നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് മറ്റാരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടോ? കണ്ടെത്താം ഈസിയായി
നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് മറ്റാരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടോ?
സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയാല്‍ ഉടന്‍ തന്നെ ഗൂഗിള്‍ സേവനങ്ങള്‍ ലഭിക്കാന്‍ ഗൂഗിള്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള അക്കൗണ്ട് വഴിയായിരിക്കും തുടര്‍ന്നുള്ള ഗൂഗിളിന്റെ സേവനം ലഭിക്കുക. ഫോട്ടോ,വിഡിയോ,ഓഡിയോ തുടങ്ങിയവയെല്ലാം ആക്‌സിസ് ചെയ്യാനുള്ള പെര്‍മിഷന്‍ ഗൂഗിള്‍ അക്കൗണ്ടിന് നമ്മള്‍ നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ഗൂഗീള്‍ അക്കൗണ്ട് സുരക്ഷിതമാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്ന് എപ്പോഴെങ്കിലും പരിശോധിച്ചിട്ടുണ്ടോ? ഇതിനായുള്ള സംവിധാനം കമ്പനി തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് സൈന്‍ ഇന്‍ ചെയ്തിരിക്കുന്ന കമ്പ്യൂട്ടറുകളും ഫോണുകളും മറ്റ് ഡിവൈസുകളുടെയും വിവരങ്ങള്‍ അറിയാന്‍ കമ്പനി നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ അക്കൗണ്ടിലേക്ക് മറ്റാരും സൈന്‍ ഇന്‍ ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കാനായി google.com/devices എന്ന ലിങ്കില്‍ കയറാവുന്നതാണ്. നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടിലേക്ക് ഒരു അധിക സുരക്ഷാ ലെയര്‍ എങ്ങനെ ചേര്‍ക്കാമെന്നും മറ്റാരെങ്കിലും ഗൂഗിള്‍ അക്കൌണ്ട് ഉപയോഗിക്കുന്നുണ്ടോ എന്ന് എങ്ങനെ അറിയാമെന്നും നോക്കാം.
ഗൂഗിള്‍ അക്കൌണ്ട് മറ്റാരെങ്കിലും ഉപയോഗിക്കുന്നോ എന്നറിയാം
- നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിന്റെ സെറ്റിങ്‌സ് വിഭാഗത്തിലേക്ക് പോയി താഴേക്ക് സ്‌ക്രോള്‍ ചെയ്ത് 'ഗൂഗിള്‍' എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.
- തുറന്ന് വരുന്ന വിന്‍ഡോയില്‍ 'കണ്‍ട്രോള്‍ യുവര്‍ ഗൂഗിള്‍ അക്കൗണ്ട്' എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.
- 'സെക്യൂരിറ്റി' എന്ന സെക്ഷന്‍ കാണുന്നത് വരെ സ്‌ക്രീനില്‍ ഇടത്തേക്ക് സ്ലൈഡ് ചെയ്യുക. ഈ സെക്ഷന്റെ പേരുകള്‍ സ്‌ക്രീനിന്റെ മുകളിലാണ് കാണുന്നത്.
- 'യുവര്‍ ഡിവൈസസ്' വിഭാഗം തിരഞ്ഞെടുക്കുക.
- 'കണ്‍ട്രോള്‍ ഓള്‍ ഡിവൈസസ്' എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക, നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ലോഗിന്‍ ചെയ്തിരിക്കുന്ന ഡിവൈസുകളെല്ലാം ഇതില്‍ കാണാവുന്നതാണ്.
- നിങ്ങള്‍ ഉപയോഗിക്കാത്ത ഏതെങ്കിലും ഡിവൈസില്‍ നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ലോഗിന്‍ ചെയ്തിട്ടുണ്ടോ എന്ന് നോക്കുക.
- ഇത്തരത്തില്‍ ഏതെങ്കിലും ഡിവൈസ് കണ്ടെത്തുകയാണ് എങ്കില്‍ ലിസ്റ്റിലുള്ള ഈ ഡിവൈസിന്റെ പേരില്‍ ടാപ്പ് ചെയ്യുക.
- 'സൈന്‍ ഔട്ട്' ബട്ടണില്‍ ടാപ്പ് ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."