നിയമസഭയിലെ 'സാര്‍' വിളി അവസാനിപ്പിക്കാന്‍ സമയമായി: സ്പീക്കര്‍
പാലക്കാട്: നിയമസഭയില്‍ സ്പീക്കറെ 'സാര്‍' എന്നുള്ള വിളി അവസാനിപ്പിക്കാന്‍ സമയമായിരിക്കുകയാണെന്ന് നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ്. പാലക്കാട് പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് ഇക്കാര്യം പറഞ്ഞത്.
കാലങ്ങളായി തുടര്‍ന്ന് വരുന്ന ശീലത്തിന്റെ പ്രശ്‌നമാണിത്. അതിനാല്‍ ഓരോ അംഗങ്ങളും മറ്റു ബഹുമാനപദങ്ങള്‍ ഉപയോഗിക്കാന്‍ സ്വയം തീരുമാനിക്കണം. സര്‍ വിളി ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും ഭരണഭാഷയില്‍ മലയാളീകരണം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അടിയന്തിരാവസ്ഥയെക്കാള്‍ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ജാലിയന്‍വാലാബാഗില്‍ ഇപ്പോള്‍ നടന്നു വരുന്ന നവീകരണം ചരിത്രത്തെ അലങ്കാരങ്ങള്‍ കൊണ്ട് മറക്കാന്‍ മാത്രമേ സഹായിക്കൂ. എല്ലാ മതസ്ഥരുടെയും ചോര ഒഴുകിപ്പടര്‍ന്ന മണ്ണാണ് ജാലിയന്‍വാലാബാഗെന്നും അദ്ദേഹം പറഞ്ഞു.
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം. ജനപ്രതിനിധികള്‍ ഉപയോഗിക്കുന്ന കവച് ആപ്പ് ഫോണ്‍ ചോര്‍ത്തുന്നുവെന്ന് പരാതി ലഭിച്ചിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തനം പരിശോധിക്കാന്‍ ഐ.ടി വകുപ്പിനെ ചുമതലപ്പെടുത്തി. നിയമ രൂപീകരണത്തിനപ്പുറം ജനകീയ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വാദപ്രതിവാദങ്ങള്‍ നടക്കുന്ന വേദിയാണ് നിയമസഭ. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ഇടം കൂടിയാണ്. സ്പീക്കര്‍ക്ക് നിലാപാട് പാടില്ലെന്ന് ഭരണഘടന പറയുന്നില്ല. സ്പീക്കര്‍ക്ക് നിലപാട് പാടില്ലെന്നത് ഒരു തരം അന്ധവിശ്വാസമാണ്, ഭരണഘടന പറയുന്ന മൗലികാവകാശം സ്പീക്കര്‍ക്കും ബാധകമാണ്. ഭരണപക്ഷത്തിന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതിനും പ്രതിപക്ഷത്തിന്റെ അവകാശം സംരക്ഷിക്കുന്നതിനും ഒരേ നിലപാടു തന്നെയാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."