HOME
DETAILS

കേരളത്തില്‍ കോണ്‍ഗ്രസ് ശക്തിപ്രാപിക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

  
backup
September 01 2021 | 19:09 PM

9563543-2


ഫൈസല്‍ കോങ്ങാട്


പാലക്കാട്: ദേശീയതലത്തില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ് കേരളത്തില്‍ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. നാള്‍തോറും ക്ഷയിച്ചില്ലാതായിരുന്ന കോണ്‍ഗ്രസ് നേതൃമാറ്റത്തോടെ ശക്തിപ്രാപിക്കുന്നതായും കേന്ദ്ര സര്‍ക്കാരിന് ഐ.ബി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.


പ്രതിപക്ഷനേതാവെന്ന നിലയില്‍ വി.ഡി സതീശന്റെ ഇടപെടലുകളും നിലപാടുകളും ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യതയും സ്വീകാര്യതയുമുണ്ടാക്കുന്നു. കെ. സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റായ ശേഷം അണികള്‍ക്കിടയിലും ആത്മവിശ്വാസവും ഉണര്‍വുമുണ്ടായി. ഏറ്റവുമൊടുവില്‍ ഡി.സി.സി അധ്യക്ഷരെ നിശ്ചയിച്ചപ്പോള്‍ ഗ്രൂപ്പ് പരിഗണിച്ചില്ലെന്നതും വിമത ശബ്ദങ്ങളെ കൈകാര്യം ചെയ്ത നേതൃത്വത്തിന്റെ രീതികളും ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് മികച്ച സ്വീകാര്യതയുണ്ടാക്കി. പുനഃസംഘടനയില്‍ മാറ്റിനിര്‍ത്തപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന ഭയം നേതൃത്വത്തിന് ഒരിക്കലുമുണ്ടായില്ല. പാലക്കാട്ട് എ.വി ഗോപിനാഥ് ഉള്‍പ്പടെ ഒരു നേതാവും എതിര്‍ചേരികളിലേക്ക് പോകാന്‍ സാധ്യതയില്ല.


സംസ്ഥാന കോണ്‍ഗ്രസിന്റെ എല്ലാ താക്കോല്‍സ്ഥാനങ്ങളും തുറക്കാനുള്ള പൂട്ട് തങ്ങള്‍ക്ക് നഷ്ടമാകുന്നതായി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തിരിച്ചറിയുന്നുണ്ടെങ്കിലും അവര്‍ തീര്‍ത്തും അശക്തരും നിരാശരുമാണ്. തന്ത്രപരമായ ചുവടുകളുമായാണ് പുതിയ ശാക്തികചേരിയുടെ മുന്നോട്ടുപോക്ക്. ഏറെക്കാലമായി ഏതെങ്കിലുമൊരു ഗ്രൂപ്പിന്റെ ലേബലില്‍ അറിയപ്പെട്ടിരുന്നവരെയടക്കം അടര്‍ത്തിയെടുത്ത് ഡി.സി.സി അധ്യക്ഷപ്പട്ടികയിലുള്‍പ്പെടുത്തുന്ന മിടുക്കും വഴക്കവും പുതിയ നേതാക്കള്‍ കാട്ടിയപ്പോള്‍ ഗ്രൂപ്പുകള്‍ അപ്രസക്തമാകുന്ന സ്ഥിതിവിശേഷമുണ്ടായി.


മുന്‍കാലങ്ങളില്‍ ചര്‍ച്ചകളിലും കൂടിയാലോചനകളിലും അകറ്റിനിര്‍ത്തപ്പെട്ടിരുന്ന പി.ജെ. കുര്യനെയും കെ. മുരളീധരനെയുമടക്കം ഉള്‍ക്കൊള്ളുകയും ഗ്രൂപ്പുകള്‍ക്കകത്തെ അസംതൃപ്തരുടെ മനസറിഞ്ഞ് പെരുമാറുകയും എല്ലാവരോടും കൂടിയാലോചന നടത്തുകയുമെന്ന തന്ത്രപരമായ സമീപനം സ്വീകരിച്ച സുധാകരന്‍- സതീശന്‍ കൂട്ടുകെട്ടിന്റെ ഫലമായി കോണ്‍ഗ്രസില്‍ പ്രതീക്ഷ നഷ്ടപ്പെട്ട് മാറിനിന്ന നേതാക്കളും അണികളും വീണ്ടും പാര്‍ട്ടിയുമായി അടുക്കുന്നുണ്ട്. പുനഃസംഘടനയില്‍ ക്രൈസ്തവ വിഭാഗത്തിന് അഞ്ചു ഡി.സി.സി പ്രസിഡന്റുമാരെ കിട്ടിയെങ്കിലും അവരിലെ അവാന്തരവിഭാഗങ്ങളായ ലത്തീന്‍, യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗക്കാരെല്ലാം തഴയപ്പെട്ടിട്ടുണ്ട്.
ഇതൊക്കെ പോരായ്മകളായി മുഴച്ചുനില്‍പ്പുണ്ടെങ്കിലും അതൊന്നും പൊതുപ്രശ്‌നമായി എങ്ങും ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  20 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  20 days ago