HOME
DETAILS

രാത്രി കര്‍ഫ്യൂ, ഞായര്‍ ലോക്ക്ഡൗണ്‍ തീരുമാനം ചൊവ്വാഴ്ച

  
backup
September 05 2021 | 04:09 AM

%e0%b4%b0%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ab%e0%b5%8d%e0%b4%af%e0%b5%82-%e0%b4%9e%e0%b4%be%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b2

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാത്രികര്‍ഫ്യൂവും ഇന്ന് ലോക്ക്ഡൗണും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയന്ത്രണങ്ങള്‍ നീക്കുന്ന കാര്യം ചൊവ്വാഴ്ച ആരോഗ്യവിദഗ്ധരുമായി നടത്തുന്ന അവലോകന യോഗത്തില്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിവാര കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനിച്ചത്.
സമ്പൂര്‍ണ ലോക്ക്ഡൗണിന് ഇനി സാധ്യതയില്ലെന്ന് കഴിഞ്ഞ ദിവസം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഞായറാഴ്ച ലോക്ക്ഡൗണും രാത്രി ഒമ്പതുമുതല്‍ കാലത്ത് ആറു വരെയുള്ള കര്‍ഫ്യൂവും പിന്‍വലിക്കുമെന്നായിരുന്നു പൊതുവേയുള്ള പ്രതീക്ഷ. എന്നാല്‍ ഈ ആഴ്ചയിലെ സ്ഥിതിഗതികള്‍ കൂടി വിലയിരുത്തിയ ശേഷം മാത്രം തീരുമാനം എടുത്താല്‍ മതിയെന്ന് ഇന്നലെ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. രാത്രി കര്‍ഫ്യൂവിന്റെ ശാസ്ത്രീയത ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു പകരം ഫലപ്രദമായ പ്രായോഗിക മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന വിദഗ്ധ നിര്‍ദേശത്തെ തുടര്‍ന്ന് രോഗനിയന്ത്രണം എന്ന നിലയിലേക്ക് നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കൊവിഡ് ബാധിതരായവര്‍ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നുവെന്ന് ഉറപ്പാക്കാന്‍ പൊലിസിന്റെ സേവനം വിനിയോഗിക്കും. ക്വാറന്റൈന്‍ ലംഘിക്കുന്നവരെ കണ്ടെത്തിയാല്‍ അവര്‍ക്കെതിരേ കേസ് എടുക്കും. ഇത്തരം ആള്‍ക്കാരെ പിന്നീട് വീടുകളില്‍ തുടരാന്‍ അനുവദിക്കില്ല. അവരെ സി.എഫ്.എല്‍.ടി.സിയിലേക്ക് മാറ്റും. പോസിറ്റീവ് ആയവരുടെ വീടുകള്‍ തോറുമുള്ള ഇത്തരം പരിശോധനയ്ക്ക് പൊലിസിന്റെ മോട്ടോര്‍ സൈക്കിള്‍ പട്രോള്‍ സംഘത്തെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊതുതാല്‍പര്യമില്ല സ്വകാര്യ താല്‍പര്യം മാത്രം, മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹരജി തള്ളി ഹൈക്കോടതി 

Kerala
  •  2 months ago
No Image

വയനാട് കേന്ദ്ര സഹായം: കെ.വി തോമസ് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനുമായി ചര്‍ച്ച  നടത്തി

Kerala
  •  2 months ago
No Image

മട്ടാഞ്ചേരിയില്‍ മൂന്നരവയസുകാരന് ക്രൂരമര്‍ദ്ദനം; പ്ലേ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍

Kerala
  •  2 months ago
No Image

നാഷണല്‍ കോണ്‍ഫറന്‍സിന് നാല് സ്വതന്ത്രരുടെ പിന്തുണകൂടി; ഒമര്‍ അബ്ദുല്ല ജമ്മു കശ്മിര്‍ മുഖ്യമന്ത്രിയാകും

National
  •  2 months ago
No Image

ടെന്നീസ് ഇതിഹാസം റഫേല്‍ നദാല്‍ വിരമിച്ചു

Others
  •  2 months ago
No Image

TOP TEN MUST VISIT TOURIST PLACES IN DUBAI

uae
  •  2 months ago
No Image

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിനെതിരെ കേരളം; നിയമസഭയില്‍ പ്രമേയം പാസാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ഞായറാഴ്ച്ച മൂന്നിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

നാളത്തെ പൊതുഅവധി;പിഎസ്‌സി നടത്താനിരുന്ന പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു

Kerala
  •  2 months ago
No Image

നവരാത്രി പൂജവെപ്പ്; സംസ്ഥാനത്ത് നാളെ പൊതുഅവധി

Kerala
  •  2 months ago