HOME
DETAILS
MAL
വേഗത കുറയ്ക്കുക
backup
August 26 2016 | 22:08 PM
മയ്യില്‍: പതിവായി അപകടം നടക്കുന്ന പുതിയതെരു-മയ്യില്‍ റൂട്ടില്‍ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാന്‍ മയ്യില്‍ പൊലിസ് നടപടി തുടങ്ങി.
ഇതിന്റെ ഭാഗമായി നാറാത്ത് ആലിങ്കീലിലും മയ്യില്‍ എട്ടേയാറിലും സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചു.
കമ്പില്‍ കെ.എല്‍.ഐ.സി ആശുപത്രിയുടെയും മയ്യില്‍ ഗ്രേഷ്യസ് ഇംഗ്ലിഷ് മീഡിയം സ്കൂള്‍ എന്നിവരുടെ സഹകരണത്തോടെയാണ് സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചത്.
കമ്പില്‍-കൊളച്ചേരി മുക്കിലെ ഗാതാഗത കുരുക്ക് പരിഹരിക്കാനായി സമഗ്രമായ ട്രാഫിക്ക് പരിഷ്കാരം കൊണ്ടുവരുമെന്നു പൊലിസ് പറഞ്ഞു. സ്റ്റോപ്പുകളില്‍ നിര്‍ത്താത്ത ബസുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുമെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."