കാലിക്കറ്റില്‍ എം.ബി.എ സീറ്റൊഴിവ്
കാലിക്കറ്റില്‍ എം.ബി.എ സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലയുടെ വടകര, കുറ്റിപ്പുറം, പാലക്കാട് എന്നിവിടങ്ങളിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ 202324 വര്‍ഷത്തില്‍ എം.ബി.എ. സീറ്റൊഴിവുണ്ട്. കെമാറ്റ്, സിമാറ്റ്, ക്യാറ്റ് യോഗ്യതയില്ലാത്തവര്‍ക്കും അപേക്ഷിക്കാം. സര്‍വകലാശാലാ പ്രവേശന വിഭാഗം വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 28ന് രാവിലെ 10.30ന് കരിമ്പനപ്പാലത്തുള്ള ഓഫിസില്‍ ഹാജരാകണം. ഫോണ്‍: 6282478437, 9495319339, 9846393853. കുറ്റിപ്പുറം കേന്ദ്രത്തില്‍ 28ന് രാവിലെ 11 മണിക്ക് മുമ്പാണ് എത്തേണ്ടത്. ഫോണ്‍: 8943129076, 8281730002, 9562065960.
പാലക്കാട് മരുത റോഡിലുള്ള കേന്ദ്രത്തില്‍ 27ന് വൈകീട്ട് നാലിന് മുമ്പാണ് പ്രവേശനത്തിന് ഹാജരാകേണ്ടത്. ഫോണ്‍: 0491 257 1863. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."