കെ.എസ്.ഇ.ബി ഊരകം സെക്ഷന്‍ ഓഫിസ് മാറ്റാന്‍ നീക്കം
വേങ്ങര: ഊരകം കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ് സ്ഥലംമാറ്റാന്‍ നീക്കം. സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. പഞ്ചായത്ത് പരിധിയിലെ ആയിരക്കണക്കിനു ഗുണഭോക്താക്കള്‍ക്കു സൗകര്യപ്രദമായ സ്ഥലത്തുനിന്നു പുത്തന്‍ പീടികയിലെ കേന്ദ്രത്തിലേക്കു വാടകയുടെ പേരില്‍ മാറ്റാനാണ് നീക്കം.
രണ്ടു വര്‍ഷം മുന്‍പു തുടങ്ങിയ കേന്ദ്രത്തിന് ആദ്യഘട്ടത്തില്‍ ഗ്രാമപഞ്ചായത്ത് വാടക നല്‍കിയിരുന്നു. കരാര്‍ കാലാവധിക്കു ശേഷം വൈദ്യുതി ബോര്‍ഡ് നേരിട്ട് അടക്കേണ്ട ഘട്ടത്തിലെത്തിയപ്പോയാണ് കെട്ടിടവാടകയില്‍ ഗണ്യമായ കുറവുവരുത്തിയത്. കുറഞ്ഞ വാടകയേ നല്കാന് സാധിക്കൂവെന്നും മറ്റു കേന്ദ്രത്തിലേക്കു മാറ്റുകയാണ് പരിഹാരമെന്നുമാണ് വൈദ്യുതി വകുപ്പിന്റെ നിലപാട്. വകുപ്പിന്റെ നീക്കത്തിനെതിരേ വിവിധ കേന്ദ്രങ്ങളില്‍നിന്നു പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
ഊരകത്തു ചേര്‍ന്ന സര്‍വകക്ഷി പ്രതിഷേധ സംഗമത്തില്‍ പഞ്ചായത്ത് അംഗം ടി. നാരായണന് അധ്യക്ഷനായി. പി.ടി മൊയ്തീന് കുട്ടി, എ. അഹമ്മദ് കുട്ടി, പി. മുഹമ്മദ് അലി, എ. ലത്തീഫ്, കെ. മൊയ്തീന്, എ. ചിന്നന്, വി.സി മുരളി മോഹന്‍ദാസ്, എ.കെ ജബ്ബാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."