HOME
DETAILS

വക്താക്കളുടെ നിയമനം: യൂത്ത് കോണ്‍ഗ്രസില്‍ പ്രതിസന്ധി

  
backup
September 03 2021 | 04:09 AM

%e0%b4%b5%e0%b4%95%e0%b5%8d%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%82-%e0%b4%af%e0%b5%82%e0%b4%a4

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിനുപിന്നാലെ കോണ്‍ഗ്രസില്‍ ഉടലെടുത്ത തര്‍ക്കത്തിനിടെ സംസ്ഥാന വക്താക്കളുടെ നിയമനവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസിലും പ്രതിസന്ധി. യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ നിയമനം സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ ഇടപെട്ട് മരവിപ്പിച്ചതാണ് പുതിയ പ്രതിസന്ധിക്കിടയാക്കിയത്.


യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താക്കളായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ ഉള്‍പ്പെടെ അഞ്ചുപേരെ നിയമിച്ച് ബുധനാഴ്ച രാത്രിയാണ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസ് ഉത്തരവിറക്കിയത്.
പിന്നാലെ ഇത് മരവിപ്പിച്ചതായി അറിയിച്ച് മറ്റൊരു ഉത്തരവും ഇറങ്ങി.തന്റെ അറിവോടെയല്ല സംസ്ഥാന വക്താവായി അര്‍ജുന്‍ രാധാകൃഷ്ണനെ തെരഞ്ഞെടുത്തതെന്ന് പരസ്യമായി പറഞ്ഞതോടെ ഷാഫിക്കെതിരേ ഒരുവിഭാഗം യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവരാനും ഇടയാക്കി. ആതിര രാജേന്ദ്രന്‍, നീതു ഉഷ, പ്രീതി, ഡെന്നി ജോസഫ് എന്നിവരാണ് വക്താക്കളുടെ പട്ടികയില്‍ ഇടംനേടിയിരുന്ന മറ്റുള്ളവര്‍.
അറിഞ്ഞില്ലെന്ന വാദം തെറ്റാണെന്നും ഷാഫിയുടെ അറിവും സമ്മതവുമില്ലാതെ ആര്‍ക്കും വക്താവ് പദവിക്കുവേണ്ടിയുള്ള അഭിമുഖത്തില്‍ പങ്കെടുക്കാനാവില്ലെന്നുമാണ് ഈ വിഭാഗത്തിന്റെ ആരോപണം. യൂത്ത് കോണ്‍ഗ്രസിലും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഇടപെടുന്നുവെന്നും ഒരുവിഭാഗം കുറ്റപ്പെടുത്തി.


എ ഗ്രൂപ്പിന്റെ മുഖമായിരുന്ന തിരുവഞ്ചൂര്‍ ഇപ്പോള്‍ ഗ്രൂപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഡി.സി.സി അധ്യക്ഷന്മാരെ സ്വാഗതംചെയ്തതിലൂടെ തന്റെ നിലപാട് അദ്ദേഹം പരസ്യമാക്കുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ തിരുവഞ്ചൂരിന് വേണ്ടി കെ.സി വേണുഗോപാല്‍ ഇടപെട്ടാണ് മകനെ വക്താവാക്കിയതെന്നാണ് പരാതി.
അതിനിടെ, വക്താക്കളെ നിയമിച്ച നടപടി മരവിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ചര്‍ച്ചകള്‍ നടത്തി തുടര്‍ തീരുമാനമെടുക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു. 'യങ് ഇന്ത്യ കെ ബോല്‍' എന്ന സമൂഹമാധ്യമ പ്രചാരണത്തിലൂടെയാണ് അര്‍ജുന്‍ രാധാകൃഷ്ണന്റെ യോഗ്യത നിശ്ചയിച്ചതെന്നും ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്തുമെന്നും ദേശീയ നേതൃത്വം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  20 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  20 days ago