ക്രിസ്റ്റിയാനോ ഇല്ലാഞ്ഞിട്ടും ശക്തരായ നൈജീരിയയെ പറങ്കിപ്പട ഗോളിൽ മുക്കി
ലിസബൺ: ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാഞ്ഞിട്ടും ആഫ്രിക്കൻ കരുത്തരായ നൈജീരിയയെ ഗോളിൽമുക്കി പറങ്കിപ്പട. ഏകപക്ഷീയമായ നാലുഗോളുകൾക്കാണ് ഫിഫ റാങ്കിങ്ങിൽ 32ാംസ്ഥാനത്തുള്ള നൈജീരിയക്കെതിരേ പോർച്ചുഗലിന്റെ വിജയം.
ബ്രൂണോ ഹെർണാണ്ടസ് രണ്ടുഗോളുകൾ നേടി. 9, 35 (പെനാൽറ്റി) എന്നീ സമയങ്ങളിലാണ് ബ്രൂണോ നൈജീരിയൻ വലകുലുക്കിയത്. ജി. റാമോസ് (82), ജോവോ മരിയ (84) എന്നിവരാണ് മറ്റു സ്‌കോറർമാർ. ക്രിസ്റ്റിയാനോയുടെ അഭാവത്തിലും പോർച്ചുഗലിന് മികച്ച വിജയം നേടാനായത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നാണ് ക്രിസ്റ്റ്യാനോ മത്സരത്തിനിറങ്ങാതിരുന്നതെന്ന് പോർച്ചുഗീസ് കോച്ച് ഫെർണാണ്ടോ സാൻറോസ് പറഞ്ഞു. താരം പരിശീലനത്തിനും എത്തിയിരുന്നില്ല. ദോഹയിലേക്ക് തിരിക്കും മുമ്പ് ലിസ്ബണിലായിരുന്നു മത്സരം.
റൊണാൾഡോയ്ക്ക് പെട്ടന്നുള്ള വയറുവേദന അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്ന് താരം പരിശീലന സെഷനിൽ ടീമിനൊപ്പം ചേർന്നില്ല- പരിശീലകൻ പറഞ്ഞു. ലോകകപ്പിൽ നവംബർ 24ന് ഘാനയുമായാണ് പോർച്ചുഗലിൻറെ ആദ്യ മത്സരം. ഘാനയ്‌ക്കൊപ്പം ദക്ഷിണകൊറിയ, ഉറുഗ്വേ ടീമുകളാണ് പോർച്ചുഗൽ അടങ്ങുന്ന ഗ്രൂപ്പ് എച്ചിൽ.
Portugal vs Nigeria HIGHLIGHTS, FIFA World Cup 2022 warmup: Bruno brace powers Portugal to 4-0 win
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."