HOME
DETAILS

കൊവിഡ് മരണം: കണക്കുകള്‍ കൃത്യമാകണം

  
backup
September 03 2021 | 19:09 PM

785245634-2


പ്രൊഫ. കെ. അരവിന്ദാക്ഷന്‍

കൊവിഡ് മഹാമാരി നമ്മുടെ രാജ്യത്തിനും ജനതയ്ക്കും വരുത്തിവച്ചിരിക്കുന്ന ദുരന്തത്തിന്റെ യഥാര്‍ഥ ചിത്രം വ്യക്തമായി വരികയാണ്. ഇതില്‍ അഭിമാനിക്കാവുന്നത് നമ്മുടെ മാധ്യമങ്ങള്‍ക്കാണ്. ഇതിനുകാരണം പത്രപ്രവര്‍ത്തകരുടെ അന്വേഷണത്വര തന്നെയാണ്. ഔദ്യോഗിക തലങ്ങളില്‍നിന്നു പലപ്പോഴും പുറത്തുവരുന്നതു തെറ്റായി പടച്ചുവിടുന്ന വാര്‍ത്തകളോ, കെട്ടിച്ചമച്ച കഥകളോ ആയിരിക്കുമെന്നതാണ് അനുഭവം. കൊവിഡിനെ തുടര്‍ന്നുണ്ടാകുന്ന മരണങ്ങള്‍ കൃത്യമായി പുറത്തുവിടുന്ന പതിവ് ഔദ്യോഗികവൃത്തങ്ങള്‍ ഏറെക്കുറെ പൂര്‍ണമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
സംസ്ഥാന തലത്തിലും ജില്ലാ പ്രാദേശിക ഭരണതലങ്ങളിലും പ്രവര്‍ത്തിച്ചുവരുന്ന രജിസ്‌ട്രേഷന്‍ സംവിധാനങ്ങള്‍ കൊവിഡ് കാലത്തെ മരണനിരക്കുകള്‍ സംബന്ധിച്ച് തീര്‍ത്തും ഭയാനകമായ ചിത്രമാണ് നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ വളരെക്കുറച്ച് മരണങ്ങള്‍ മാത്രമാണ് കൊവിഡ് കാരണമായി രേഖപ്പെടുത്തപ്പെടുന്നത്. നമ്മെ യഥാര്‍ഥത്തില്‍ ആശയക്കുഴപ്പത്തിലാക്കുന്നത് ഇത്തരം വൈരുധ്യങ്ങളാണ്. വിവരം പുറത്തുവിടുന്ന സ്രോതസ് ഏതുതന്നെയായാലും ദുരന്തത്തിന്റെ നേര്‍ചിത്രം നമ്മെ ഞെട്ടിക്കാതിരിക്കില്ലെന്ന് ഉറപ്പാണ്.


അധികൃത സ്ഥാനത്തിരിക്കുന്നവര്‍ കൃത്യമായ വിവരങ്ങള്‍ മറച്ചുവയ്ക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് മരണസംബന്ധമായ കണക്കുകള്‍ കൊവിഡ് ദുരന്തത്തിന്റെ ഭാഗമല്ലെന്ന ധാരണ കരുതിക്കൂട്ടി പരത്താനാണ്. അസാധാരണമായ യാതൊന്നും കൊവിഡ് മൂലം ഉണ്ടായിട്ടില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ മറച്ചുവയ്ക്കലിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്.


അങ്ങനെയാണ് 2020 ഏപ്രില്‍ മുതല്‍ 2021 ജൂണ്‍വരെയുള്ള കാലയളവില്‍ 3.5 മില്യന്‍ മുതല്‍ 3.7 മില്യന്‍വരെ അധികമരണം ദേശീയതലത്തില്‍ നടന്നതായി അവകാശപ്പെടുന്നതും. അതായത് പ്രതീക്ഷിച്ചിരുന്നതിലും 35 ശതമാനം അധിക മരണസംഖ്യ. ഈ കണക്കുതന്നെ ശരിയാണെന്നു കരുതാനാവില്ല. കൂടുതല്‍ കണക്കുകള്‍ വരാനും സാധ്യതയുണ്ട്. 2021 ജൂണിന് ശേഷമുള്ള കണക്കുകള്‍ ഇനിയും ലഭ്യമല്ല.


