നേതാക്കള്‍ക്കെതിരേ സമൂഹമാധ്യമങ്ങളില്‍ എഴുതുന്നത് പാര്‍ട്ടിക്ക് യോജിച്ച നടപടിയല്ല: സുധാകരന്
കണ്ണൂര്‍: കോണ്‍ഗ്രസിനെ വീണ്ടും ശക്തിപ്പെടുത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. ഇതുവരെ കണ്ട കോണ്‍ഗ്രസല്ല ഇനി ആറുമാസം കഴിഞ്ഞു കാണാന്‍ പോകുന്നതെന്നും ഒരു പൊളിച്ചെഴുത്തിലൂടെ കോണ്‍ഗ്രസിനെ വീണ്ടും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയിലെ അച്ചടക്കം പരിശോധിക്കാന്‍ എല്ലാ ജില്ലകളിലും അഞ്ചംഗ കണ്ട്രോള് കമ്മീഷനുണ്ടാകുമെന്നും അണികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നേതാക്കള്‍ക്കെതിരേ വാരിവലിച്ചെഴുതുന്നത് പാര്‍ട്ടിക്ക് ഭൂഷണമല്ലെന്നും സുധാകരന്. രണ്ടാംതവണയും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കോണ്‍ഗ്രസുകാരുടെ മനോനില തകര്‍ന്നെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ ഡിസിസി ഓഫിസിലെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024ല്‍ പാര്‍ലമെന്റ്, അസംബ്ലി തെരഞ്ഞെടുപ്പ് ഒരുമിച്ച് നടക്കാന്‍ സാധ്യതയുണ്ടെന്നും പാര്‍ട്ടിപ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും സുധാകരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."