HOME
DETAILS

ചരിത്രവധമോ പരിഷ്‌കരണം?

  
backup
October 27 2023 | 01:10 AM

historical-murder-or-reformation

ചരിത്രവധമോ പരിഷ്‌കരണം?

സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ഇനി മുതല്‍ ഇന്ത്യ വേണ്ടെന്നും ഭാരത് മതിയെന്നുമാണ് നാഷനല്‍ കൗണ്‍സില്‍ ഓഫ് എജുക്കേഷനല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്(എന്‍.സി.ഇ.ആര്‍.ടി) സമിതിയുടെ ശുപാര്‍ശ. അടുത്ത തവണ പാഠപുസ്തകങ്ങള്‍ അച്ചടിക്കുമ്പോള്‍ ഇത് പാലിക്കണമെന്നാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പാഠപുസ്തക പരിഷ്‌കരണത്തിന് എന്‍.സി.ഇ.ആര്‍.ടിയുടെ കീഴിലുള്ള 25 സമിതികളിലൊന്നായ സോഷ്യല്‍ സയന്‍സ് സമിതിയുടേതാണ് ശുപാര്‍ശ. മലയാളിയും ആര്‍.എസ്.എസ് സഹയാത്രികനും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് അംഗവുമായ പ്രൊഫ. സി.ഐ ഐസക്കാണ് സമിതി അധ്യക്ഷന്‍. ഭാരത് ഏറെ പഴക്കമുള്ള പേരാണെന്നും 7,000 വര്‍ഷം പഴക്കമുള്ള വിഷ്ണുപുരാണം പോലുള്ള പുരാതന കൃതികളിലെല്ലാം ഭാരത് എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നതെന്നുമാണ് ഐസകിന്റെ ന്യായം.

പാഠപുസ്തകത്തില്‍ യുദ്ധത്തിലെ ഹിന്ദുക്കളുടെ വിജയങ്ങള്‍ പഠിപ്പിക്കാനും സമിതി ശുപാര്‍ശയുണ്ട്. ഇതിന്റെ ഭാഗമായി പുരാതന ചരിത്രം എന്ന ഭാഗം ഒഴിവാക്കണം. ക്ലാസിക്കല്‍ ചരിത്രമാക്കണം. മുഗളന്‍മാര്‍ക്കും സുല്‍ത്താന്‍മാര്‍ക്കും എതിരായ യുദ്ധത്തില്‍ ഹിന്ദുക്കളുടെ വിജയത്തിന് ഊന്നല്‍ നല്‍കി പഠിപ്പിക്കണം. ചരിത്രത്തെ ഇനി മുതല്‍ പുരാതന, മധ്യകാല, ആധുനിക എന്നിങ്ങനെ വിഭജിക്കില്ലെന്നും ബ്രിട്ടീഷുകാരാണ് അങ്ങനെ ചെയ്തതെന്നും ഐസക് പറയുന്നു. പാഠപുസ്തകത്തെ കാവിവല്‍ക്കരിക്കാന്‍ നടക്കുന്ന നീക്കങ്ങളുടെ തുടര്‍ച്ചയായി മാത്രമേ ഈ നീക്കങ്ങളെ കാണാനാവൂ. ഭാരതമെന്ന പേരിന് ഇന്ത്യന്‍ ചരിത്രവുമായോ വസ്തുതയുമായോ ബന്ധമില്ല. അതൊരു മിത്ത് ആയാണ് നിലകൊള്ളുന്നത്. ഭരതന്‍ എന്ന രാജാവ് ഭരിച്ചിരുന്ന രാജ്യമെന്ന ഐതിഹ്യത്തിലാണ് ഭാരത് എന്ന പേരുണ്ടാകുന്നത്. ദുഷ്യന്ത രാജാവിന് ശകുന്തളയില്‍ ജനിച്ച പുത്രനാണ് ഭരതന്‍. ഭരതന്‍ ഇന്ത്യ മുഴുവന്‍ ജയിച്ചടക്കിയെന്നാണ് ഐതിഹ്യം. ചരിത്രവുമായി ബന്ധമില്ലാത്ത കഥയാണിത്.

