HOME
DETAILS

സാങ്കേതിക മേഖലയിലെ പ്രതിഭകൾക്കും ഗവേഷകർക്കും പ്രീമിയം റസിഡൻസി അനുവദിച്ച് സഊദി

  
February 12, 2025 | 5:20 PM

Saudi Arabia has introduced a Premium Residency program

ദമ്മാം: സാങ്കേതിക മേഖലയിലെ 600ലേറെ പ്രതിഭകൾക്കും ഗവേഷകർക്കും പ്രീമിയം റസിഡൻസി അനുവദിച്ചുവെന്ന് സഊദി വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. റിയാദിൽ നടക്കുന്ന ലീപ്പ് ടെക്നോളജി കോൺഫറൻസിലാണ് വിവരങ്ങൾ പുറത്തുവിട്ടത്. പ്രീമിയം റെസിഡൻസി ലഭിച്ചവരിലധികവും ഫൈജി ടെക്നോളജി സ്പ‌ഷ്യലിസ്റ്റുകൾ, ക്ലൗഡ് കമ്പ്യൂട്ടിംഗ് സ്പെഷ്യലിസ്റ്റുകൾ എന്നീ മേഖലകളിൽ നിന്നുള്ളവരാണ്.

കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോജളി മന്ത്രി അബ്‌ദുല്ല അൽ സ്വാഹയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തെ എക്സ‌പ്ഷനൽ കോംപിറ്റൻസി റസിഡൻസി പദ്ധതിക്ക് കീഴിൽ സാങ്കേതിക മേഖലയിലെ കഴിവുകളെ അടിസ്ഥാനമാക്കി അതുല്യ പ്രതിഭകളും ഗവേഷകരുമായ 680 പ്രതിഭകൾക്ക് പ്രീമിയം റസിഡൻസികൾ അനുവദിച്ചതായി മന്ത്രി വ്യക്തമാക്കി. റിയാദിൽ നടന്നു വരുന്ന ലീപ്പ് ടെക്നോളജി കോൺഫറൻസിന്റെ രണ്ടാം ദിനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രീമിയം റസിഡൻസി അനുവദിക്കപ്പെട്ടവരുടെ പട്ടികയിൽ 16 ശതമാനം 5G ടെക്നോളജി സ്പെഷ്യലിസ്റ്റുകളും 15 ശതമാനം ക്ലൗഡ് കമ്പ്യൂട്ടിംഗ് സ്പെഷ്യലിസ്റ്റുകളും 12 ശതമാനം എ.ഐ, മെഷീൻ ലേണിംഗ് മേഖലയിൽ നിന്നുള്ള വിദഗ്ദരുമാണ്. ആധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിൽ മുൻനിര രാജ്യമെന്ന നിലയിൽ സഊദിയുടെ സ്ഥാനം ഉയർത്തുക, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്‌ചർ മെച്ചപ്പെടുത്തുക തുടങ്ങിയ ശ്രമങ്ങളുടെ ഭാഗമാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. അമേരിക്ക, യുണൈറ്റഡ് കിംഗ്‌ഡം, ഓസ്ട്രേലിയ, ജർമ്മനി, ബ്രസീൽ, ഇന്ത്യ, പാകിസ്‌താൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പ്രീമിയം റസിഡൻസി ഗുണഭോക്താക്കൾ.

Saudi Arabia has introduced a Premium Residency program 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി.പി കേസ് പ്രതികള്‍ക്കായി അസാധാരണ നീക്കം; പ്രതികളെ വിട്ടയക്കുന്നതില്‍ സുരക്ഷാപ്രശ്‌നമുണ്ടോയെന്ന് ചോദിച്ച് ജയില്‍ ആസ്ഥാനത്ത് നിന്ന്‌ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് കത്ത്

Kerala
  •  13 days ago
No Image

പുത്തനത്താണിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

Kerala
  •  13 days ago
No Image

കാണുമ്പോൾ സാധാരണ ക്യുആർ കോഡായി തോന്നാം; എന്നാൽ സ്കാൻ ചെയ്താൽ പണി കിട്ടും; 'ക്യൂആർ ഫിഷിംഗ്' തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി ദുബൈ

uae
  •  13 days ago
No Image

സഊദി വിഷൻ വൻ വിജയത്തിലേക്ക്; 85 ശതമാനവും പൂർത്തിയായി

Saudi-arabia
  •  13 days ago
No Image

പാലക്കാട് സ്പിരിറ്റ് വേട്ട; സി.പി.എം ലോക്കല്‍ സെക്രട്ടറി അറസ്റ്റില്‍

Kerala
  •  13 days ago
No Image

യുഎഇക്കാർക്ക് ആശ്വാസം; നവംബറിൽ പെട്രോൾ - ഡീസൽ വില കുറയാൻ സാധ്യത

uae
  •  13 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Kerala
  •  13 days ago
No Image

വഖഫ് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും

Kerala
  •  13 days ago
No Image

ഡിജിറ്റൽ തട്ടിപ്പ് കേസുകൾ സി.ബി.ഐക്ക് വിടുമെന്ന് സുപ്രിംകോടതി; സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നോട്ടിസ്

National
  •  13 days ago
No Image

എസ്.ഐ.ആർ: ആവശ്യങ്ങൾ അംഗീകരിച്ചില്ല; ആശങ്കയിൽ കേരളം; 2.78 കോടി പേർ ഫോം പൂരിപ്പിച്ച് നൽകണം; ഏതൊക്കെ രേഖകള്‍ പരിഗണിക്കും

Kerala
  •  13 days ago