HOME
DETAILS

ഒമാനില്‍ വിസ മെഡിക്കല്‍ സേവനങ്ങള്‍ പകല്‍ മാത്രമാക്കി ആരോ​ഗ്യ മന്ത്രാലയം

  
February 12, 2025 | 2:22 PM

Omans Health Ministry Introduces Daytime-Only Visa Medical Services

ഒമാനിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ വിസ മെഡിക്കല്‍ സേവനങ്ങള്‍ പകല്‍ സമയത്ത് മാത്രമായി പരിമിതപ്പെടുത്തി. കൂടാതെ, വിസ മെഡിക്കലിനായി രക്ത സാമ്പിളുകള്‍ ശേഖരിക്കാനുള്ള സമയവും അരോഗ്യ മന്ത്രാലയം പുനക്രമീകരിച്ചു. പുതിയ സര്‍ക്കുലര്‍ അനുസരിച്ച് രാവിലെ ഏഴര മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് ഇനി സാമ്പിള്‍ ശേഖരിക്കാനുള്ള സമയം.

ലബോറട്ടറി പരിശോധനക്കായി ആരോഗ്യ മന്ത്രാലയത്തില്‍ സാമ്പിളുകള്‍ അയക്കാനുള്ള സമയം രാവിലെ ഏഴരക്കും പത്ത് മണിക്കും ഇടയിലായിരിക്കും. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം ഈ മാസം പത്ത് മുതല്‍ നിലവില്‍ വന്നു. വിസ മെഡിക്കല്‍ സ്ഥാപനങ്ങളിലും ആരോഗ്യ സ്ഥാപനങ്ങളിലും വിസ മെഡിക്കലിന് ആവശ്യമായ രക്ത സാമ്പിളുകള്‍ നേരത്തെ രാത്രി വൈകിയും ശേഖരിച്ചിരുന്നു. കൂടാതെ, സി ഡി സിയില്‍ ലബോറട്ടറി പരിശോധനക്ക് നല്‍കുന്നതിനും കൂടുതല്‍ സമയം അനുവദിച്ചിരുന്നു.

പുതിയ നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയാല്‍ നിയമലംഘനമായി കണക്കാക്കുകയും സ്ഥാപനം നടപടികള്‍ നേരിടേണ്ടതായി വരുമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 

എന്നാല്‍ വിസ മെഡിക്കല്‍ സമയം കുറച്ചത് പ്രവാസികള്‍ക്ക് തിരിച്ചടിയാണ്. മുന്‍പ് ജോലി സമയം കഴിഞ്ഞ് രാത്രി വൈകിയും വിസ മെഡിക്കലിന് രക്ത സാമ്പിളുകള്‍ നല്‍കാമായിരുന്നെങ്കില്‍, പുതിയ ഉത്തരവനുസരിച്ച് പകല്‍ സമയത്ത് ജോലിക്കിടയില്‍ തന്നെ വിസ മെഡിക്കല്‍ കേന്ദ്രങ്ങളിലെത്തേണ്ടിവരും.

Oman's Health Ministry has announced that visa medical services will now be available only during daytime hours, streamlining the process for applicants.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  5 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  5 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  5 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  6 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  6 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  6 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  6 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  6 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  6 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  6 days ago