HOME
DETAILS

സത്യത്തിൽ വ്യത്യസ്തനായ സുധാകരൻ

  
backup
November 20 2022 | 03:11 AM

95635632-1

കലികാലക്കാഴ്ച
വി. അബ്ദുൽ മജീദ്‌
9846159481

സത്യം പറയുക എന്നത് വലിയൊരു ഗുണമാണ്. എന്നാൽ എല്ലാ സത്യങ്ങളും, പ്രത്യേകിച്ച് അപ്രിയസത്യങ്ങൾ സമയവും കാലവും നോക്കാതെ പറയരുത് എന്നത് അധികാര രാഷ്ട്രീയത്തിൽ ഏറെ പ്രധാനപ്പെട്ടൊരു ആപ്തവാക്യവുമാണ്. ഒരുമാതിരി അധികാര രാഷ്ട്രീയക്കാരെല്ലാം അതു പാലിക്കാറുണ്ട്. എന്നാൽ സത്യം പറയുന്നത് ഒരു ദൗർബല്യമായിപ്പോയ ചിലർക്ക് അതു പാലിക്കാൻ സാധിച്ചെന്നുവരില്ല. അക്കൂട്ടത്തിലൊരാളാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ.
ഹിന്ദുത്വ ഫാസിസ്റ്റ് സംഘടന ആർ.എസ്.എസ് സ്വതന്ത്ര ഇന്ത്യയിൽ എക്കാലത്തും രാഷ്ട്രീയാധികാരം നിർണയിക്കുന്നതിൽ ഒരു പ്രധാന ഘടകമാണെന്നത് ആർക്കൊക്കെ ഇഷ്ടപ്പെട്ടില്ലെങ്കിലും ഒരു നഗ്‌നസത്യമാണ്. രാഷ്ട്രീയത്തിൽ നിത്യശത്രുക്കളോ നിത്യമിത്രങ്ങളോ ഇല്ലെന്നത് മറ്റൊരു സത്യം. അധികാര രാഷ്ട്രീയത്തിൽ ശത്രുവിന്റെ ശത്രു മിത്രമെന്നത് അതിനേക്കാളൊക്കെ വലിയൊരു സത്യം.


അധികാര രാഷ്ട്രീയത്തിന്റെ ഞാണിൻമേൽകളിയിൽ ഇന്ത്യയിലെ മിക്ക രാഷ്ട്രീയനേതാക്കളും ഈ സത്യങ്ങളൊക്കെ സന്ദർഭാനുസരണം മറച്ചുവയ്ക്കാറുണ്ടെങ്കിലും സുധാകരന് അതു സാധിക്കാറില്ല. അതുകൊണ്ടാണ് ഇക്കഴിഞ്ഞ ചില ദിവസങ്ങളിൽ അദ്ദേഹം ആർ.എസ്.എസുമായി ബന്ധപ്പെട്ട രണ്ടു വിവാദ പ്രസ്താവനകൾ നടത്തിയത്. അതിൽ താൻ സംഘടനാ കെ.എസ്.യു നേതാവായിരിക്കെ ആർ.എസ്.എസ് ശാഖയ്ക്കു സംരക്ഷണം നൽകി എന്നത് പൂർണ സത്യമായിരിക്കാനാണ് സാധ്യത. കാരണം അന്നു സംഘടനാ കെ.എസ്.യുവിന്റെ മാതൃസംഘടനയായിരുന്ന സംഘടനാ കോൺഗ്രസും ആർ.എസ്.എസിന്റെ രാഷ്ട്രീയപ്പാർട്ടിയായിരുന്ന ജനസംഘവും ഒരുമിച്ചാണ് പ്രവർത്തിച്ചിരുന്നത്. ഇപ്പറഞ്ഞ രണ്ടു പാർട്ടികളും കൂടാതെ സോഷ്യലിസ്റ്റ് പാർട്ടിയും ലോക്ദളുമടക്കമുള്ള പാർട്ടികളും ചേർന്നാണ് പിന്നീട് ജനതാ പാർട്ടി രൂപംകൊണ്ടത്. അക്കാലത്ത് സി.പി.എമ്മും അവരുമായി സൗഹൃദത്തിലായിരുന്നു. ഇപ്പോൾ കേരളത്തിൽ ആർ.എസ്.എസിന്റെ നമ്പർ വൺ ശത്രുവെന്ന് ആരോപിക്കപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ 1977ൽ നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ചത് ആർ.എസ്.എസുംകൂടി ഉൾപ്പെട്ട രാഷ്ട്രീയസഖ്യത്തിന്റെ പിന്തുണയോടെയായിരുന്നു.


