HOME
DETAILS

പുരാവസ്‌തു അവശേഷിപ്പുകൾ കണ്ടെത്തിയ സ്ഥലങ്ങൾ സന്ദർശിക്കാം; സ്വന്തം കൈകൊണ്ട് ഖനനം ചെയ്ത് പുരാതന അവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്യാം, ഇതൊരു അപൂർവ്വ അവസരം

  
February 12 2025 | 15:02 PM

Uncover Ancient Relics Unique Archaeological Dig Experience

ദോഹ: ഖത്തറിൻ്റെ പുരാവസ്‌തു അവശേഷിപ്പുകൾ കണ്ടെത്തിയ സ്ഥലങ്ങൾ സന്ദർശിക്കാനായി പൊതുജനങ്ങളെ ക്ഷണിച്ച് ഖത്തർ മ്യൂസിയം. രാജ്യത്തിൻ്റെ വടക്കൻ പ്രദേശത്തെ പുരാവസ്തു ഖനന പ്രദേശങ്ങളായ എയ്ൻ മുഹമ്മദ്, മിസെയ്ക എന്നിവിടങ്ങൾ സന്ദർശിക്കാനാണ് ഖത്തർ മ്യൂസിയത്തിന്റെ ക്ഷണം.

ഫെബ്രുവരി 15മുതൽ മാർച്ച് 15വരെ പൊതുജനങ്ങൾക്ക് പ്രദേശങ്ങൾ സന്ദർശിക്കാം. 'ലാൻഡ്സ്കേപ് ഓഫ് ഫെയ്‌ത്' എന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് പുരാവസ്‌തു കേന്ദ്രങ്ങൾ സന്ദർശിക്കാൻ പൊതുജനങ്ങളെ ക്ഷണിച്ചത്. വലിയ കെട്ടിടങ്ങൾ, ചെറിയ യൂണിറ്റുകൾ, ഭിത്തികൾ, വീടുകൾക്ക് പുറമെ ചെറുകിട വ്യവസായിക യൂണിറ്റുകൾക്ക് സദൃശ്യമായ കെട്ടിടങ്ങൾ, മൺപാത്രങ്ങൾ, ഗ്ലാസ് കഷണങ്ങൾ തുടങ്ങിയവയെല്ലാം ഖനനസ്ഥലങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, പഴയകാല ദൈനംദിന ജീവിതത്തോട് ബന്ധപ്പെട്ടുള്ള ഇരുമ്പ് താക്കോൽ, ചെമ്പ് നിർമിത വടികൾ, തയ്യൽ സൂചികൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.

പ്രദേശങ്ങളുടെ പ്രത്യേകതകൾ പറഞ്ഞു തരാനായി ഖത്തർ മ്യൂസിയത്തിന്റെ ടൂർ ഗൈഡുകളും സന്ദർശകർക്കൊപ്പമുണ്ടാകും. ഇത് സമീപകാലത്ത് ഈ പ്രദേശങ്ങളിൽ നിന്ന് കണ്ടെത്തിയ പുരാവസ്തുക്കളെക്കുറിച്ച് മനസിലാക്കാൻ സന്ദർശകരെ സഹായിക്കും. കൂടാതെ, പ്രദേശങ്ങളിൽ സ്വന്തം കൈകൊണ്ട് ഖനനം ചെയ്ത് പുരാതന അവശിഷ്ടങ്ങൾ കണ്ടെത്താനും സന്ദർശകർക്ക് അവസരം ലഭിക്കും. ഇതിലൂടെ ഖത്തറിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം മനസിലാക്കാനുള്ള ഒരു അവസരമാണ് ലഭിക്കുന്നത്.

ലാൻഡ്‌സ്കേപ്പ് ഓഫ് ഫെയ്ത്‌ത് പദ്ധതി ലക്ഷ്യമിടുന്നത് ഇസ്‌ലാമിലെ ഒന്നു മുതൽ മൂന്നാം നൂറ്റാണ്ടു വരെയുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തുന്നതിനാണ്. ഇത് കിഴക്കൻ അറേബ്യയിലെ ഇസ്‌ലാം പരിവർത്തന കാലമാണ്. ഇതിനകം തന്നെ ഇക്കാലയളവിലുണ്ടായിരുന്ന ഏതാണ്ട് 30 സൈറ്റുകൾ ഖത്തർ മ്യൂസിയം അധികൃതർ കണ്ടെത്തി കഴിഞ്ഞു. ഇതിൽ ഭൂരിഭാഗവും രാജ്യത്തിൻ്റെ വടക്കൻ മേഖലയിലാണ്.

Embark on an extraordinary adventure and uncover ancient relics at historical sites, with a unique opportunity to participate in an archaeological dig and discover hidden treasures with your own hands.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  14 hours ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  15 hours ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  15 hours ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  15 hours ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  15 hours ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  16 hours ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  16 hours ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  16 hours ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  16 hours ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  17 hours ago