പി.എസ്.സിയില്ലാതെ കേരളത്തില്‍ സര്‍ക്കാര്‍ ജോലി; കിഫ്ബിയിലേക്ക് നേരിട്ടുള്ള റിക്രൂട്ട്‌മെന്റ്; അപേക്ഷ ഫീസ് ആവശ്യമില്ല
പി.എസ്.സിയില്ലാതെ കേരളത്തില്‍ സര്‍ക്കാര്‍ ജോലി; കിഫ്ബിയിലേക്ക് നേരിട്ടുള്ള റിക്രൂട്ട്‌മെന്റ്; അപേക്ഷ ഫീസ് ആവശ്യമില്ല
കേരള സര്‍ക്കാരിന്റെ ഫണ്ടിങ് ബോര്‍ഡായ കിഫ്ബിയില്‍ വിവിധ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു. പി.എസ്.സി പരീക്ഷയില്ലാതെ നേരിട്ട് നടത്തുന്ന ഇന്റര്‍വ്യൂ വഴിയാണ് നിയമനം. വിവിധ കാറ്റഗറികളിലായി 35 ഒഴിവുകളിലേക്കാണ് ഇപ്പോള്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ മനസിലാക്കി നവംബര്‍ 5 വരെ അപേക്ഷ സമര്‍പ്പിക്കാം.
ഒഴിവുകള്‍
കണ്‍സള്‍ട്ടന്റ് ( ഇലക്ട്രോ മെക്കാനിക്കല്‍)
ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബി.ടെക് പൂര്‍ത്തിയാക്കിയവര്‍ക്കാണ് അപേക്ഷിക്കാനാവുക. ബന്ധപ്പെട്ട മേഖലയില്‍ 10 വര്‍ഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. ആകെ 1 ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 55 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 80,000 രൂപ വരെ ശമ്പളം ലഭിക്കും.
ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കണ്‍സള്‍ട്ടന്റ്
സിവില്‍ എഞ്ചിനീയറിങ്ങില്‍ ബി.ടെക് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ഹൈവേ റോഡ് കണ്‍സ്ട്രക്ഷനില്‍ 10 വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ആകെ 1 ഒഴിവാണുള്ളത്. 55 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 80,000 രൂപ വരെ ശമ്പളം ലഭിക്കും.
കണ്‍സള്‍ട്ടന്റ് (QAC)
ആകെ ഒഴിവുകള്‍ 1. ക്വാളിറ്റി കണ്‍ട്രോള്‍ & ക്വാളിറ്റി അഷ്വറന്‍സില്‍ പരിചയം, കൂടാതെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ നിര്‍മാണ മേഖലയില്‍ 10 വര്‍ഷത്തെ പ്രവൃത്തി പരിചയം. 55 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 80,000 രൂപ വരെ ശമ്പളം ലഭിക്കും.
കണ്‍സള്‍ട്ടന്റ് (SSC)
ആകെ ഒഴിവുകള്‍ 1. 55 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. എന്‍വിറോണ്‍മെന്റല്‍ എഞ്ചിനീയറിങ്ങില്‍ എം.ടെക് ആണ് വിദ്യാഭ്യാസ യോഗ്യത. കൂടാതെ കൂടാതെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ നിര്‍മാണ മേഖലയില്‍ 10 വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 80,000 രൂപ വരെ ശമ്പളം ലഭിക്കും.
ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ട്രാന്‍സ്‌പോര്‍ട്ടേഷന്‍)
ആകെ ഒഴിവുകള്‍ 4. 50 വയസാണ് പ്രായപരിധി. സിവില്‍ എഞ്ചിനീയറിങ്ങില്‍ ബി.ടെക്കും, ഹൈവേ റോഡ് കണ്‍സ്ട്രക്ഷനില്‍ 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. മാസ ശമ്പളം: 37,500.
റസിഡന്റ് എഞ്ചിനീയര്‍
ആകെ 4 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 50 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. സിവില്‍ എഞ്ചിനീയറിങ്ങില്‍ ബി.ടെക് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. കൂടാതെ പബ്ലിക്/ ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം ആവശ്യമാണ്. 60,000 രൂപ വരെയാണ് അടിസ്ഥാന ശമ്പളം.
