'മാത്യു കുഴല്നാടന് അറ്റന്ഷന് സീക്കിങ് സിന്‍ഡ്രോം', ചികിത്സ കോണ്‍ഗ്രസ് നല്‍കണം, വേണമെങ്കില്‍ കാശ് ഡി.വൈ.എഫ്.ഐ നല്‍കാം; എ എ റഹീം എം പി
'മാത്യു കുഴല്നാടന് അറ്റന്ഷന് സീക്കിങ് സിന്‍ഡ്രോം', ചികിത്സ കോണ്‍ഗ്രസ് നല്‍കണം, വേണമെങ്കില്‍ കാശ് ഡി.വൈ.എഫ്.ഐ നല്‍കാം; എ എ റഹീം എം പി
തിരുവനന്തപുരം: മാത്യു കുഴല്‍നാടന്റേത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമങ്ങളെന്ന് എ.എ റഹീം എംപി. അറ്റന്ഷന് സീക്കിങ് സിന്‍ഡ്രോമാണ് അദ്ദേഹത്തിനെന്നും, പാര്‍ട്ടിയില്‍ അറ്റന്ഷന് നേടി അതിന്റെ ചെലവില്‍ കെ പി സി സി ഭാരവാഹിയാകാണാന് ശ്രമമെന്നും എ എ റഹീം എം പി മാധ്യമങ്ങളോട് പറഞ്ഞു.
'വീണ വിജയനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കാനാണ് ശ്രമിക്കുന്നത്. ഇടതുപക്ഷ നേതാക്കളെയും അവരുടെ കുടുംബാംഗങ്ങളെയും വ്യക്തിഹത്യ നടത്തി കേരള രാഷ്ട്രീയത്തെ മലിനമാക്കാനാണ് മാത്യു കുഴല്നാടന് ശ്രമിക്കുന്നത്.
കെ പി സി സി ഭാരവാഹിയാകുക എന്നതാണ് മാത്യു കുഴല്‍നാടന്റെ ആവശ്യം. കേരളത്തിലെ രാഷ്ട്രീയത്തെ ഇത് മലിനമാക്കുന്നു. കേരളം ഇത് തിരിച്ചറിയണം. മാത്യു കുഴല്നാടന് വേണ്ട ചികിത്സ കോണ്‍ഗ്രസ് നല്‍കണം. വേണമെങ്കില്‍ അതിനുള്ള കാശ് ഡി വൈ എഫ് ഐ കൊടുക്കാം', എ എ റഹീം എം പി വ്യകത്മാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."