HOME
DETAILS

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നിലപാടെടുക്കാൻ ഒരുങ്ങി ഇന്ത്യ

  
February 12, 2025 | 5:22 PM

India is ready to take a tough stance against illegal immigrants

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. മതിയായ രേഖകളില്ലാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് എതിരെയാണ് പുതിയ നടപടി നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്ന ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ബില്‍ 2025 ,ലോക്‌സഭയില്‍ ഈ സമ്മേളന കാലയളവിൽ അവതരിപ്പിക്കും. പുതിയ ബില്‍ പ്രകാരം പാസ്‌പോര്‍ട്ടോ വിസയോ കൂടാതെ ഇന്ത്യയില്‍ പ്രവേശിക്കുന്നവർക്ക് അഞ്ചുവര്‍ഷം വരെ തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും ലഭിക്കുന്നതാണ്.

പുതിയ ബില്ല് പ്രകാരം, വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിക്കുന്നവർക്കുള്ള ‌ശിക്ഷാപരിധി ഏഴ് വര്‍ഷമാക്കുന്നതാണ്. വിസ കാലാവധി കഴിഞ്ഞ് ഇന്ത്യയിൽ തുടർന്നാലോ വിസ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാലോ മൂന്ന് വര്‍ഷം വരെ തടവും മൂന്ന് ലക്ഷം രൂപ വരെ പിഴയും ലഭിക്കും. മതിയായ രേഖകളില്ലാതെ വിദേശികളെ സഞ്ചാരത്തിന് സഹായിക്കുന്ന കാരിയേഴ്‌സിന് അഞ്ചുലക്ഷം രൂപ വരെ പിഴുമാണ് ശിക്ഷ.

നിലവിലുള്ള ഫോറിനേഴ്‌സ് ആക്ട് 1946, പാസ്‌പോര്‍ട്ട് ആക്ട് 1920, രജിസ്‌ട്രേഷന്‍ ഓഫ് ഫോറിനേഴ്‌സ് ആക്ട് 1939, ഇമിഗ്രേഷന്‍ ആക്ട് 2000 എന്നിവയ്ക്ക് പകരമായാണ് പുതിയ ബില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയിൽ പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ രജിസ്‌ട്രേഷന്‍ ഓഫീസർക്ക് നൽകണം. മതിയായ രേഖകൾ ഇല്ലാതെ വിദേശികളെ രാജ്യത്തേക്ക് കൊണ്ടുവന്നിട്ടുണ്ടെന്ന് ഒരു ഇമിഗ്രേഷൻ ഓഫീസർ കണ്ടെത്തിയാൽ അഞ്ച് ലക്ഷം രൂപ വരെ പിഴ ചുമത്താവുന്നതാണ്. പിഴ അടച്ചില്ലെങ്കില്‍, വിമാനവും കപ്പലും ഉൾപ്പെടെ വിദേശി സഞ്ചരിച്ച വാഹനങ്ങൾ പിടിച്ചെടുക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകുമെന്നും ബില്ലിൽ പറയുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  3 days ago
No Image

ജൂലൈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍

Kerala
  •  3 days ago
No Image

ആ വെളിച്ചവും മാഞ്ഞു

Kerala
  •  3 days ago
No Image

'വിദ്യാര്‍ഥികളെ പിന്തുണക്കാനായിരുന്നെങ്കില്‍ ജന്തര്‍മന്ദറില്‍ എത്തുമായിരുന്നു, ഇനിയും ജനതയെ വിഡ്ഢിയാക്കാനാവില്ല' മോദിയുടെ വസതിക്കു മുന്നില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച്  വാങ്ചുക്കിന്റെ ഭാര്യ

National
  •  3 days ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ: കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു

National
  •  3 days ago
No Image

ഡല്‍ഹിയിലെ സി.ജെ.പി സമരത്തിന് പിന്തുണ; സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പ്രതിഷേധം,സംഘര്‍ഷം, ജലപീരങ്കി

Kerala
  •  3 days ago
No Image

സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

organization
  •  3 days ago
No Image

'ലഹരിമരുന്ന് കേസില്‍ കുടുക്കും' വിദ്യാര്‍ഥി സമരക്കാര്‍ക്ക് നേരെ മുംബൈ പൊലിസിന്റെ ഭീഷണി; വീഡിയോ പുറത്തു വന്നതിന് പിന്നാലെ നടപടി

National
  •  3 days ago
No Image

അസം പ്രളയം: 24 മണിക്കൂറില്‍ പത്ത് മരണം; 6 ലക്ഷത്തിലേറെ പേര്‍ ദുരിത ബാധിതര്‍

National
  •  3 days ago
No Image

ട്രോളിങ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; മത്സ്യലഭ്യത കുറഞ്ഞു, വിപണിയില്‍ പൊള്ളുന്ന വില

Kerala
  •  3 days ago