HOME
DETAILS

ഖത്തരി

  
backup
November 20 2022 | 03:11 AM

qatatri-vyakthi-vicharam-todays-article


കേരളത്തിന്റെ നാലിലൊന്നു മാത്രം ഭൂവിസ്തൃതിയുള്ള ഖത്തർ എന്ന രാജ്യം ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾക്കു വേദിയാകുന്നുവെന്ന് 12 വർഷം മുമ്പ് തീരുമാനിക്കുമ്പോൾ ലോകം അതിശയിച്ചിട്ടുണ്ട്. ഇത്രയും വലിയ ഫുട്‌ബോൾ മാമാങ്കത്തിന് വെറും 11,581 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള രാജ്യം എങ്ങനെ ആതിഥ്യമരുളുമെന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേയുള്ളൂ. അത് 'ശൈഖ് തമീം ബിൻ ഹമദ് അൽതാനി' എന്നാണ്. ഈ വലിയ ദൗത്യം ഏറ്റെടുക്കുമ്പോൾ തമീം ബിൻ ഹമദ് ഖത്തറിന്റെ അമീറല്ല. പക്ഷേ; സുരക്ഷ, സാമ്പത്തികം തുടങ്ങിയ സുപ്രധാന മേഖലകളിൽ രാജ്യത്തെ നയിച്ചുവരുന്ന കിരീടാവകാശിയായിരുന്നു. ആധുനിക ഖത്തറിന്റെ ശിൽപി എന്നറിയപ്പെട്ട ഹമദ് അൽതാനിയായിരുന്നു അന്നത്തെ അമീർ.


ലോകത്ത് ഏറ്റവും കൂടുതൽ ഫാൻസുള്ള കായികഇനമായ ഫുട്‌ബോളിന്റെ നാലു വർഷത്തിലൊരിക്കൽ മാത്രം നടത്തുന്ന ഫിഫ ലോകകപ്പിന് പന്തുരുളുക, മുസ്‌ലിം അറബ് രാജ്യമായ ഖത്തറിലായിരിക്കുമെന്ന പ്രഖ്യാപനം വന്നപ്പോൾ പാശ്ചാത്യലോകം ഞെട്ടിയതിൽ അത്ഭുതമില്ല. നിയന്ത്രണങ്ങളേറെയുള്ള കൊച്ചുരാജ്യം. ആകെ ജനസംഖ്യ 2.6 ദശലക്ഷമെങ്കിൽ 2.3 ദശലക്ഷവും വിദേശീയർ. ജി.ഡി.പിയിൽ ലോകത്ത് നാലാമത്. മാനവവികസന സൂചികയിൽ നാൽപത്തിരണ്ടാമത്. 2006ൽ ഏഷ്യൻ ഗെയിംസിന് സ്വാഗതമരുളിയ ഖത്തർ 2030ൽ വീണ്ടും ഏഷ്യൻ ഗെയിംസിനായി ഒരുങ്ങുകയാണ്.


ലോകകപ്പിന്റെ പന്തു തട്ടിത്തുടങ്ങുന്ന ഈ ഘട്ടത്തിലെങ്കിലും നിക്ഷിപ്ത താൽപര്യക്കാർ കള്ളപ്രചാരവേലകൾ നിർത്തണമെന്ന് കഴിഞ്ഞദിവസം ലോകകപ്പ് വേദികൾ സന്ദർശിച്ചുകൊണ്ട് തമീം ബിൻ ഹമദ് അൽതാനി അഭ്യർഥിച്ചു. നിർമാണ പ്രവൃത്തികൾക്കിടെ തൊഴിലാളികളെ പീഡിപ്പിക്കുന്നു, തൊഴിലാളികൾ മരിക്കുന്നു, മദ്യപാനികളും സ്വവർഗാനുരാഗികളും അഴിക്കുള്ളിലാകും തുടങ്ങിയ പ്രചാരണം ഇനിയെങ്കിലും നിർത്തണമെന്നായിരുന്നു അഭ്യർഥന. ഇംഗ്ലണ്ടിലെ റൈറ്റ്‌സ് ഗ്രൂപ്പ് ഇത്തരം റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. വിവേചനങ്ങളില്ലാതെ പന്തുകളി കാണാൻ വരൂവെന്ന് ലോകത്തോട് മുഴുവൻ ആവശ്യപ്പെടുകയാണ് ഖത്തർ. 2,000 ബില്യൻ ഡോളറാണ് അടിസ്ഥാന സൗകര്യ വികസനത്തിനായി ഖത്തർ ചെലവിട്ടത്. ഇത് മധ്യേഷ്യയിലെ സമ്പന്നനായ ഒരു അറബിയുടെ കഥയില്ലാത്ത നിക്ഷേപമല്ല. ലോകത്തിന്റെ മൊത്തം കണ്ണും കാതും ഖത്തർ എന്ന അറബ് മുസ്‌ലിം രാജ്യത്തേക്ക് കേന്ദ്രീകരിക്കുമ്പോൾ ലോകത്തിനു പഴയപോലെ ചിന്തിക്കാനാവില്ല. ഖത്തറികൾ എങ്ങനെയുള്ളവരാണെന്ന് കാണിച്ചുകൊടുക്കുക കൂടിയാണ് ക്രാന്തദർശിയായ തമീം ബിൻ ഹമദ്.