മരണനിരക്കിലുള്ള വര്‍ധന സംബന്ധമായ കണക്കുകള്‍ കിട്ടാന്‍ ഇത്രയേറെ കാലതാമസം ഉണ്ടാകുന്നതിനും വ്യക്തമായ കാരണങ്ങളുണ്ട്. ഒന്നാമത്, കൊവിഡ് മഹാമാരിക്കുശേഷം എത്ര മരണങ്ങള്‍ നടന്നുവെന്ന് മാത്രമല്ല, സാധാരണ സ്ഥിതിവിശേഷത്തില്‍ എത്ര മരണങ്ങളുണ്ടാകുമെന്നും വേര്‍തിരിച്ച് അറിയേണ്ടതുണ്ട്. രണ്ടാമത്തെ ഭാഗമാണ് കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ പ്രാധാന്യമുള്ളത്. കാരണം കൊവിഡ് കൈകാര്യം ചെയ്തതിലുണ്ടായ കെടുകാര്യസ്ഥത മോദി സര്‍ക്കാരിനല്ലെന്ന് വരുത്തിതീര്‍ക്കുക എന്നതുതന്നെ.
ലഭ്യമായ വിവരങ്ങള്‍ വിശകലനം ചെയ്തു ഈ തരംതിരിവ് കണ്ടെത്തുക ശ്രമകരമായൊരു അഭ്യാസവുമാണ്. അതിന് സര്‍ക്കാരിന് താല്‍പര്യവുമില്ല. മാത്രമല്ല, സംസ്ഥാനങ്ങളില്‍ മഹാമാരി കാലത്തേക്കുള്ള മരണ രജിസ്‌ട്രേഷന്‍ കണക്കുകള്‍ പരിമിതമായ തോതില്‍ മാത്രമാണ് കിട്ടുക. നിരവധി സംസ്ഥാനങ്ങളില്‍ അവ പൂര്‍ണവുമാണ്. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴി മരണ രജിസ്‌ട്രേഷന്‍ വിവരശേഖരണം കൃത്യമായ കണക്കെടുപ്പിന് വേണ്ടത്ര സജ്ജമല്ലെന്നതും ഒരു പരിമിതിയാണ്. ചില കണക്കുകള്‍ മരണദിനങ്ങളിലേതാണെങ്കില്‍ മറ്റു ചിലത് രജിസ്‌ട്രേഷന്‍ ദിനങ്ങളിലേതാണ്. ഇതിനെല്ലാം ഉപരിയായി മഹാമാരിക്കുമുമ്പ് നടന്നിരിക്കുന്ന രജിസ്‌ട്രേഷനിലും നിരവധി അപാകതകളുണ്ട്. മരണവിവരം മനപൂര്‍വം കുറച്ചുകാണിക്കാനുള്ള വ്യഗ്രത ഒട്ടേറെ സംസ്ഥാന സര്‍ക്കാരുകള്‍ മഹാമാരിക്കുമുമ്പും മഹാമാരി നടക്കുമ്പോഴും പ്രകടമാക്കിയതായി മാധ്യമങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് മരണകാരണത്തില്‍ കൃത്യത വേണമെന്ന വ്യക്തമായ ധാരണക്കുറവും വ്യാപകമാണ്.
പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കിയതിന് മറ്റൊരു കാരണം ചില സംസ്ഥാനങ്ങളില്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത മരണക്കണക്കുകളിലെ അപാകതകളാണ്. മഹാമാരിക്കുമുമ്പ് മരണനിരക്ക് ഉയര്‍ന്നതായി രേഖപ്പെടുത്തിയപ്പോള്‍, തീര്‍ത്തും അത്ഭുതകരവും അവിശ്വസനീയവുമായ വിധത്തില്‍ അറിയാനായത് ഈ നിരക്കിലേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിനു മുമ്പുതന്നെ കുത്തനെ ഇടിയുന്നതായിട്ടാണ്. ഇത് വൈരുധ്യമല്ലെങ്കില്‍ മറ്റെന്താണ്.


