HOME
DETAILS
MAL
സഊദിയിലേക്ക് പുതിയ തൊഴില്‍ വിസയിൽ വരാൻ പിസിസി വേണമെന്ന വ്യവസ്ഥ പിന്‍വലിച്ചു
backup
November 17 2022 | 13:11 PM
റിയാദ്: സഊദിയിലേക്ക് പുതിയ തൊഴില്‍ വിസയിൽ വരാൻ പിസിസി വേണമെന്ന വ്യവസ്ഥ പിന്‍വലിച്ചു. ന്യൂഡല്‍ഹിയിലെ സഊദി എംബസിയാണ് ഇത് സംബന്ധിച്ച് അറിയിപ്പ് പുറത്തിറക്കിയത്. സഊദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധവും തന്ത്രപരമായ പങ്കാളിത്തവും കണക്കിലെടുത്ത് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി) സമര്‍പ്പിക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിവാക്കാന്‍ തീരുമാനിച്ചതായി ന്യൂഡല്‍ഹിയിലെ സഊദി എംബസി അറിയിച്ചു.
അതേ സമയം മുംബൈയിലെ സഊദികോണ്സുലേറ്റില് നിന്ന് ഇക്കാര്യത്തില്‍ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. രാജ്യത്ത് സമാധാനപരമായി ജീവിക്കുന്ന രണ്ട് ദശലക്ഷത്തിലധികം ഇന്ത്യന്‍ പൗരന്മാരുടെ സംഭാവനയെ അഭിനന്ദിക്കുന്നതായി എംബസി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."