എല്ലാം എല്ലാവർക്കും എവിടെയും എന്നത്, ഖത്തറിന് ഔദ്യോഗിക നിക്ഷേപമുള്ള ലണ്ടനിലെ ഹരോഡ്‌സ് കമ്പനിയുടെ മുദ്രാവാക്യമാണ്. തമീം ബിൻ ഹമദ് അധികാരമേറ്റപ്പോൾ ശ്രദ്ധിച്ച ഒരു മേഖലയാണ് രാജ്യസമ്പത്തിന്റെ നിക്ഷേപം. ലണ്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബാക്ലേസ് ബാങ്ക്, സെയിൻസ്ബറി, ഹരോഡ്‌സ്, ഷർദ് എന്നിവയിൽ ഖത്തറിന്റെ നിക്ഷേപമുണ്ട്.


സഊദിയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും ചേർന്ന് ഖത്തറിനെതിരേ 2017ൽ ഉപരോധം പ്രഖ്യാപിച്ചപ്പോൾ ലോകകപ്പിനെയും മേഖലയിലെ ശാന്തിയെയും കുറിച്ച് ആശങ്കകൾ ഉയർന്നതാണ്. ഇറാനുമായും തുർക്കിയുമായും ബന്ധം ഉപേക്ഷിക്കുക, അൽജസീറയുടെ സംപ്രേഷണം നിർത്തുക എന്നിവയായിരുന്നു ഉപരോധക്കാരുടെ ആവശ്യം.


സഊദിയും യു.എ.ഇയും റോഡ്, ആകാശമാർഗങ്ങൾ അടച്ചു. തുറമുഖങ്ങളിൽ ഖത്തറിന് പ്രവേശനം വിലക്കി. ഈജിപ്തിലെ മുസ്‌ലിം ബ്രദർഹുഡിന് ഖത്തർ സഹായം നൽകുന്നുവെന്നും അറബ് മേഖലയിലെ സ്വാതന്ത്ര്യപോരാട്ടങ്ങൾക്ക് അൽജസീറയിലൂടെ പ്രോത്സാഹനം നൽകുന്നുവെന്നും ആരോപിച്ചാണ് ഈ രാജ്യങ്ങളെ ഖത്തറിനെതിരേ തിരിയാൻ പ്രേരിപ്പിച്ചത്. മേഖലയിലെ രാജകുടുംബ വാഴ്ചയ്ക്ക് അൽജസീറയും അറബ് വസന്തവും ഭീഷണിയാവുമോ എന്ന ഭയമായിരുന്നു കാരണം. ഖത്തറാകട്ടെ, ഉപരോധത്തെ വളരെ സമർഥമായി നേരിട്ടു. 42 മാസം പിന്നിട്ടപ്പോൾ റിയാദിൽ ജി.സി.സി രാജ്യങ്ങളുടെ സമ്മേളനത്തിലെത്തിയ തമീം ബൻ ഹമദ് അൽതാനിയെ സഊദി രാജകുമാരൻ ആലിംഗനം ചെയ്തു സ്വീകരിക്കുംമുമ്പെ അതിർത്തികൾ തുറന്നു.
ഇംഗ്ലണ്ടിലായിരുന്നു തമീം അൽതാനിയുടെ പഠനം. റോയൽ മിലിട്ടറി അക്കാദമിയിൽനിന്ന് ബിരുദം നേടി നാട്ടിലെത്തിയപ്പോൾ മൂത്തസഹോദരൻ ശൈഖ് ജാസിം ആയിരുന്നു പ്രഖ്യാപിത കിരീടാവകാശി. 1996ൽ സ്ഥാനമേറ്റ അദ്ദേഹം 2013ൽ ഒരു കത്ത്, പിതാവായ അമീറിന് എഴുതി: സ്ഥാനം ഒഴിയാനും പിൻഗാമിയെ കണ്ടെത്താനും ഇതാണു പറ്റിയ സമയം. അതോടെയാണ് 2013ൽ തമീം അൽതാനി അമീറായി ചുമതലയേൽക്കുന്നത്.


കൂടുതൽ സ്വേച്ഛാപരമാകുമെന്നും മതമൂല്യങ്ങളോട് ആഭിമുഖ്യം കൂടുമെന്നും പ്രവചിച്ചവർക്കു മുമ്പിലാണ് സ്റ്റേഡിയങ്ങൾ ഉണരുന്നത്. കായിക മേഖലയെ രാജ്യത്തിന്റെ വികാസത്തിനായി ഉപയോഗിക്കുന്നത് ഇതാദ്യമാണ്. അതിനെ ശരിവയ്ക്കുംവിധമാണ് ലോകം ഖത്തറിനു പിന്നാലെ സഞ്ചരിക്കുന്നത്. രാജകുടുംബത്തിൽ നിന്നല്ലാതെ വിദേശകാര്യമന്ത്രിയെ കണ്ടെത്തിയതും ഇൻഫർമേഷൻ, കമ്യൂണിക്കേഷൻ വകുപ്പുകൾ പുതുതായി സ്ഥാപിച്ചതും തമീമിന്റെ ദീർഘവീക്ഷണത്തിന്റെ തെളിവുകളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  23 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  23 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  23 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  23 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  23 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  23 days ago