ഋഗ്വേദത്തിലും ഭാരത, ഭാരതം ജനം തുടങ്ങിയ പരാമര്‍ശങ്ങളുണ്ട്. ഭരതരുടെ ഋഗ്വേദ ഗോത്രത്തിന്റെ പൂര്‍വികനും ഉപഭൂഖണ്ഡത്തിലെ എല്ലാ ജനങ്ങളുടെയും പൂര്‍വികനുമായ പുരാതന ഇതിഹാസ രാജാവിന്റെ പേരും ഭരതനാണ്. ഭാരതമെന്ന പേരില്‍ രാഷ്ട്രീയമോ ഭൂമിശാസ്ത്രപരമോ എന്നതിലുപരി മതപരവും സാമൂഹികവുമായ സാംസ്‌കാരിക അസ്തിത്വമാണുള്ളത്. ഭാരത് എന്നത് ബ്രാഹ്മണ സമൂഹം നിലനില്‍ക്കുന്ന അതിപ്രാദേശികവും ഉപഭൂഖണ്ഡവുമായ പ്രദേശത്തെ സൂചിപ്പിക്കുന്നതാണ്. മറ്റു ജാതി വിഭാഗങ്ങളെ ആ പേര് ഉള്‍ക്കൊള്ളുന്നില്ല. എന്നാല്‍ ഇന്ത്യയെന്ന പേര് അങ്ങനെയല്ല. സിന്ധുനദിക്ക് ഇംഗ്ലീഷില്‍ പറയുന്ന ഇന്‍ഡസ് എന്ന പേരാണ് ഇന്ത്യയായത്. സിന്ധു താഴ്‌വര (ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങള്‍) അക്കീമെനിഡ് പേര്‍ഷ്യന്‍ അധിനിവേശത്തോടെ നാണയത്തില്‍ വന്ന സംസ്‌കൃത വാക്കായ സിന്ധുവിന്റെ പേര്‍ഷ്യന്‍ രൂപമായ 'ഹിന്ദു' എന്നതില്‍ നിന്നാണ് ഹിന്ദുസ്ഥാന്‍ എന്ന പേര് ഉരുത്തിരിഞ്ഞതെന്നാണ് ചരിത്രം. പേര്‍ഷ്യക്കാരില്‍ നിന്ന് ഹിന്ദ് എന്ന പദം നേടിയ ഗ്രീക്കുകാര്‍ ആ പേര് 'സിന്ധു' എന്ന് മാറ്റിവിളിച്ചു. ബി.സി മൂന്നാം നൂറ്റാണ്ടില്‍ മാസിഡോണിയന്‍ രാജാവ് അലക്‌സാണ്ടര്‍ ഇന്ത്യയെ അക്രമിച്ച സമയമായപ്പോഴേക്കും സിന്ധുനദിക്ക് അപ്പുറത്തുള്ള പ്രദേശമായി 'ഇന്ത്യ' അറിയപ്പെട്ടു.

ചരിത്രത്തെ മാറ്റിനിര്‍ത്തി കുട്ടികള്‍ മിത്തുകള്‍ പഠിക്കണമെന്നാണ് സി.ഐ ഐസക് സമിതിയുടെ ശുപാര്‍ശയുടെ കാതല്‍. കാവിവല്‍ക്കരണം പുതിയ അജന്‍ഡയല്ല. 12ാം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് ഗാന്ധിവധം, ആര്‍.എസ്.എസ് നിരോധനം എന്നിവയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ എന്‍.സി.ഇ.ആര്‍.ടി നേരത്തെ രഹസ്യമായി നീക്കം ചെയ്തിരുന്നു. 11ാം ക്ലാസ് സോഷ്യോളജി പാഠപുസ്തകത്തിലെ അണ്ടര്‍സ്റ്റാന്റിങ് സൊസൈറ്റി എന്ന അധ്യായത്തില്‍നിന്ന് ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഭാഗങ്ങളും രഹസ്യമായി നീക്കം ചെയ്തു. നിലവില്‍ ഗുജറാത്ത് വംശഹത്യയെക്കുറിച്ച് എവിടെയും പഠിപ്പിക്കുന്നില്ല.

കൊവിഡിന് പിന്നാലെ സ്‌കൂള്‍ തുറന്നപ്പോള്‍ പഠനവേഗം വീണ്ടെടുക്കാന്‍ പാഠപുസ്തകങ്ങളിലെ ഭാരം കുറയ്ക്കാന്‍ എന്‍.സി.ഇ.ആര്‍.ടി തീരുമാനിച്ചിരുന്നു. ഇതിന്റെ മറവിലാണ് അട്ടിമറി. 12ാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തില്‍ മുഗള്‍ രാജാക്കന്‍മാരെക്കുറിച്ച് പരാമര്‍ശിക്കുന്ന രാജാക്കന്മാരും ദിനവൃത്താന്തങ്ങളും എന്ന പാഠഭാഗം നീക്കം ചെയ്തു. ഹിന്ദി പാഠപുസ്തകത്തില്‍നിന്ന് കവിതകളും ലേഖനങ്ങളും നീക്കം ചെയ്തു. അമേരിക്കന്‍ മേധാവിത്വം ലോക രാഷ്ട്രീയത്തില്‍, ശീതയുദ്ധ കാലഘട്ടം എന്നീ രണ്ട് അധ്യായങ്ങള്‍ പൗരശാസ്ത്ര പുസ്തകത്തില്‍നിന്ന് നീക്കം ചെയ്തു. പൊളിറ്റിക്കല്‍ സയന്‍സില്‍നിന്ന് ജനകീയ പ്രസ്ഥാനങ്ങളുടെ ഉദയം, ഏകകക്ഷി ആധിപത്യത്തിന്റെ കാലഘട്ടം എന്നീ അധ്യായങ്ങള്‍ ഒിവാക്കി.

