വഴിയില്‍ കിടന്ന പെരുമ്പാമ്പിനെയെടുത്ത് തോളത്തിട്ട് മദ്യപന്റെ അഭ്യാസം; രക്ഷപ്പെട്ടത് തലനാരിഴക്ക്
വഴിയില്‍ കിടന്ന പെരുമ്പാമ്പിനെയെടുത്ത് തോളത്തിട്ട് മദ്യപന്റെ അഭ്യാസം; രക്ഷപ്പെട്ടത് തലനാരിഴക്ക്
വളപട്ടണം (കണ്ണൂര്‍): മദ്യലഹരിയില്‍ പെരുമ്പാമ്പിനെ കൈയിലെടുത്ത് അഭ്യാസം നടത്തുന്നതിനിടെ പാമ്പ് യുവാവിന്റെ കഴുത്തില്‍ ചുറ്റിവരിഞ്ഞു. തലനാരിഴക്ക് ജീവന്‍ രക്ഷിച്ചത് സമീപത്തെ പെട്രോള്‍ പമ്പ് ജീവനക്കാരാണ്. കണ്ണൂര്‍ വളപട്ടണത്ത് വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന ചന്ദ്രന്‍ എന്ന പ്രദേശവാസിയാണ് പെരുമ്പാമ്പിനെയെടുത്ത് കഴുത്തിലിട്ട് അഭ്യാസം കാണിച്ചത്. പഴയ ടോള്‍ബൂത്തിന് സമീപമുള്ള പെട്രോള്‍ പമ്പിന് മുന്നിലേക്ക് പെരുമ്പാമ്പുമായി യുവാവ് എത്തുകയായിരുന്നു.
പാമ്പിനെ തോളത്തിട്ട് നില്‍ക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തണമെന്ന് യുവാവ് ജീവനക്കാരോട് ആവശ്യപ്പെട്ടു. ഇതിനിടെ പാമ്പ് കഴുത്തില്‍ ചുറ്റി വരിഞ്ഞതോടെ യുവാവ് കുഴഞ്ഞുവീണു. ഉടന്‍ ജീവനക്കാര്‍ പാമ്പിനെ വലിച്ചുമാറ്റി യുവാവിനെ രക്ഷിക്കുകയായിരുന്നു. വളപട്ടണം പുഴയില്‍ നിന്നായിരിക്കാം പെരുമ്പാമ്പിനെ കിട്ടിയതെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."