പാഠപുസ്തക വിതരണം: എം.എസ്.എഫ് പ്രക്ഷോഭം ശക്തമാക്കും-മിസ്ഹബ് കീഴരിയൂര്‍
കോഴിക്കോട്: ഓണപ്പരീക്ഷ അടുത്തിട്ടും സ്കൂളുകളില്‍ പാഠപുസ്തകം എത്തിക്കാത്ത വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥയ്ക്കെതിരേ എം.എസ്.എഫ് ശക്തമായ പ്രതിഷേധ പരിപാടികള്‍ക്കു നേതൃത്വം നല്‍കുമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍. വിദ്യാഭ്യാസ വകുപ്പില്‍ അടിമുടിമാറ്റം കൊണ്ടുവരുമെന്നു പറഞ്ഞ് അധികാരത്തിലേറിയ ഇടതുസര്‍ക്കാര്‍ ഇത്തരത്തിലാണ് മുന്നോട്ടുപോകുന്നതെങ്കില്‍ സമരപരിപാടികളുമായി എം.എസ്.എഫിനു തെരുവിലിറങ്ങേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പുനല്‍കി. എം.എസ്.എഫ് കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ കോഴിക്കോട് ഡി.ഡി.ഇ ഓഫിസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിപാടിയില്‍ സൗത്ത് നിയോജക മണ്ഡലം പ്രസിഡന്റ് ഷുഹൈബ് മുഖദാര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി നിഷാദ് കെ. സലീം മുഖ്യപ്രഭാഷണം നടത്തി. ജന. സെക്രട്ടറി അഫ്ലഹ് പട്ടോത്ത്, നൗഷാദ് ആനമാട്, ഷമീര്‍ പാഴൂര്‍, നുഹ്മാന്‍ പി.പി, ഹാരിസ് മഹ്മൂദ് സംസാരിച്ചു. അജ്ഹര്‍ ഉസ്മാന്, സെല്മാന് അരക്കിണര്‍, അജ്മല്‍ കൊമ്മേരി, ലുക്മാന്, അജ്മല്‍ റോഷന് നേതൃത്വം നല്കി.
പാഠപുസ്തകങ്ങള്‍ എത്താത്ത മുഴുവന്‍ സ്കൂളുകളിലും എത്രയും പെട്ടെന്നു പുസ്തകങ്ങള്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു വിദ്യാര്‍ഥി നേതാക്കളുമായി നടന്ന ചര്‍ച്ചയില്‍ ഡി.ഡി.ഇ ഗിരീഷ് ചോലയില്‍ ഉറപ്പുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."