HOME
DETAILS
MAL
സഞ്ജു ഇറങ്ങുമോ? ന്യൂസിലൻഡിനെതിരായ ആദ്യ മത്സരം ഇന്ന്
backup
November 18 2022 | 03:11 AM
വെല്ലിങ്ടൺ: ന്യൂസിലാൻഡ് പര്യടനം നടത്തുന്ന ഇന്ത്യയുടെ ആദ്യ ട്വന്റി 20 മത്സരം ഇന്ന്. സ്‌കൈ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 നാണ് മത്സരം തുടങ്ങുകയ. മൂന്ന് ട്വന്റി 20യാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ളത്.
ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ യുവനിരയെയാണ് ഇന്ത്യ ഇറക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, വാഷിങ്ടൺ സുന്ദർ, ഹർഷൽ പട്ടേൽ, ദീപക് ഹൂഡ, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക് എന്നീ യുവതാരങ്ങൾക്ക് മികവ് തെളിയിക്കാനുള്ള സുവർണാവസരമാണിത്. സൂര്യകുമാർ യാദവ്, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചഹൽ, അർഷ്ദീപ് സിങ് തുടങ്ങിയവരും ഇന്ത്യൻ ടീമിലുണ്ട്. കോച്ച് രാഹുൽ ദ്രാവിഡിന് പകരം വി.വി.എസ് ലക്ഷ്മണാണ് പരിശീലകൻ.
നവംബർ 20നും 22നുമാണ് മറ്റുമത്സരങ്ങൾ.
India vs New Zealand T20I series
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."