മേല്‍പറഞ്ഞ തസ്തികകള്‍ക്ക് പുറമെ, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (വി.ഡി.സി), ജൂനിയര്‍ റെസിഡന്റ് എഞ്ചിനീയര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ബില്‍ഡിങ്), ടെക്‌നിക്കല്‍ അസിസ്റ്റന്റ് ട്രെയ്‌നീ, പ്രൊജക്ട് അസോസിയേറ്റ്, ഡ്രാഫ്റ്റ്‌സ്മാന്‍, ഡ്രാഫ്റ്റ്‌സ്മാന്‍ (മെക്കാനിക്കല്‍) എന്നീ തസ്തികകളിലും ജോലിയൊഴിവുണ്ട്.
പൂര്‍ണ്ണായും യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ഥികളെ അഭിമുഖത്തിനായി തെരഞ്ഞെടുക്കുന്നത്. അഭിമുഖത്തില്‍ വിജയിക്കുന്നവരെ നേരിട്ട് റിക്രൂട്ട് ചെയ്യും. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. സംവരണ വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ ഇളവുകള്‍ ഉണ്ടായിരിക്കും. വിജ്ഞാപനം വിശദമായി വായിച്ചതിന് ശേഷമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
അപേക്ഷിക്കേണ്ട വിധം-
- https://recruitopen.com/cmd/kiifb48.html ലിങ്ക് ക്ലിക്ക് ചെയ്യുക.
* Proceed to Application ക്ലിക്ക് ചെയ്യുക
* ശേഷം അപ്ലിക്കേഷന്‍ ഫോം ചെയ്യുക.
* റിക്രൂട്ട്‌മെന്റിന് അപേക്ഷ ഫീസ് ഒന്നുംതന്നെ അടയ്‌ക്കേണ്ട ആവശ്യമില്ല.
* അപേക്ഷ പൂര്‍ത്തിയാക്കുക
* സബ്മിറ്റ് ചെയ്യുക
* സബ്മിറ്റ് ചെയ്ത അപേക്ഷയുടെ ഒരു പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.
ഒഫീഷ്യല്‍ നോട്ടിഫിക്കേഷന്‍ ലഭിക്കാനായി
https://cmd.kerala.gov.in/wpcontent/uploads/2023/10/KIIFBTRCNotificationFinal.pdf
സന്ദര്‍ശിക്കുക.
വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/FHMwGM3O0759bymv0j74Ht
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്
latest
• 6 days agoപുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ
Kerala
• 6 days agoജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍ കരുണിന്
Kerala
• 6 days agoലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; തുടർനടപടികൾക്ക് സ്റ്റേ
Kerala
• 6 days agoറിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേല്‍ക്കും
National
• 6 days agoമുണ്ടക്കൈ ദുരന്തം: ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുന്നു, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
Kerala
• 6 days agoകലോത്സവ വിവാദം: നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി
Kerala
• 6 days agoവന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 15% നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ
uae
• 6 days agoഅമ്മു സജീവന്റെ മരണം; കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി, പ്രതികളായ 3 വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍
Kerala
• 6 days agoശബരിമല സീസണ്‍: ഹൈദരാബാദില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്
Kerala
• 6 days agoകഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം
International
• 6 days ago'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി
National
• 6 days agoമുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍
Kerala
• 6 days agoമുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍
Kerala
• 6 days agoകാലാവധി കഴിഞ്ഞ് ഒൻപത് ജില്ലാ സെക്രട്ടറിമാർ; ഡി.ടി.പി.സിയുടെ പ്രവർത്തനം അവതാളത്തിൽ
Kerala
• 6 days agoസ്വന്തം ജനതയ്ക്കു മേല്‍ പോലും രാസായുധ പ്രയോഗം...; ബശ്ശാര്‍ എന്ന 'സിംഹ'ത്തിന്റെ വീഴ്ച
International
• 6 days agoധനകാര്യ കമ്മിഷനെത്തി; കേന്ദ്രസഹായം ചർച്ചയാവും; പ്രതീക്ഷയോടെ സംസ്ഥാനം
Kerala
• 7 days ago2034 FIFA World Cup: സഊദിയുടെ ആതിഥേയത്വത്തിന് കരിം ബെന്‍സേമയുടെ പിന്തുണ
Football
• 7 days ago250 സംരക്ഷിത സ്ഥാപനങ്ങള്‍ വഖഫായി രജിസ്റ്റര്‍ ചെയ്തെന്ന വാദവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ; സ്ഥാപനങ്ങളുടെ നിയന്ത്രണം വേണമെന്ന് ആവശ്യം
250 സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തെന്ന് എ.എസ്.ഐ സര്‍വേ