വഹിച്ചു. മാഹീൻ വിഴിഞ്ഞം, അബ്‌ദുറഹ്‌മാൻ പൂനൂർ, മുജീബ് കൊളത്തൂർ, സുബൈർ അൻവരി കൊപ്പം, മൊയിദീൻ കുട്ടി പട്ടാമ്പി എന്നിവർ സംസാരിച്ചു. സെക്രട്ടറി മൻസൂർ ഹുദവി സ്വാഗതവും നൂറുദ്ധീൻ തിരൂർ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ നാളെ 'ബീവർ സൂപ്പർമൂൺ'; ഈ വർഷത്തെ ഏറ്റവും വലുതും തിളക്കമേറിയതുമായ ചന്ദ്രനെക്കാണാൻ അവസരം

uae
  •  7 days ago
No Image

സോയ മുട്ടയും ചേര്‍ത്ത് ഇങ്ങനെയൊന്നു ഉണ്ടാക്കി നോക്കൂ.... 

Kerala
  •  7 days ago
No Image

'കൗതുകം' വിനയായി, വാരണാസി-മുംബൈ ആകാശ എയർ വിമാനത്തിന്റെ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമം; യാത്രക്കാരൻ അറസ്റ്റിൽ

National
  •  7 days ago
No Image

അടുത്ത ബില്ലിലും ഷോക്കടിക്കും; നവംബറിലും സര്‍ചാര്‍ജ് പിരിക്കാന്‍ കെ.എസ്.ഇ.ബി

info
  •  7 days ago
No Image

'5 വർഷം മുമ്പുള്ള മെസ്സി നമുക്കില്ല'; 2026 ലോകകപ്പ് ജയിക്കാൻ അർജൻ്റീനയുടെ തന്ത്രം മാറ്റണമെന്ന് മുൻ താരം

Football
  •  7 days ago
No Image

അഞ്ച് ഫലസ്തീനികള്‍ക്ക് കൂടി മോചനം; ഗസ്സയില്‍ വീണ്ടും സന്തോഷക്കണ്ണീര്‍

International
  •  7 days ago
No Image

ലോറിയില്‍ തട്ടി നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ചു; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

പ്ലാറ്റ്‌ഫോമില്‍ ഉറങ്ങിയത് ചോദ്യം ചെയ്തു; ആര്‍.പി.എഫ് ഉദ്യോഗസ്ഥന് ക്രൂരമര്‍ദ്ദനം; താല്‍ക്കാലിക ജീവനക്കാരന്‍ പിടിയില്‍

Kerala
  •  7 days ago
No Image

കുവൈത്തിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ, ഇ-വിസക്ക് അപേക്ഷിക്കാൻ ഇപ്പോൾ വളരെ എളുപ്പമാണ്; ഇക്കാര്യങ്ങൾ അറിഞ്ഞാൽ മതി

latest
  •  7 days ago
No Image

'ഡോക്ടർ ഡെത്ത്'; 250-ഓളം രോഗികളെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ ഡോക്ടർ :In- Depth Story

crime
  •  7 days ago