ഇത്തരത്തിലുള്ള വൈരുധ്യങ്ങളും സങ്കീര്‍ണതകളും വെളിച്ചത്തുകൊണ്ടുവന്നത് ലണ്ടനിലെ മിഡില്‍ സെക്‌സ് യൂനിവേഴ്‌സിറ്റിയിലെ പ്രൊഫ. മുറാദ് ബനാജി എന്ന ഗണിത ശാസ്ത്ര വിദഗ്ധനും ജനസംഖ്യാ ശാസ്ത്ര പഠനത്തിലും ഗവേഷണത്തിലും ഏര്‍പ്പെട്ടിരിക്കുന്ന ധനശാസ്ത്രജ്ഞനും ചേര്‍ന്ന് നടത്തിയ അവലോകനത്തിന്റെയും പഠനത്തിന്റെയും ഫലമായിട്ടാണ്. ഇവര്‍ പഠനവിധേയമാക്കിയത് ഇന്ത്യയിലെ 12 സംസ്ഥാനങ്ങളില്‍നിന്നും ശേഖരിച്ച രജിസ്‌ട്രേഷന്‍ കണക്കുകളുമായിരുന്നു.
തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളില്‍ ആന്ധ്രപ്രദേശ്, ബീഹാര്‍, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, കേരള, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, പശ്ചിമബംഗാള്‍ എന്നിവ ഉള്‍പ്പെടുന്നു.


2020 ഏപ്രില്‍ - 2021 മെയ് കാലയളവില്‍ ആറ് മില്യന്‍ മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായാണ് രേഖകള്‍ കാണിക്കുന്നത്. അതായത് 2019 ലെ കണക്കുകളെ അപേക്ഷിച്ച് 1.3 മില്യനോളം പ്രതീക്ഷപ്പുറമുള്ള അധിക വര്‍ധന. ഈ കണക്കും ശരിയായിരിക്കാനിടയില്ല.
ഈ കാലയളവിലേക്ക് രജിസ്റ്റര്‍ ചെയ്യപ്പെട്ടതോ അല്ലാത്തതോ ആയ മരണങ്ങള്‍ ആനുപാതികമായ പ്രതിമാസ വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് സങ്കല്‍പിച്ചാല്‍ തന്നെ, 1.7 മില്യന്‍ മരണമെങ്കിലും മെയ് മാസംവരെ നടന്നിട്ടുണ്ടാകുമെന്ന് വേണം അനുമാനിക്കാന്‍. കൂടാതെ ഈ 12 സംസ്ഥാനങ്ങളുടെ മരണക്കണക്കുകള്‍ ആണ് ദേശീയ തലത്തിലുള്ളൊരു ചിത്രം പ്രതിഫലിപ്പിക്കുന്നതെന്ന് കരുതാമെങ്കില്‍ ഇന്ത്യയിലാകെ ഉണ്ടായ അധിക മരണസംഖ്യ 2020 ഏപ്രില്‍ മുതല്‍ 2021 മെയ് വരെയുള്ള കാലയളവില്‍ 2.8 മില്യനോളമായിരുന്നു എന്ന് കരുതേണ്ടതായിവരുന്നു. ഇതാണെങ്കില്‍ ഔദ്യോഗിക കൊവിഡ് മരണക്കണക്കിന്റേതിനേക്കാള്‍ 8.5 ഇരട്ടിയാണ്. 3,32,000 മരണങ്ങളാണ് ഔദ്യോഗിക കണക്കായി ഈ കാലയളവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.


