HOME
DETAILS

ഗസ്സ വിഷയം; യുഎസ് നിലപാട് അങ്ങേയറ്റം ബുദ്ധിമുട്ടേറിയതെന്ന് യുഎഇ

  
February 12 2025 | 17:02 PM

UAE Criticizes US Stance on Gaza Issue as Unreasonable

ദുബൈ: ഗസ്സ വിഷയത്തിൽ യുഎസ് സ്വീകരിക്കുന്ന സമീപനം അങ്ങേയറ്റം ബുദ്ധിമുട്ടേറിയതെന്ന് യുഎഇ. പ്രസിഡണ്ട് ട്രംപുമായി ചേർന്ന് പ്രശ്‌നപരിഹാരത്തിനായുള്ള ശ്രമങ്ങൾ തുടരുകയാണെന്നും യുഎസിലെ യുഎഇ അംബാസഡർ പറഞ്ഞു. ദുബൈയിൽ നടക്കുന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ സംസാരിക്കവെയായിരുന്നു യുഎസിലെ യുഎഇ അംബാസഡർ യൂസഫ് അൽ ഉതൈബ ഗസ്സയിലെ യുഎസ് സമീപനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചത്. അതേസമയം, വൈറ്റ് ഹൗസിൽ ആര് അധികാരത്തിൽ വരുന്നു എന്നത് ആശ്രയിച്ചല്ല യുഎഇയുടെ നയതന്ത്ര സമീപനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗസ്സയിൽ നിലവിൽ അമേരിക്ക സ്വീകരിക്കുന്ന നിലപാട് പ്രയാസമേറിയതാണ്. പ്രശ്നത്തിന് അന്തിമ പരിഹാരമുണ്ടാകണം. എവിടെയാണ് ഇതവസാനിക്കുക എന്ന് വ്യക്തമായ ധാരണയില്ല. ചിലപ്പോൾ സുഹൃത്തുക്കൾ കാര്യങ്ങൾ കേൾക്കും, ചിലപ്പോൾ കേൾക്കില്ല. ചില നിലപാടുകൾ നമ്മൾ അംഗീകരിക്കും, ചിലപ്പോൾ വിയോജിക്കേണ്ട സാഹചര്യമുണ്ടാകും. ഗസ്സയിൽ ട്രംപ് ഭരണകൂടവുമായി ചേർന്ന് പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്- യൂസഫ് അൽ ഉതൈബ പറഞ്ഞു.

അതേസമയം, അറബ് ലീഗും ജിസിസി കൂട്ടായ്‌മയും ട്രംപിൻ്റെ നിലപാട് തള്ളി. ട്രംപ് ഇസ്റാഈലിനും അറബ് രാഷ്ട്രങ്ങൾക്കുമിടയിൽ പുതിയ പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്‌മദ് അബുൽ ഗൈസ് പറഞ്ഞു. പ്രദേശവാസികളെ കുടിയൊഴിപ്പിക്കാതെ തന്നെ ഗസ്സയുടെ പുനർനിർമാണം നടക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഫലസ്‌തീനികളെ ഒഴിപ്പിച്ചുകൊണ്ടുള്ള പരിഹാരം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ഗൾഫ് കോപറേഷൻ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി വ്യക്തമാക്കി.

ഫലസ്തീനികളെ കുടിയിറക്കി ഗസ്സയെ ഏറ്റെടുക്കാമെന്ന ട്രംപിന്റെ പ്രസ്താവനയെ നേരത്തെ തന്നെ യുഎഇ തള്ളിയിരുന്നു. ജറൂസലേം ആസ്ഥാനമായ സ്വതന്ത്ര ഫലസ്‌തീൻ രാഷ്ട്രം മാത്രമാണ് പ്രശ്‌നത്തിനുള്ള ഏക പോംവഴി എന്നാണ് യുഎഇയുടെ പ്രഖ്യാപിത നിലപാട്.

The UAE has expressed strong disapproval of the US position on the Gaza issue, labeling it as "unreasonable" and sparking further tensions in the region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴിൽ അഭിമുഖങ്ങളിൽ വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചോദ്യങ്ങൾ നിരോധിച്ച് സഊദി അറേബ്യ

Saudi-arabia
  •  3 hours ago
No Image

ഛണ്ഡിഗഡില്‍ അപായ സൈറണ്‍; ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം

National
  •  3 hours ago
No Image

ചട്ടം ലംഘിച്ച് ആന്റിബയോട്ടിക് വിൽപ്പന: 450 ഫാർമസികൾക്ക് സസ്‌പെൻഷൻ, 5 ലൈസൻസ് റദ്ദ്; പാൽ, മീൻ, ഇറച്ചിയിൽ പരിശോധന ശക്തം

Kerala
  •  3 hours ago
No Image

അടുത്ത ഉംറ സീസൺ ജൂൺ 11 മുതൽ, പുതിയ കലണ്ടർ പ്രസിദ്ധീകരിച്ചു

Saudi-arabia
  •  4 hours ago
No Image

വൈദ്യുതി മോഷണം പെരുകുന്നു, 4,252 ക്രമക്കേടുകള്‍ കണ്ടെത്തി: കെ.എസ്.ഇ.ബിക്ക് നഷ്ടം 48 കോടി

Kerala
  •  4 hours ago
No Image

'ഹമാസിൻ്റെ തടവറയിൽ സുരക്ഷിത, ഇവിടെ രക്ഷയില്ല'; ബന്ദി സമയത്തെ ദുരിതം സിനിമയാക്കാമെന്നു പറഞ്ഞു ഇസ്രാഈൽ ട്രെയിനർ ബലാത്സംഗം ചെയ്തു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹമാസ് മോചിപ്പിച്ച ജൂത യുവതി

Trending
  •  4 hours ago
No Image

യുദ്ധസമാനം; നഗരങ്ങളെ ലക്ഷ്യമിട്ടെത്തിയ പാക് ഡ്രോണുകള്‍ നിലം തൊടാതെ തകര്‍ത്ത് ഇന്ത്യ, ജമ്മുവില്‍ വീണ്ടും ബ്ലാക്ക്ഔട്ട്; ഉറിയില്‍ ഷെല്ലാക്രമണം, വെടിവയ്പ്  

National
  •  4 hours ago
No Image

സംവരണ നിയമം പാലിക്കുന്നില്ല: പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഭിന്നശേഷിക്കാർക്ക് അവഗണന; ഉദ്യോഗാർഥികൾ ആശങ്കയിൽ

Kerala
  •  5 hours ago
No Image

ഹജ്ജ് തീർഥാടന ക്യാംപ്: മുഖ്യമന്ത്രിയുടെ ഉദ്ഘാടനം ഇന്ന്; ലഗേജ് ഭാരം കുറച്ചത് തീർഥാടകരെ വലയ്ക്കുന്നു

Kerala
  •  5 hours ago
No Image

പാക് പ്രകോപനങ്ങൾക്ക് നാവികസേനയുടെ തിരിച്ചടി; അറബിക്കടലിൽനിന്നു ഒന്നിലധികം മിസൈൽ വർഷം, സജ്ജരായി അതിർത്തി സംസ്ഥാനങ്ങൾ | Operation Sindoor LIVE Updates

latest
  •  6 hours ago