നല്ലളം ഹൈടെക് ബാംബു ഫ്ളോറിങ് ഫാക്ടറിയില്‍ പുതിയ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നു
ഫറോക്ക്: മുള കെമിക്കല്‍ ചെയ്തു ബലപ്പെടുത്തുന്നതിനുള്ള ട്രീറ്റ്മെന്റ് പ്ലാന്റ് നല്ലളം ഹൈടെക്ക് ബാംബു ഫ്ളോറിങ് ഫാക്ടറിയില്‍ ഉടന്‍ സ്ഥാപിക്കും. ഇതിന് ആവശ്യമായ യന്ത്രങ്ങള്‍ ഇന്നലെ നല്ലളത്തെ കമ്പനിയിലെത്തി. തറയോടു നിര്‍മാണം, ഫര്‍ണിച്ചര്‍ നിര്‍മാണം എന്നിവയ്ക്കു പുറമെ വിവിധ നിര്‍മാണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി മുളകള്‍ കെമിക്കല്‍ ചെയ്തു ബലപ്പെടുത്തുന്നതിനുള്ള പ്ലാന്റ് ആരംഭിക്കുന്നതോടെ ഹൈടെക് ബാംബു ഫാക്ടറി ഒന്നുകൂടി സജീവമാകും.
ബാംബു കോര്‍പറേഷനും ബാംബു മിഷനും തമ്മിലുള്ള കരാര്‍ പ്രകാരം വിവിധ ആവശ്യങ്ങള്‍ക്കായുള്ള ട്രീറ്റ് ചെയ്ത മുളകള്‍ ബാംബു കോര്‍പറേഷനില്‍ നിന്നു വാങ്ങിക്കാന്‍ ധാരണയായിരുന്നു. ഇതിനായി കോര്‍പറേഷനു കീഴില്‍ പുതുതായി ആരംഭിക്കുന്ന ട്രീറ്റ്മെന്റ് പ്ലാന്റുകളിലൊന്നാണ് നല്ലളത്തെ കമ്പനിയിലാരംഭിക്കുന്നത്. ഇതോടെ മുക്കത്തു നിന്നു മുളയെത്തിച്ചു തറയോടും ഫര്‍ണിച്ചറുകളും നിര്‍മിച്ചിരുന്ന കമ്പനിക്കു മുളകൊണ്ടുള്ള മറ്റു ഉല്പാദന മേഖലയിലേക്കും കടക്കാനാകും.
25 ലക്ഷം രൂപ ചെലവിട്ടാണ് നല്ലളത്ത് മിനി ബാംബു ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നത്. ഇതിനായുള്ള പ്രധാന യന്ത്രമാണു കഴിഞ്ഞ ദിവസം നല്ലളത്തെത്തിയത്. ഡല്‍ഹിയില്‍ നിന്നാണു യന്ത്രങ്ങളും സാധനസാമഗ്രികളും ഇവിടെ എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."