ആഗോള തലത്തില്‍ നമ്മുടെ കണക്കുകള്‍ താരതമ്യം ചെയ്യാന്‍ പരിശ്രമിക്കുമ്പോള്‍, നമുക്ക് മുന്നില്‍ ലഭ്യമാകുന്ന ഏറെക്കുറെ വിശ്വസനീയമായ കണക്കുകള്‍ ആന്ധ്രാപ്രദേശിന്റേതും പഞ്ചാബിന്റേതും മാത്രമാണ്. അങ്ങനെ പരിശോധിക്കുമ്പോള്‍ നമുക്കു കണ്ടെത്താന്‍ കഴിയുക 2021 ജൂണ്‍ അവസാനം വരെയുള്ള കൊവിഡ് ബാധിത മരണങ്ങള്‍ ഔദ്യോഗിക കണക്കുകളേക്കാള്‍ 3.5 മില്യന്‍ മുതല്‍ 3.7 മില്യന്‍ വരെ അധികമാണ്. 15 മാസക്കാലയളവിലെ ശരാശരി മരണ കണക്കെടുത്താല്‍ പ്രതീക്ഷിക്കപ്പെട്ട മൂന്ന് മരണങ്ങള്‍ക്ക് ഒരു പകര്‍ച്ചവ്യാധി മരണം എന്ന നിരക്കിലാണ് കാര്യങ്ങള്‍ നടന്നുവന്നിരിക്കുന്നതെന്നാണ്. ഈ അനുപാതം തന്നെയാണ് ലോകരാജ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവുമധികം രോഗബാധിതരുള്ള രാജ്യമായി കണക്കാക്കപ്പെടുന്നത്.


ഇന്ത്യയുടെ മരണനിരക്ക് മെക്‌സിക്കോയെ അപേക്ഷിച്ച് താഴെയാണ്. ബ്രസീലും ദക്ഷിണാഫ്രിക്കയും ഏതാണ്ട് ഇതിനു സമാനമായ നിലയിലാണ്. ഈ രണ്ടുരാജ്യങ്ങളിലെയും മരണനിരക്ക് യു.എന്‍, ബ്രിട്ടന്‍ എന്നിവ അടക്കമുള്ള മുഴുവന്‍ പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേതിനേക്കാള്‍ വളരെ ഉയര്‍ന്ന തോതിലാണ്. രാജ്യമേതായാലും മരണനിരക്കുകള്‍ വിശ്വസനീയമാകണമെങ്കില്‍ കണക്കെടുപ്പില്‍ കൃത്യതയും സുതാര്യതയും അനിവാര്യമാണ്.
ചില സംസ്ഥാനങ്ങളില്‍ 2020 ല്‍ രജിസ്‌ട്രേഷന്‍ നന്നേ കുറവായിരുന്നു. പ്രത്യേകിച്ച് ഒരുവിധം കൃത്യതയും സുതാര്യതയുമുണ്ടെന്ന് കരുതപ്പെടുന്ന കേരളത്തിലേയും ആന്ധ്രാപ്രദേശിലേയും കണക്കുകളുടെ കാര്യത്തില്‍ മാത്രമല്ല, ഈ പ്രശ്‌നത്തിന് ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും പൊതുവില്‍ ബാധകമായൊരു മാനമുണ്ട്. എന്താണിതെന്നോ സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ കാര്യം തന്നെ. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ ജന ന- മരണ നിരക്കുകള്‍ കൃത്യമായി സൂക്ഷിക്കുകയോ, രജിസ്റ്റര്‍ ചെയ്യുകയോ പതിവില്ല. കൊവിഡ് മരണനിരക്കുകളുടെ കാര്യത്തിലും ഇതിന് അപവാദമല്ല.


ചുരുക്കത്തില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളവയില്‍ എത്ര അധിക മരണങ്ങളാണ് കൊവിഡിനെ തുടര്‍ന്ന് സംഭവിച്ചുവെന്നതിന് ഉറപ്പില്ല. ഏറ്റവും ഒടുവില്‍ കിട്ടുന്ന സെറോ അവലോകനമനുസരിച്ച് 60 മുതല്‍ 70 ശതമാനം വരെ ഇന്ത്യന്‍ പൗരന്മാര്‍ 2021 ജൂണ്‍ മാസത്തിനകം രോഗാണുബാധിതരായിരിക്കാമെന്നാണ് കാണുന്നത്. ഇത് ശരിയാണെങ്കില്‍ മരണനിരക്കുകള്‍ സംബന്ധമായ ആഗോള മാനദണ്ഡങ്ങള്‍ അനുസരിച്ച് 2-4 മില്യന്‍ വരെ കൊവിഡ് ബാധിത മരണങ്ങള്‍ നടന്നിട്ടുണ്ടാവാമെന്നും അനുമാനിക്കേണ്ടിയിരിക്കുന്നു. ഇതിലൂടെ തന്നെ വ്യക്തമാകുന്നത് ഈ കാലയളവില്‍ നടന്നിരിക്കുന്ന അധിക മരണങ്ങളൊക്കെ ഏറെക്കുറെ മഹാമാരി ആക്രമണത്തിന്റെ പരിണിതഫലമായിരിക്കുകയും ചെയ്യും. അതേസമയം, കൊവിഡ് മൂലമല്ലാത്ത മരണങ്ങള്‍ കൂടുതലായി ഈ കാലയളവിലും നടന്നിട്ടില്ലെന്ന് അനുമാനിക്കുന്നതും തെറ്റായിരിക്കും.


