സന്‍സദ് ആദര്‍ശ് ഗ്രാമയോജന: ആദിവാസി ക്ഷേമത്തിനു നിരവധി പദ്ധതികള്‍
കരുളായി: രാജ്യ സഭാംഗം പി.വി അബ്ദുള്‍ വഹാബിന്റെ നേതൃത്വത്തില്‍ കരുളായി ഗ്രാമപഞ്ചായത്തില്‍ വിവിധ പ്രവര്‍ത്തികളാണ് സന്‍സദ് ആദര്‍ശ് ഗ്രാമ യോജനയില്‍ ഉള്‍പെടുത്തി നടപ്പാക്കുന്നത്. ഇത്തരത്തില്‍ വനമേഖലയില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ നിര്‍മാണവും അതുമായി ബന്ധപ്പെട്ട വനം വകുപ്പില്‍ നിന്നും ലഭിക്കുന്ന സഹായങ്ങളും വകുപ്പു തലത്തില്‍ വരുന്ന പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരവും കണ്ടെ@ത്തുക എന്ന ഉദ്ദേശ്യത്തോടെ അവലോകന യോഗം ചേര്‍ന്നു.എം.പിക്കു പുറമെ വനം വകുപ്പ് അധികൃതരും ഗ്രാമപഞ്ചായത്ത് അധികൃതരും വിവിധ രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി കരുളായി ഗ്രാമപഞ്ചായത്ത് ഹാളിലാണു യോഗം ചേര്‍ന്നത്. 50 ലക്ഷം രൂപ മുടക്കി നെടുങ്കയത്ത് സ്‌കൂള്‍ കെട്ടിടം നിര്‍മിക്കുക, ഉള്‍വനങ്ങിളില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കായി ടൗണില്‍ എത്തുന്ന ആദിവാസികള്‍ക്കു തിരിച്ചു കാട്ടില്‍ മടങ്ങാന്‍ കഴിയാതെ വന്നാല്‍ താല്‍ക്കാലികമായി താമസിക്കുന്നതിനു കരുളായില്‍ നൈറ്റ് ഹോം നിര്‍മിക്കുക, മാഞ്ചീരിയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഹാള്‍ പണിയുക, ഉള്‍വനത്തിലെ ആദിവാസികള്‍ക്കു രോഗം വന്നാല്‍ പെട്ടെന്നു ചികിത്സ ലഭ്യമാക്കാന്‍ ടെലി ക്ലിനിക് ആരംഭിക്കുക, വിദ്യാര്‍ഥികളുടെ പഠന ആവശ്യാര്‍ഥവും മറ്റ് ആവശ്യങ്ങള്‍ക്കുമായി വാഹന സംവിധാനം ഒരുക്കുക, വി.എസ്.എസുമായി ചേര്‍ന്ന് ആദിവാസികള്‍ക്കു തൊഴില്‍ അവസരം ഉ@ാക്കുക എന്നീ കാര്യങ്ങളിലാണു പദ്ധതി നടപ്പാക്കുന്നത്.
ഇത്രയും സംവിധാനങ്ങള്‍ ഒരുക്കണമെങ്കില്‍ വനം വകുപ്പിന്റെ സഹകരണം അത്യാവശ്യമാണ്. കരുളായി ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.അസൈനാര്‍, നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ കെ.സജി, കരുളായി റെയ്ഞ്ച് ഓഫിസര്‍ കെ.അഷറഫ്, ഡെപ്യൂട്ടി റെയ്ഞ്ചര്‍ ഡി.ഹൈദ്രോസ്, വൈസ് പ്രസിഡന്റ് കെ.ഷെരീഫ, കെ.മനോജ്, പി.സുനീര്‍, ഷീബപൂഴിക്കുത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."