കേന്ദ്ര സര്‍ക്കാര്‍ അയയുന്നില്ല; ഒറ്റച്ചാര്‍ജില്‍ 700 കി.മീ കുതിക്കാവുന്ന കാര്‍ ഉടന്‍ എത്തില്ല
'ബിവൈഡി' എന്ന പേര് ശ്രദ്ധിക്കാത്ത വാഹന പ്രേമികള്‍ അധികം ഉണ്ടാകില്ല. ഒറ്റച്ചാര്‍ജില്‍ 700 കി.മീ സഞ്ചരിക്കാന്‍ സാധിക്കുന്ന ബ്രാന്‍ഡിന്റെ പുത്തന്‍ കാര്‍ ഇന്ത്യയിലേക്ക് എത്തുന്നത് കാത്തിരിക്കുകയാണ് വാഹന പ്രേമികള്‍. നേരത്തെ e6 ഇലക്ട്രിക്ക് എംപിവി, അറ്റോ 3 എസ്.യു.വി എന്നീ മോഡലുകള്‍ പുറത്തിറക്കി അത്ഭുതം സൃഷ്ടിച്ച വാഹന ബ്രാന്‍ഡാണിത്. കമ്പനിയുടെ മൂന്നാമത്തെ വാഹനമായ സീല്‍ സെഡാനാണ് ആകര്‍ഷകമായ ഒട്ടനവധി ഫീച്ചറുകളും മികച്ച റേഞ്ചും കൊണ്ട് വാഹന പ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്.യൂറോ NCAP ക്രാഷ് ടെസ്റ്റില്‍ കഴിഞ്ഞ ദിവസം 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയ സീല്‍ സെഡാന്‍ 2023 അവസാനത്തോടെ കാര്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ അതിന് സാധ്യതയില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
ഇന്ത്യയും ചൈനയും തമ്മില്‍ അത്ര നല്ല ബന്ധത്തിലല്ലാത്തതാണ് ചൈനീസ് കാറായ ബിവൈഡി സീല്‍ സെഡാന്റെ ഇന്ത്യന്‍ പ്രവേശനം വൈകിപ്പിക്കുന്നതിന് കാരണം. നേരത്തെ ഇതേ കാരണത്താല്‍ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ടിരുന്നു. ഇ-പ്ലാറ്റ്‌ഫോം 3.0 അടിസ്ഥാനമാക്കി നിര്‍മിച്ചിരിക്കുന്ന സീല്‍ സെഡാന്‍, ആഡംബര വാഹനങ്ങളുടെ ശ്രേണിയിലാണ് ഇടം പിടിച്ചിരിക്കുന്നത്. ഏകദേശം അന്‍പത് ലക്ഷം ഇന്ത്യന്‍ രൂപയാണ് വാഹനത്തിന് എക്‌സ്‌ഷോറൂം വിലയായി പ്രതീക്ഷിക്കപ്പെടുന്നത്. വെറും 3.8 സെക്കന്റ് സമയം കൊണ്ട് വാഹനത്തിന് പൂജ്യത്തില്‍ നിന്നും നൂറ് കിലോമീറ്ററിലേക്ക് വേഗത കൈവരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
82.5kWh ബാറ്ററി പായ്ക്കുമായി മാര്‍ക്കറ്റിലേക്കെത്തുന്ന വാഹനത്തിന് വാഹന സുരക്ഷ, സ്റ്റെബിലിറ്റി, ഹാന്‍ഡിലിംഗ്, പെര്‍ഫോമന്‍സ് എന്നിവ മെച്ചപ്പെടുത്തുന്ന ബിവൈഡി സെല്‍ ടു ബോഡി (CTB) സാങ്കേതികവിദ്യ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.
Content Highlights:byd seal electric sedan india launch pushed
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."