ഓരോ സംസ്ഥാനത്തിന്റെയും കണക്കുകള്‍ പ്രത്യേകം പരിശോധനാ വിധേയമാക്കുമ്പോള്‍ വ്യത്യസ്ത കാരണങ്ങളാല്‍ മരണമടഞ്ഞവരുടെ മൊത്തം എണ്ണത്തില്‍ വലിയ തോതില്‍ വൈരുധ്യങ്ങളും വൈവിധ്യങ്ങളും വെളിവാക്കപ്പെടുന്നുണ്ട്. കേരളം, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് അധിക മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത്. ഒരുപരിധിവരെ രജിസ്‌ട്രേഷനില്‍ വന്നുചേര്‍ന്ന പിഴവുകള്‍ കണക്കിലെടുത്താല്‍ തന്നെയും, ഈ അന്തരം പ്രതീക്ഷിച്ചതിലും അപ്പുറമുള്ളതാണെന്നു പറയേണ്ടിവരുന്നു.
അതേസമയം പ്രതീക്ഷിച്ചതിലേക്കാളേറെ മരണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുള്ളത് ആന്ധ്രാപ്രദേശില്‍നിന്നും മധ്യപ്രദേശില്‍നിന്നുമാണ്. മരണങ്ങള്‍ പരിശോധിക്കുമ്പോള്‍ കാണാന്‍ കഴിയുക 2021 മെയ് മാസത്തിലാണ് അധിക മരണങ്ങളില്‍ മൂന്നില്‍ രണ്ടുഭാഗവും നടന്നിട്ടുള്ളതെന്ന ഞെട്ടിക്കുന്ന വിവരമാണ്. എന്നാല്‍, ഈ മരണം സംഭവിച്ചതിനുവേണ്ടിവന്ന കാലയളവ് ഓരോ സ്റ്റേഷനിലും വ്യത്യസ്തമായിരുന്നുവെന്നും കാണുന്നു. മധ്യപ്രദേശില്‍ ഏറ്റവും ചുരുങ്ങിയ കാലയളവിലാണ് 80-90 ശതമാനം വരെയുള്ള മരണങ്ങള്‍ നടന്നതത്രെ. അതേസമയം മഹാരാഷ്ട്രയിലെ 40 ശതമാനത്തോളം അധിക മരണവും നടന്നത് ആദ്യത്തെ തരംഗത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
സംസ്ഥാനങ്ങള്‍ തമ്മില്‍ വന്‍തോതിലുള്ള വ്യത്യാസങ്ങളാണ്, അധിക കൊവിഡ് മരണങ്ങളും റെക്കോര്‍ഡ് ചെയ്യപ്പെടുന്ന മരണങ്ങളും തമ്മിലുള്ള അനുപാതത്തില്‍ വെളിവാക്കപ്പെടുന്നത്. മഹാരാഷ്ട്രയില്‍ 2021 മെയ് വരെയുള്ള കാലയളവില്‍ ജൂണ്‍-ജൂലൈ മാസങ്ങളിലെ അധിക മരണങ്ങളും തമ്മില്‍ നാലിരട്ടിയോളം അന്തരം കാണുന്നുണ്ട്. അതേ അവസരത്തില്‍ മധ്യപ്രദേശിലെ കണക്കില്‍ അധിക മരണങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട മരണങ്ങളുടെ 25-30 ഇരട്ടിയോളം അന്തരവും കാണുന്നു. ഈ പ്രവണത അത്ഭുതകരം മാത്രമല്ല, ഞെട്ടിക്കുന്ന ഒന്നാണെന്നും കരുതാതെ നിര്‍വാഹമില്ല.


