എടപ്പാളിലെ മോഷണങ്ങള്‍: അന്വേഷണം എങ്ങുമെത്തിയില്ല
എടപ്പാള്‍: മോഷണങ്ങള്‍ തുടര്‍ക്കഥയായിട്ടും അന്വേഷണം എങ്ങുമെത്തുന്നില്ല. വൃദ്ധയുടെ കഴുത്തില്‍ കത്തിവെച്ച് ക്ലോറോഫോം മണപ്പിച്ച് ഇരുപതു പവനും 5000 രൂപയും കവര്‍ന്ന കേസിലും രണ്ടു ദിവസം മുന്‍പ് നാലംഗ സംഘം റവന്യു ഉദ്യോഗസ്ഥര്‍ ചമഞ്ഞ് മോഷണം നടത്താനുള്ള ശ്രമം നത്തിയ കേസിലും അന്വേഷണം എങ്ങുമെത്തിയില്ല. ആഗസ്റ്റ് മൂന്നിനാണ് അയിലക്കാട് വൈദ്യര്‍മൂല മാക്കാലിക്കല്‍ ഇന്ദിരയെ(67) കത്തികാട്ടി ഭീഷണിപ്പെടുത്തി ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തി മോഷണം നടത്തിയത്. തുടര്‍ന്ന് രണ്ടണ്ടു ദിവസത്തിനു ശേഷം തവനൂര്‍ കടകശ്ശേരി പമ്പ്ഹൗസ് റോഡില്‍ ചോഴിവളപ്പില്‍ മുഹമ്മദാലിയുടെ വീട്ടില്‍ റവന്യു ഉദ്യോഗസ്ഥര്‍ ചമഞ്ഞ് നാലംഗ സംഘം മോഷണ ശ്രമം നടത്തിയത്. മുഹമ്മദാലിയുടെ ഭാര്യ സല്‍മയുടെ ചെറുത്തു നില്‍പ്പിനെത്തുടര്‍ന്നാണ് മോഷണം തടയാന്‍ സാധിച്ചത്. സമാന സ്വഭാവമുള്ള ഈ രണ്ടു കേസിലും അന്വേഷണം എങ്ങുമെത്തിയില്ല.
ആദ്യത്തെ കേസില്‍ പൊന്നാനി സി.ഐയുടെ നേതൃത്വത്തില്‍ പ്രതികളുടെ രേഖാചിത്രം തയ്യാറാക്കിയിരുന്നെങ്കിലും മറ്റു പുരോഗതിയൊന്നുമുണ്ടായില്ല. രണ്ടണ്ടാമത്തെ കേസില്‍ കുറ്റിപ്പുറം പൊലിസ് കേസെടുത്തെങ്കിലും അന്വേഷണം തുടങ്ങിയേടത്തുതന്നെ നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം ചങ്ങരംകുളത്തിനടുത്ത് ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പു നടത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ പെരുമ്പാവൂരിനടത്തുനിന്ന് റവന്യു ഉദ്യോഗസ്ഥര്‍ ചമഞ്ഞു തട്ടിപ്പു നടത്താനുള്ള ശ്രമം പൊലിസ് പിടികൂടിയിരുന്നു. എന്നാല്‍ ഈ സംഭവങ്ങള്‍ക്ക് നേരത്തേ നടന്ന കേസുമായി ബന്ധമുണ്ടേണ്ടാ എന്ന അന്വേഷണം പോലും പൊലിസിന്റെ ഭാഗത്തു നിന്നും ഉണ്ടണ്ടായിട്ടില്ല. ഇതിനിടയില്‍ മാക്കാലിക്കല്‍ ഇന്ദിരയുടെ ബന്ധുവിനെ ഒരു സംഘം ഭീഷണിപെടുത്തിയതായി പരാതി ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."