രാജ്യത്തെ ഏതാണ്ടെല്ലാ രാഷ്ട്രീയകക്ഷികൾക്കും വ്യത്യസ്ത സന്ദർഭങ്ങളിൽ ആർ.എസ്.എസിന്റെ പിന്തുണ കിട്ടിയിരുന്നു എന്നതും വലിയൊരു സത്യമാണ്. സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾക്കനുസൃതമായി ഓരോ സന്ദർഭങ്ങളിലും കക്ഷി ഏതെന്നു നോക്കാതെ പിന്തുണ നൽകുകയെന്ന ആർ.എസ്.എസ് അജൻഡയാണ് അതിനു പിന്നിൽ. ഇന്ദിരാവധത്തെ തുടർന്ന് 1984ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആർ.എസ്.എസിന്റെ പിന്തുണ കിട്ടിയിരുന്നു. അതുകൊണ്ടുകൂടിയാണ് അന്ന് കോൺഗ്രസിന് ലോക്‌സഭയിൽ റെക്കോർഡ് ഭൂരിപക്ഷം കിട്ടിയതും ആർ.എസ്.എസിന്റെ സ്വന്തം പാർട്ടിയായ ബി.ജെ.പി രണ്ടു സീറ്റുകളിൽ ഒതുങ്ങിപ്പോയതും. ആർ.എസ്.എസിന്റെ അഖണ്ഡഭാരത കാഴ്ചപ്പാടിന്റെ ഭാഗമായി ഖലിസ്ഥാൻ വാദത്തോടുണ്ടായിരുന്ന എതിർപ്പും സിഖ് ന്യൂനപക്ഷത്തോടുള്ള പരമ്പരാഗത വിരോധവുമായിരുന്നു അതിനു പിന്നിൽ.


അതുപോലെ മുസ്‌ലിം വ്യക്തിനിയമത്തിനെതിരേ സി.പി.എം കടുത്ത നിലപാട് സ്വീകരിച്ചതിനു തൊട്ടുപിറകെ നടന്ന 1987ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ ആർ.എസ്.എസ് പിന്തുണച്ചിരുന്നു. അന്ന് ബി.ജെ.പിക്കു കിട്ടിയ അതിശുഷ്‌കമായ വോട്ടുകണക്ക് പരിശോധിച്ചാൽ അതു വ്യക്തമാകും. 1989ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദേശവ്യാപകമായി ഇടതുകക്ഷികളും ബി.ജെ.പിയും ഒറ്റക്കെട്ടായിരുന്നു. അന്ന് അവരുടെ പൊതുശത്രു കോൺഗ്രസായിരുന്നു. എന്നാൽ ഈ പഴയ അപ്രിയസത്യങ്ങളൊന്നും സി.പി.എമ്മോ, കോൺഗ്രസോ ഇപ്പോൾ പറയാറില്ല. ഇന്നത്തെ പ്രത്യേക രാഷ്ട്രീയാന്തരീക്ഷത്തിൽ അതു പറയുന്നത് വലിയ ദോഷമുണ്ടാക്കുമെന്ന് ആ കക്ഷികളുടെ നേതാക്കൾക്ക് നന്നായറിയാം. എന്നാൽ സുധാകരന്റെ സഹജദൗർബല്യം അതൊന്നും തിരിച്ചറിയുന്നില്ല.


ഹിന്ദുമഹാസഭയുടെ നേതാവും ആർ.എസ്.എസിന്റെ സൈദ്ധാന്തികാചാര്യൻമാരിൽ ഒരാളുമായിരുന്ന ശ്വാമപ്രസാദ് മുഖർജിയെ സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി അധികാരമേറ്റ ദേശീയ മന്ത്രിസഭയിൽ അംഗമാക്കുകവഴി ജവഹർലാൽ നെഹ്‌റു ഹിന്ദുത്വ ഫാസിസവുമായി സന്ധിചെയ്തു എന്നതാണ് സുധാകരന്റെ രണ്ടാമത്തെ വിവാദ പ്രസ്താവന. ആ മന്ത്രിസഭയിൽ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ യാഥാർഥ്യങ്ങളെയും ഉൾക്കൊള്ളാൻ നെഹ്‌റു കാണിച്ച വിശാലമനസ്‌കതയെ ഹിന്ദുത്വ ഫാസിസത്തോടുള്ള സന്ധിയായി മനസിലാക്കി എന്നതാണ് ഇക്കാര്യത്തിൽ സുധാകരനു പറ്റിയ വലിയൊരു തെറ്റ്.


അതെന്തായാലും കോൺഗ്രസിനെ എങ്ങനെയെങ്കിലും ഉയിർത്തെഴുന്നേൽപ്പിക്കാൻ രാഹുൽഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിക്കൊണ്ടിരിക്കുന്നൊരു സന്ദർഭത്തിൽ കേരളഘടകം പ്രസിഡന്റ് നടത്തിയ ഈ പ്രസ്താവന ആ പാർട്ടിക്ക് ഏൽപ്പിക്കുന്ന പരുക്ക് അതീവ ഗുരുതരമാണെന്നത് ആർക്കും തിരിച്ചറിയാവുന്നൊരു സത്യമാണ്. കേരളത്തിൽ കോൺഗ്രസും മുസ്‌ലിം ലീഗും ഉൾപ്പെട്ട യു.ഡി.എഫിന് അതുണ്ടാക്കുന്ന ക്ഷീണം അതിലേറെ ഗുരുതരമാണെന്നത് അതിലേറെ വലിയ സത്യം. അതുകൊണ്ടുതന്നെ നേരവും കാലവും നോക്കാതെ സത്യങ്ങളും അർധസത്യങ്ങളും വിളിച്ചുപറയുന്നൊരു വ്യത്യസ്തനായ നേതാവിനെ ഇനിയും വച്ചുപൊറുപ്പിക്കണോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. അത് മറ്റുള്ളവരുടെ തലവേദനയല്ല.


