HOME
DETAILS
MAL
അഫ്ഗാന്റെ കരുതല്‍ ധനം വിട്ടുകൊടുക്കണമെന്ന് യു.എസിനോട് റഷ്യ
backup
August 30 2021 | 18:08 PM
മോസ്കോ: അഫ്ഗാനിസ്ഥാന്റെ കരുതല്‍ ധനത്തിലെ സ്വര്‍ണവും വിദേശ പണവും മരവിപ്പിക്കരുതെന്ന് പടിഞ്ഞാറന്‍ രാജ്യങ്ങളോട് റഷ്യ. ഇത്തരമൊരു നടപടി അഫ്ഗാനിലെ സാധാരണക്കാരെയാണ് ബാധിക്കുകയെന്ന് അഫ്ഗാനിലെ റഷ്യന്‍ സ്ഥാനപതി സാമിര്‍ കാബുലോവ് പറഞ്ഞു.
താലിബാന് അധികാരം പിടിച്ചയുടനെ യു.എസ് ബാങ്കുകളിലെ അഫ്ഗാന് സര്‍ക്കാരിന്റെ കരുതല്‍ ധനമായ 950 കോടി ഡോളര്‍ ബൈഡന് ഭരണകൂടം മരവിപ്പിച്ചിരുന്നു. ഇതോടൊപ്പം ന്യൂയോര്‍ക്കിലെ 130 കോടി ഡോളറിന്റെ സ്വര്‍ണ ശേഖരവും മരവിപ്പിച്ചു. ഐ.എം.എഫും അഫ്ഗാന് സാമ്പത്തിക സഹായം ലഭിക്കുന്നത് തടഞ്ഞിരിക്കുകയാണ്. പണപ്പെരുപ്പം മൂലം അഫ്ഗാന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് റഷ്യയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."