ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യാന്‍ ഇനി പണം കൊടുക്കണം; സൗജന്യം ഒഴിവാക്കി കെ.എസ്.ഇബി
തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ ഇനി പണം കൊടുക്കണം. സൗജന്യ ചാര്‍ജിങ് സൗകര്യം നിര്‍ത്തലാക്കിയ കെ.എസ്.ഇ.ബി യൂനിറ്റിന് 15 രൂപയാവും ഈടാക്കുക.
ഇതിന് കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമ്മിഷന്റെ അനുമതി ലഭിച്ചു. രാജ്യത്തെ മലീനികരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. രണ്ടാഴ്ചക്കുള്ളില്‍ ചാര്‍ജിങ്ങിന് പണം ഈടാക്കിത്തുടങ്ങും. ഒരു കാര്‍ ഒരു തവണ പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ 30 യൂനിറ്റ് വൈദ്യുതി വേണ്ടിവരും. അതായത് 450 രൂപ നല്‍കണം.
സംസ്ഥാന സര്‍ക്കാരിന്റെ ഇ- വെഹിക്കിള്‍ നയപ്രകാരം ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കുള്ള നോഡല്‍ ഏജന്‍സിയായ കെ.എസ്.ഇ.ബി ആറ് കോര്‍പ്പറേഷന്‍ പരിധികളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 56 സ്റ്റേഷനുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. ആറു മാസത്തിനുള്ളില്‍ 600 ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."