കുട്ടികളെ ലക്ഷ്യമിട്ട് സയണിസ്റ്റുകള്‍; 18 ദിവസത്തിനിടെ കൊന്നൊടുക്കിയത് 2,361 കുട്ടികളെ, 830 കുട്ടികളെ കാണാനില്ല
ഗസ്സ: കുട്ടികളെയും സ്ത്രീകളെയും പ്രായമുള്ളവരെയും സാധാരണക്കാരെയും ലക്ഷ്യംവയ്ക്കരുതെന്നാണ് യുദ്ധത്തിന്റെ പ്രാഥമിക നിയമമെങ്കിലും, ഫലസ്തീനില്‍ ഇസ്‌റാഈല്‍ സൈന്യം ആക്രമണം നടത്തുന്നത് എല്ലാ നീതിയും ധര്‍മവും കാറ്റില്‍പ്പറത്തി. സാധാരണക്കാരെ ലക്ഷ്യംവയ്ക്കുന്നില്ലെന്ന് ഇസ്‌റാഈല്‍ ആവര്‍ത്തിച്ച് പറയുമ്പോഴും ഇതിനകം കൊല്ലപ്പെട്ടതില്‍ ബഹുഭൂരിഭാഗവും സാധാരണക്കാരാണ്. കൊല്ലപ്പെട്ടതില്‍ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണ്. ഈ മാസം ഏഴ് മുതല്‍ ഇസ്‌റാഈല്‍ നടത്തിവരുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട 5885 പേരില്‍ 2,360 ഉം കുട്ടികളാണെന്ന് ഫലസ്തീന്‍ വത്തങ്ങള്‍ അറിയിച്ചു.
തുടര്‍ച്ചയായ ആക്രമണങ്ങളും മാതാപിതാക്കളും സഹോദരങ്ങളും കൊല്ലപ്പെടുന്നതും കുട്ടികളിലുണ്ടാക്കുന്ന മാനസികാഘാതം അതീവ ഗുരുതരമാണെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ മാസം ഏഴുമുതല്‍ ഗസ്സയില്‍ വ്യോമാക്രമണത്തിന്റെ അലര്‍ച്ച നിലച്ച മണിക്കൂറുകളില്ല. ഓരോ ആക്രമണത്തിന് ശേഷവും തുടര്‍ച്ചായയ കൂട്ടനിലവിളിയും ഉയരും. മതാവോ പിതാവോ കൂടപ്പിറപ്പുകളോ കൊല്ലപ്പെട്ടിരിക്കുകയും ചെയ്യും. ആക്രമണത്തിനിരയാകുന്ന കുട്ടികള്‍ രക്ഷാപ്രവര്‍ത്തവര്‍ത്തകരുടെ കൈകളിലൂടെ ആശുപത്രികളിലെത്തുമ്പോള്‍, കുട്ടികള്‍ ആദ്യം തിരയുന്നത് മാതാപിതാക്കളെയാകും. അവരെത്തേടിയും വേദന സഹിക്കാതെയും കുട്ടികള്‍ അലറിക്കരയുന്നതിന്റെ ദൃശ്യങ്ങള്‍ രണ്ടാഴ്ചയിലേറെയായി ഗസ്സയിലെ പതിവാണ്. ഗസ്സയില്‍നിന്ന് ഈയടുത്ത് പുറത്തുവന്നതില്‍ മനസ്സാക്ഷിയെ ഏറ്റവുമധികം ഉലച്ച ചിത്രങ്ങളും ഇത്തരത്തിലുള്ളവയാണ്.
അതേസമയം, 18 ദിവസം പിന്നിട്ട ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം കൊല്ലപ്പെട്ടത് 704 ഫലസ്തീനികള്‍. ഈ മാസം ഏഴു മുതല്‍ 5885 പേരാണ് ഫലസ്തീനില്‍ കൊല്ലപ്പെട്ടത്. 16,291 പേര്‍ക്ക് പരുക്കേറ്റു.1405 പേരാണ് ഇസ്‌റാഈലില്‍ കൊല്ലപ്പെട്ടത്.
അതേസമയം, ഇസ്‌റാഈലിനെ ലക്ഷ്യംവച്ച് ഇന്നലെ ഹമാസ് റോക്കറ്റാക്രമണം നടത്തി. വൈകീട്ടോടെ ടെല്‍അവീവില്‍ അപായ സൈറന്‍ മുഴങ്ങിയതായും ആളുകള്‍ പരിഭ്രാന്തരമായി ഓടിയതായും അധികൃതര്‍ അറിയിച്ചു. മധ്യവെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റ കേന്ദ്രമായ അല്‍ഫൈ മെനാഷില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കുണ്ട്. ഹമാസിന്റെ ഒന്നിലധികം റോക്കറ്റുകള്‍ ഇസ്‌റാഈലിന്റെ പ്രതിരോധ സംവിധാനം തകര്‍ത്തു. ആക്രമണത്തെത്തുടര്‍ന്ന് ടെല്‍ അവീവ്, ബെന്‍ ഗുര്യോണ്‍ വിമനാനത്താവളങ്ങളില്‍ അപായ സൈറണ്‍ മുഴങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."