ദുരിതക്കുരുക്കിന് പരിഹാരമായില്ല; താമരശേരി ചുരത്തില്‍ ഗതാഗത സ്തംഭനം തുടരുന്നു
ദുരിതക്കുരുക്കിന് പരിഹാരമായില്ല; താമരശേരി ചുരത്തില്‍ ഗതാഗത സ്തംഭനം തുടരുന്നു
വൈത്തിരി: അവധി ദിനത്തിലും ചുരത്തിലെ ഗതാഗത കുരുക്കുന് ഒഴിവില്ല. ഇന്നലെ രാവിലെ മുതല്‍ തുടങ്ങിയ ചുരത്തിലെ ഗതാഗത കുരുക്ക് ഇന്നും മാറ്റമില്ലാതെ തുടരുകയാണുണ്ടായത്. അവധി ആഘോഷിക്കാന്‍ ജില്ലയിലേക്ക് കൂടുതല്‍ സഞ്ചാരികളെത്തിയതും ചുരം എട്ടാം വളവില്‍ ചരക്ക് ലോറി കുടുങ്ങിയതും കാരണമാണ് ഗതാഗത തടസ്സം രൂക്ഷമാവാന്‍ ഇടയാക്കിയത്. അവധി ദിവസമായതിനാന്‍ തന്നെ ഇന്നലെ രാവിലെ മുതല്‍ വാഹനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടിരുന്നത്. അതിനിടയിലാണ് ലോറി ബ്രേക്ക് ഡൗണായത്. ഇതോടെ യാത്രക്കാര്‍ മണിക്കൂറുകളോളം ഗതാഗത കുരുക്കില്‍ അകപ്പെടുകയാണുണ്ടായത്. ഏകദേശം വൈത്തിരി വരെ നീളുന്നതായിരുന്നു വാഹനങ്ങളുടെ നീണ്ടനിര.
വാഹനങ്ങളില്‍ വരുന്നവര്‍ ഭക്ഷണവും വെള്ളവും കരുതണമെന്ന് ചുരം സംരക്ഷണസമിതി വ്യക്തമാക്കി.
ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ നീളുന്ന അവധി ദിനങ്ങളായതിനാല്‍ നിരവധി സഞ്ചാരികളാണ് രണ്ട് ദിവസമായി ജില്ലയിലേക്ക് എത്തുന്നത്. ഇതോടെ ജില്ലയിലേക്ക് പ്രവേശിക്കുന്നയിടങ്ങളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വരും ദിനങ്ങളിലും ഗതാഗത കുരുക്ക് അനുഭവപ്പെടുമെന്നാണ് കണക്കാക്കുന്നത്. ജില്ലയില്‍ മുമ്പ് അടഞ്ഞ് കിടന്നിരുന്ന പല സഞ്ചാര കേന്ദ്രങ്ങളും തുറന്നതോടെ കര്‍ണാടക, തമിഴ്‌നാട് ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികളാണ് എത്തുന്നത്.
ജില്ലക്കായുള്ള ബദല്‍പ്പാദകള്‍ അനിശ്ചിതമായി തുടരുന്നതാണ് ഇത്തരത്തില്‍ ചുരത്തിലെ ഗതാഗത കുരുക്ക് രൂക്ഷമാവാനും ഇടയാക്കുന്നത്. ചുരത്തിലെ ആറ്,എഴ്,എട്ട്,ഒമ്പത് എന്നീ വളവുകളിലാണ് സ്ഥിരമായി തടസമുണ്ടാവുന്നത്. ഏറെ പ്രയാസപ്പെട്ടാണ് ഇതിലൂടെ വാഹനങ്ങള്‍ കടന്ന് പോവുന്നത്. മുപ്പത് മിനുറ്റില്‍ താഴെ മാത്രം സമയം കൊണ്ട് ഇറങ്ങാവുന്ന ചുരത്തിലാണ് ഇന്നലെ മൂന്ന് മണിക്കൂറിലധികം സമയമെടുത്ത് യാത്രികര്‍ ചുരമിറങ്ങിയത്. ചുരത്തിലെ വളവുകള്‍ വീതി കൂട്ടാത്തതും ബൈപാസ് വരാത്തതും ബദല്‍പ്പാദകള്‍ പേപ്പറില്‍ മാത്രം ഒതുങ്ങുന്നതുമാണ് പ്രധാനമായും ഇതിന് വഴിവെക്കുന്നത്. ഇങ്ങനെയുള്ള പ്രത്യേക ദിവസങ്ങളില്‍ ഗതാഗത തടസങ്ങള്‍ നിയന്ത്രിക്കാന്‍ അധികാരികള്‍ പല തരത്തിലുള്ള പ്ലാനുകളും തയാറാക്കിയിട്ടുണ്ടെങ്കിലും അതിലൊന്നും ഇതുവരെയും വിജയം കാണ്ടെത്താന്‍ സാധിച്ചിട്ടില്ല. ചുരം ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമെന്നോണം നാല് ബദല്‍പ്പാത പദ്ധതികള്‍ ഉണ്ടെങ്കിലും അതൊന്നും ഇതുവരെയും യാഥാര്‍ഥ്യത്തിലേക്കെത്തിയിട്ടില്ലന്നതാണ് വസ്തുത. വര്‍ഷങ്ങള്‍ പഴക്കമുള്ള പദ്ധതികള്‍ക്ക് ഇപ്പോഴും ഗ്രീന്‍ സിഗ്‌നല്‍ ലഭിച്ചിട്ടുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."