HOME
DETAILS
MAL
ഏകസിവില്‍കോഡ് മതേതരത്വത്തെ തകര്‍ക്കും: അല്‍ഹാദി അസോസിയേഷന്
backup
August 26 2016 | 20:08 PM
തിരുവനന്തപുരം: ഏകസിവില്‍കോഡ് നടപ്പിലാക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ രാജ്യത്തിന്റെ മതേതര സ്വഭാവത്തെയും ഐക്യത്തെയും തകര്‍ക്കുമെന്നും ഇതിനെതിരേ മുഴുവന്‍ മതേതര വിശ്വാസികള്ഒരുമിക്കണമെന്നും അല്‍ഹാദി അസോസിയേഷന് സംസ്ഥാനകമ്മിറ്റി ആഹ്വാനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് പാച്ചല്ലൂര്‍ ഇസ്മാഈല്‍ മൗലവി അദ്ധ്യക്ഷനായ യോഗത്തില്‍ ആലുവ അബ്ദുല്‍ റഹീം ബാഖവി, എസ്. അഷറഫ് മൗലവി, വള്ളക്കടവ് അബൂബക്കര്‍ മൗലവി, കറ്റാനം അബ്ദുല്‍ ഹക്കീം മൗലവി, ചടയമംഗലം ഷഫീഖ് മൗലവി, അഫ്സല് മൗലവി സംസാരിച്ചു.
ഏകസിവില്‍കോഡിനെതിരേ മുസ്ലിം കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ തിരുവനന്തപുരത്ത് നടക്കുന്ന രാജ് ഭവന് മാര്‍ച്ച് വിജയിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."