HOME
DETAILS

ആം ആദ്മി മന്ത്രിക്ക് ജയിലില്‍ സഹ തടവുകാരന്റെ മസാജ്; വിഡിയോ പുറത്തുവിട്ട് ബി.ജെ.പി

  
backup
November 19 2022 | 05:11 AM

bjp-claims-aap-minister-satyendar-jain-gets-massages-in-jail-2022

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ മേയില്‍ അറസ്റ്റിലായ ആം ആദ്മി പാര്‍ട്ടി മന്ത്രി സത്യേന്ദര്‍ ജെയിന് ഡല്‍ഹി തിഹാര്‍ ജയിലില്‍ മസാജ് ചെയ്യുന്നതിന്റെ വിഡിയോ പുറത്തുവന്നു. ബി.ജെ.പി നേതാക്കളാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ജയിലില്‍ കഴിയുന്ന മന്ത്രിക്ക് വി.ഐ.പി പരിഗണന നല്‍കിയെന്നാരോപിച്ച് തിഹാര്‍ ജയില്‍ സൂപ്രണ്ട് അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് വിഡിയോ പുറത്തുവന്നത്.

ജെയ്‌നിനെ പാര്‍പ്പിച്ചിരിക്കുന്ന ജയില്‍ നമ്പര്‍ ഏഴിലെ സൂപ്രണ്ടിനെതിരേ ജയില്‍ മോചിതനായ സുകേഷ് ചന്ദ്രശേഖര്‍ എന്നയാളാണ് പരാതി ഉന്നയിച്ചത്. അനാവശ്യമായ ആനുകൂല്യങ്ങള്‍ നല്‍കിയെന്ന് ആരോപണത്തെ തുടര്‍ന്ന് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ രൂപീകരിച്ച അന്വേഷണ സമിതിയുടെ ശുപാര്‍ശയിലാണ് നടപടി. ആരോപണങ്ങള്‍ അസംബന്ധവും അടിസ്ഥാനരഹിതവുമാണെന്ന് പറഞ്ഞ് ആം ആദ്മി പാര്‍ട്ടി തള്ളിക്കളഞ്ഞിരുന്നു.

തിഹാര്‍ ജയിലിലെ സെല്ലില്‍ സത്യേന്ദര്‍ ജെയിന്‍ കാലും മുതുകും തലയും മസാജ് ചെയ്യുന്നതായി പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു. ജയില്‍ ജീവനക്കാര്‍ക്കെതിരേ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ പുറത്തുവന്നത് പഴയ വീഡിയോ ആണെന്നും തിഹാര്‍ ജയില്‍ വൃത്തങ്ങള്‍ പറയുന്നു. സത്യേന്ദര്‍ ജയിന് ജയിലില്‍ വി.വി.ഐ.പി പരിഗണന ലഭിച്ചെന്നും ഇങ്ങനെയൊരു മന്ത്രിയെ കെജ്‌രിവാള്‍ പുറത്താക്കുമോയെന്നും ബി.ജെ.പി നേതാവ് ഷെഹ്‌സാദ് ജയ് ഹിന്ദ് ട്വിറ്റ് ചെയ്തു.

സത്യേന്ദര്‍ ജെയിന് മസാജും പ്രത്യേക ഭക്ഷണവും ജയിലിനുള്ളില്‍ ലഭിച്ചിരുന്നതായി ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു നേരത്തേ കോടതിയെ അറിയിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago
No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago
No Image

അടഞ്ഞുകിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്കെടുപ്പ് ;  സംസ്ഥാന ഇന്റലിജൻസിന് പുതിയ പണി

Kerala
  •  a month ago
No Image

വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം;  കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ 

National
  •  a month ago
No Image

വിദ്യാഭ്യാസ നിലവാരം: പരിഷത്തിന് വിമർശനം 

Kerala
  •  a month ago
No Image

ആത്മകഥാ വിവാദം: ഇ.പി ഇന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം നല്‍കിയേക്കും; മാധ്യമങ്ങളെ കാണേണ്ടപ്പോള്‍ കണ്ടോളാം എന്ന് പ്രതികരണം

Kerala
  •  a month ago