പതിനൊന്നാം ക്ലാസിലെ ലോക ചരിത്രമെന്ന പാഠപുസ്തകത്തില്‍ നിന്ന് സെന്‍ട്രല്‍ ഇസ്‌ലാമിക് ലാന്‍ഡ്‌സ്, ഇന്‍ഡസ്ട്രിയല്‍ റെവല്യൂഷന്‍ തുടങ്ങിയ അധ്യായങ്ങള്‍ ഇല്ലാതാക്കി. പത്താം ക്ലാസിലെ ഡെമോക്രാറ്റിക് പൊളിറ്റിക്‌സ് പാഠപുസ്തകത്തില്‍നിന്ന് ജനാധിപത്യവും വൈവിധ്യവും, ജനകീയ സമരങ്ങളും പ്രസ്ഥാനങ്ങളും, ജനാധിപത്യത്തിനെതിരായ വെല്ലുവിളികള്‍ എന്നീ വിഷയങ്ങളിലെ ഭാഗങ്ങള്‍ ഒഴിവാക്കി. 12ാം ക്ലാസ് ചരിത്ര പാഠപുസ്തകത്തില്‍ നിന്ന് ഗാന്ധിജിയെ കൊലപ്പെടുത്തിയ നാഥൂറാം വിനായക് ഗോഡ്‌സെക്കുള്ള ആര്‍.എസ്.എസ് ബന്ധം തെളിയിക്കുന്ന ഭാഗവും ഇപ്പോഴില്ല. തീംസ് ഇന്‍ ഇന്ത്യന്‍ ഹിസ്റ്ററി പാര്‍ട്ട് 3 എന്ന തലക്കെട്ടില്‍, ഗോഡ്‌സെ ബ്രാഹ്മണനായിരുന്നുവെന്നും ഒരു തീവ്ര ഹിന്ദുപത്രത്തിന്റെ എഡിറ്ററായിരുന്നുവെന്നും പറയുന്ന ഭാഗമുണ്ടായിരുന്നു. അത് ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നു.

രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിനുവേണ്ടി രക്തസാക്ഷികളായവരുടെ പട്ടികയില്‍ നിന്ന് മലബാര്‍ വിപ്ലവത്തില്‍ രക്തസാക്ഷികളായവരെ ഒഴിവാക്കാന്‍ മുന്‍കൈയെടുത്തയാളാണ് പ്രൊഫ. സി.ഐ ഐസക്ക്. ആര്‍.എസ്.എസ് അജന്‍ഡകള്‍ നടപ്പാക്കുന്നതിന്റെ പേരില്‍ ഐസകിന് കേന്ദ്രസര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തിരുന്നു. മിത്തുകളും അസംബന്ധങ്ങളുമല്ല നമ്മുടെ കുട്ടികള്‍ പഠിക്കേണ്ടത്. വസ്തുതകളായിരിക്കണം പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ അടിസ്ഥാനം. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് സംഘ്പരിവാര്‍ അജന്‍ഡകളെ കെട്ടിയെഴുന്നള്ളിക്കലാണ്. എല്ലാ വിഭാഗത്തെയും ഉള്‍ക്കൊള്ളുന്ന മതേതരത്വം, സാഹോദര്യം തുടങ്ങിയവ കുടികൊള്ളുന്ന രാജ്യമായി ഇന്ത്യയെ ഉറപ്പിച്ചുനിര്‍ത്താന്‍ സഹായിക്കുന്ന ചരിത്ര സംഭവങ്ങളാണ് നീക്കം ചെയ്തുകൊണ്ടിരിക്കുന്നത്. ഈ അട്ടിമറികള്‍ ചെറുക്കപ്പെടണം. വിദ്യാഭ്യാസ മേഖലയിലെയും ചരിത്ര മേഖലയിലെയും വിദഗ്ധര്‍ ഇതിനു മുന്നിട്ടിറങ്ങണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  23 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  23 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  23 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  23 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  23 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  23 days ago