HOME
DETAILS
MAL
ബി.എസ്.സി നഴ്‌സിങ്, പാരാമെഡിക്കല്‍ സ്‌പെഷല്‍ അലോട്ട്‌മെന്റ്
backup
October 25 2023 | 01:10 AM
ബി.എസ്.സി നഴ്‌സിങ്, പാരാമെഡിക്കല്‍ സ്‌പെഷല്‍ അലോട്ട്‌മെന്റ്
2023 – 24 അധ്യയന വര്‍ഷത്തെ ബി.എസ്.സി നഴ്‌സിംഗ് ആന്‍ഡ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍/സ്വാശ്രയ കോളജുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ സ്‌പെഷല്‍ അലോട്ട്‌മെന്റ് 27 ന്. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ www.lbscetnre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് പുതിയ കോളജ് ഓപ്ഷനുകള്‍ ഒക്‌ടോബര്‍ നാളെ വൈകുന്നേരം 5 മണിയ്ക്കകം സമര്‍പ്പിക്കണം.
മുന്‍ അലോട്ട്‌മെന്റുകള്‍ വഴി കോളജുകളില്‍ പ്രവേശനം എടുത്തവര്‍ എന്‍.ഒ.സി രജിസ്‌ട്രേഷന്‍ സമയത്ത് അപ്‌ലോഡ് ചെയ്യണം. മുന്‍പ് സമര്‍പ്പിച്ച ഓപ്ഷനുകള്‍ ഈ അലോട്ട്‌മെന്റിന് പരിഗണിക്കുന്നതല്ല. ഒഴിവുകളുടെ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ അലോട്ട്‌മെന്റിനു മുന്‍പ് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ 30 നകം പ്രവേശനം നേടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."