ജോസഫ് സ്‌കറിയ മാഷ്
അതു ചെയ്യരുതായിരുന്നു


മിക്ക രാഷ്ട്രീയകക്ഷികളും ജനങ്ങൾക്കു തുല്യത വാഗ്ദാനം ചെയ്യുന്നവരാണ്. പ്രത്യേകിച്ച് കമ്യൂണിസ്റ്റ് കക്ഷികൾ. തുല്യതയാണല്ലോ കമ്യൂണിസത്തിന്റെ കാതൽ. എന്നാൽ ഇത്തരം പാർട്ടികൾ അധികാരത്തിൽ വന്നാൽ ചിലർ കൂടുതൽ തുല്യരായിരിക്കുമെന്ന് പണ്ട് ജോർജ് ഓർവെൽ 'അനിമൽ ഫാം' എന്ന നോവലിൽ എഴുതിയിട്ടുണ്ട്. തുല്യതയുടെ ഉത്തമോദാഹരണങ്ങളെന്ന നിലയിൽ, കമ്യൂണിസ്റ്റ് പാർട്ടികൾ അധികാരത്തിൽവന്ന മിക്ക രാജ്യങ്ങളിലും ഉന്നത നേതാക്കളും അവരുടെ കുടുംബാംഗങ്ങളും പ്രത്യേക പ്രിവിലേജുകൾ അനുഭവിച്ചിരുന്നു എന്നതാണ് സത്യം. അതു വലിയ തെറ്റൊന്നുമല്ല. ഒരുപാട് ത്യാഗങ്ങൾ അനുഭവിച്ചാണല്ലോ അവർ നേതൃപദവികളിലേക്ക് വളരുന്നത്. ആ ത്യാഗങ്ങൾക്കുള്ള പ്രതിഫലമാണ് പ്രിവിലേജുകളെന്ന് കരുതിയാൽ മതി. അങ്ങനെയല്ലെന്ന് കരുതുന്നവരെയെല്ലാം തൊഴിലാളിവർഗത്തിന്റെ ശത്രുക്കളെന്ന് വിളിക്കേണ്ടിവരും.
കമ്യൂണിസ്റ്റ് പാർട്ടികളുടെ ഘടനതന്നെ അടിത്തട്ടുകൾ മുകൾത്തട്ടുകളെ കണ്ണടച്ച് അംഗീകരിക്കുന്ന രീതിയിലാണ്. എന്നുകരുതി കമ്യൂണിസ്റ്റ് പാർട്ടികളിൽ ജനാധിപത്യമില്ലെന്നൊന്നും ആരും പറഞ്ഞേക്കരുത്. ആ രീതിയെ കേന്ദ്രീകൃത ജനാധിപത്യമെന്നാണ് വിളിക്കുന്നത്, അല്ലെങ്കിൽ വിളിക്കേണ്ടത്. ആ സംഘടനാ സംവിധാനത്തെ ചോദ്യം ചെയ്തതിനാണ് റഷ്യൻ വിപ്ലവത്തിന്റെ നായകരിലൊരാളായിരുന്ന ലിയോൺ ട്രോട്‌സ്‌കി പ്രസ്ഥാനത്തിന് അനഭിമതനായതും അദ്ദേഹത്തിന് ടി.പി ചന്ദ്രശേഖരന്റെ ഗതിയുണ്ടായതും.
അങ്ങനെ നോക്കുമ്പോൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള നീക്കത്തിനെതിരേ കോടതിയിൽപോയി അതിനു തടയിട്ട ഡോ. ജോസഫ് സ്‌കറിയ ചെയ്തത് പ്രസ്ഥാനത്തിന്റെ കണ്ണിലൂടെ നോക്കിയാൽ വലിയൊരു തെറ്റാണ്. ചങ്ങനാശ്ശേരി എസ്.ബി കോളജ് അധ്യാപകനായ അദ്ദേഹം സി.പി.എമ്മിന്റെ കോളജ് അധ്യാപക സംഘടനയിൽപെട്ടയാളാണെന്നാണ് കേൾക്കുന്നത്. അങ്ങനെയാണെങ്കിൽ അദ്ദേഹം ചെയ്തത് പാർട്ടി വ്യവസ്ഥകൾക്കു നിരക്കാത്ത കാര്യമാണ്. കൃത്യമായി പാർട്ടിക്ലാസിൽ പോകാത്തതു കൊണ്ടായിരിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  22 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  22 days ago