HOME
DETAILS

വയനാടിന് 50 ലക്ഷം അനുവദിച്ചു; തുക മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ നടപടിക്ക് 

  
February 12, 2025 | 12:51 PM

50 Lakh Allocated for Wayanad -disastermanagment-new

കല്‍പ്പറ്റ: മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ നടപടിക്കായി വയനാടിന് 50 ലക്ഷം രൂപ അനുവദിച്ച് ദുരന്ത നിവാരണ വകുപ്പ്. വന്യജീവി ആക്രമണങ്ങള്‍ കൂടുന്ന പശ്ചാത്തലത്തിലാണ് അടിയന്തര സഹായം.  വനാതിര്‍ത്തിയിലെ അടിക്കാട് വെട്ടാനും പണം ഉപയോഗിക്കാം. പണം കലക്ടര്‍ക്ക് കൈമാറും.

അതേസമയം വന്യജീവിയാക്രമണം രൂക്ഷമായിട്ടും സര്‍ക്കാര്‍ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് വയനാട് ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാള്‍ എന്നീ ആവശ്യങ്ങള്‍ക്കുള്ള യാത്രകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.

ദിവസേന എന്നോണം ജില്ലയില്‍ വന്യജീവി ആക്രമണത്തില്‍ മനുഷ്യ ജീവനുകള്‍ നഷ്ടപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണു ഹര്‍ത്താല്‍ നടത്തുന്നതെന്നു യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ.കെ. അഹമ്മദ് ഹാജിയും കണ്‍വീനര്‍ പി.ടി.ഗോപാലക്കുറുപ്പും അറിയിച്ചു.

സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ നാല് പേര്‍ക്കാണ് കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടമാകുന്നത്. ഇന്നലെ രാത്രി നടന്ന കാട്ടാന ആക്രമണത്തില്‍ അട്ടമല സ്വദേശി ബാലകൃഷ്ണന്‍ അതിദാരുണമായി കൊല്ലപ്പെട്ടിരുന്നു.

വനാതിര്‍ത്തികളിലെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്ന നടപടിയാണ് സര്‍ക്കാര്‍ ഇപ്പോഴും സ്വീകരിക്കുന്നതതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കാടിനുള്ളില്‍ വെള്ളമില്ലാത്തതു കൊണ്ടാണ് ആന ഇറങ്ങുന്നതെന്നാണ് പറഞ്ഞത്. അങ്ങനെയെങ്കില്‍ വെള്ളവും ഭക്ഷണവും കാട്ടിനുള്ളില്‍ നല്‍കാന്‍ സംവിധാനം ഒരുക്കണം. ആന കൂടുതലായി ഇറങ്ങുന്ന സ്ഥലങ്ങളിലെ കാടുകളില്‍ വെള്ളവും ഭക്ഷണവും എത്തിക്കാനുള്ള സംവിധാനം മറ്റു സംസ്ഥാനങ്ങളിലുണ്ട്. നേരത്തേ കേരളവും അങ്ങനെ ചെയ്തിട്ടുണ്ട്. ആനകള്‍ കൂടുതലായി ഇറങ്ങുന്ന സ്ഥലങ്ങളില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് ജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞിരുന്നു. 

യോഗങ്ങള്‍ നടക്കുന്നതല്ലാതെ പരിഹാരം ഉണ്ടാകുന്നില്ല. അപകടം പിടിച്ച സ്ഥലങ്ങളിലെങ്കിലും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെ നിയോഗിക്കേണ്ടേ? മൃഗങ്ങള്‍ക്ക് ഭക്ഷണ സൗകര്യവും വെള്ളവും ഒരുക്കിക്കൊടുക്കണ്ടേ? ഇനിയും ചൂടു കൂടും. അപ്പോള്‍ കൂടുതല്‍ ആന ഇറങ്ങി കൂടുതല്‍ പേര്‍ മരിക്കുമെന്നാണോ മന്ത്രി പറയുന്നത്. ഒരാഴ്ചയ്ക്കിടെയാണ് അഞ്ചു പേരെയാണ് വിവിധ സ്ഥലങ്ങളില്‍ ചവിട്ടിക്കൊന്നിരിക്കുന്നത്. സര്‍വകക്ഷി യോഗം പോലും വിളിക്കാതെ സര്‍ക്കാര്‍ നിസംഗരായി ഇരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.ഡി.എഫിന് തിരിച്ചടി; എല്‍.സി ജോര്‍ജിന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  6 days ago
No Image

തിരൂരില്‍ എസ്.ഐ.ആര്‍ ക്യാംപിനിടെ നാട്ടുകാര്‍ക്ക് നേരെ മുണ്ട് പൊക്കിക്കാണിച്ച ബി.എല്‍.ഒ വാസുദേവനെതിരെ നടപടി; ചുമതലകളില്‍ നിന്ന് മാറ്റി

Kerala
  •  6 days ago
No Image

ഇന്ത്യ സന്ദര്‍ശനം വീണ്ടും മാറ്റി നെതന്യാഹു; നടപടി സുരക്ഷാ ആശങ്കയെത്തുടര്‍ന്ന് 

National
  •  6 days ago
No Image

ആ താരത്തെ പരിശീലിപ്പിക്കാൻ എനിക്ക് കഴിയില്ല, കാരണം അതാണ്: ഹാൻസി ഫ്ലിക്ക്

Football
  •  6 days ago
No Image

നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ 8ന് വിധി പറയും; ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരാകണം

Kerala
  •  6 days ago
No Image

പൊലിസിനെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസ്: സി.പി.എം സ്ഥാനാര്‍ഥിയടക്കം രണ്ട് പേര്‍ക്ക് 20 വര്‍ഷം കഠിന തടവ്, 2.5 ലക്ഷം രൂപ പിഴയും

Kerala
  •  6 days ago
No Image

ആറ് വയസ്സുകാരനെ കടിച്ചു കുടഞ്ഞ് അയല്‍ക്കാരന്റെ നായ, ചെവി കടിച്ചെടുത്തു; ഉടമ അറസ്റ്റില്‍, കടിച്ചത് രാജ്യത്ത് ഇറക്കുമതി നിരോധിച്ച ഇനത്തില്‍ പെട്ട നായ

National
  •  6 days ago
No Image

ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് ജീവനക്കാരികള്‍ തട്ടിയത് 66 ലക്ഷം രൂപ; പണം ഉപയോഗിച്ചത് ആഢംബര ജീവിതത്തിന്

Kerala
  •  6 days ago
No Image

ഇന്ത്യയുടെ വന്മതിലായി കുൽദീപ് യാദവ്; മറികടന്നത് സച്ചിനെയും ദ്രാവിഡിനെയും

Cricket
  •  6 days ago
No Image

ആദിവാസി ഭൂസമര സമരപ്പന്തലില്‍ നിന്ന് ദമ്പതികള്‍ തദ്ദേശ തെരഞ്ഞെടുപ്പ് പോര്‍ക്കളത്തിലേക്ക്

Kerala
  •  6 days ago