വിവിധ കോണുകളില്‍നിന്നും രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ന്നുവന്നതിനു ശേഷവും കേന്ദ്ര സര്‍ക്കാര്‍ മാത്രമല്ല, സംസ്ഥാന സര്‍ക്കാരുകളും രജിസ്‌ട്രേഷന്‍ സംബന്ധമായ സ്ഥിതി വിവര കണക്കുകള്‍ കൃത്യതയോടെ തയാറാക്കുകയോ പുറത്തുവിടുകയോ ചെയ്യുന്നില്ല. യു.പി സര്‍ക്കാര്‍ ഏപ്രില്‍ 2021 വരെയുള്ള കണക്കുകള്‍ മാത്രമാണ് ഇതുവരെ പുറത്തുവിട്ടിരിക്കുന്നത്. പരിമിതമായ ഈ കണക്കുകള്‍ പോലും മരണനിരക്കുകളില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ടെന്നാണ് വെളിവാക്കുന്നത്. ചുരുക്കത്തില്‍ വിവരാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്ന വിധത്തില്‍ കണക്കുകള്‍ ലഭ്യമാക്കാന്‍ കഴിയാത്ത സ്ഥിതിയാണിപ്പോള്‍. ഇതിനുള്ള പരിഹാരം പ്രതിച്ഛായ സൃഷ്ടിക്കുവേണ്ടി കൃത്രിമമായി വിവരങ്ങള്‍ ഉണ്ടാക്കുക എന്നതല്ല. ശാസ്ത്രീയമായ സര്‍വേ നടത്തുക എന്നതാണ്.
കൊറോണ പോലുള്ള അസാധാരണമായൊരു രോഗം ആദ്യ അനുഭവമാണെന്ന നിലയില്‍ അതിനെ സാരമായി പ്രതിരോധമുയര്‍ത്തുക എന്നത് ലളിതമായ ഒരു കാര്യമായിരുന്നില്ല. അതുകൊണ്ടുതന്നെയല്ല. പ്രശ്‌നത്തെ ഗുരുതരാവസ്ഥയിലാക്കിയത്. അതിന്റെ മാരകമായ സ്വഭാവം എളുപ്പത്തില്‍ കണ്ടെത്താനോ, വിശകലനം ചെയ്യാനോ പ്രതിവിധി എന്ന നിലയില്‍ വാക്‌സിനേഷന്‍ പ്രക്രിയ ത്വരിതപ്പെടുത്താനോ സാധാരണയില്‍ കവിഞ്ഞ തയ്യാറെടുപ്പുകളും ആവശ്യമായിരുന്നു.
സ്വാഭാവികമായും ഇതിലെല്ലാം അനിശ്ചിതത്വമുണ്ടാവുക അസാധാരണമായിരുന്നില്ല. കൂടുതലായി കണക്കുകള്‍ ലഭ്യമാകുന്നതോടെ പ്രശ്‌നത്തിന്റെ വ്യാപ്തിയും സങ്കീര്‍ണതയും വര്‍ധിക്കുകയും ചെയ്യും. ഒരു കാര്യം ഇപ്പോള്‍ തന്നെ ഉറപ്പാക്കാന്‍ കഴിയും. കൊവിഡിനെ തുടര്‍ന്ന് ഇന്ത്യയിലുണ്ടായ മരണനിരക്ക് സ്വാതന്ത്ര്യാനന്തര കാലയളവില്‍ ഇതുവരെ അനുഭവപ്പെട്ടിട്ടില്ലാത്തതിനേക്കാള്‍ പതിന്മടങ്ങ് അധികമായിരുന്നു എന്നതാണിത്. ഈ യാഥാര്‍ഥ്യം അംഗീകരിച്ചേ തീരൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  22 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  22 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  22 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  22 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  22 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  22 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  22 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  22 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  22 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  22 days ago