HOME
DETAILS

മണ്ണിനും മനുഷ്യനും വെല്ലുവിളിയായി ജി.എം കടുക്

  
backup
November 23 2022 | 05:11 AM

786523-563

എം. ജോൺസൺ റോച്ച്


മറുവശത്ത് പരിസ്ഥിതി സംഘടനകളും ഉപഭോക്തൃസംഘടനകളും എതിർവാദമുയർത്തിയിട്ടുണ്ട്. കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള ഏജൻസിയായ ജി.ഇ.എ.സിയിലെ അംഗങ്ങൾ മോൺസാന്റോ കമ്പനിയുമായി ബന്ധമുള്ളവരാണെന്നും ജനിതകമാറ്റ വിത്തുകളെ പ്രോത്സാഹിപ്പിക്കു കയേ ചെയ്തിട്ടുള്ളൂവെന്നും അവർ ആരോപിച്ചിരുന്നു. കൂടാതെ, ബി.ടി വഴുതന കൃഷിക്ക് ജനറ്റിക് എൻജിനീയറിങ് അപ്രൂവൽ കമ്മിറ്റി അംഗീകാരം നൽകിയത് പരീക്ഷണങ്ങൾ നടത്തി നിഗമനത്തിൽ എത്തിയിട്ടല്ലെന്നും ജൈവ സുരക്ഷാ പരിശോധന സംവിധാനങ്ങൾ ജി.ഇ.എ.സിക്കില്ലെന്നുമാണ് പറയുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ ജി.എം വിളകൾക്കുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കു റിച്ച് പഠനങ്ങൾ നടത്തിയിട്ടില്ലാത്തതിനാൽ ജി.എം കൃഷിയെ വിലക്കണമെന്ന് ഈ വിഷയം പരിശോധിക്കാനായി സുപ്രിംകോടതി നിയോഗിച്ച വിദഗ്ധസമിതിയും അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയുടെമേൽ അടിച്ചേൽപ്പിക്കപ്പെടുന്ന കൃഷിക്കെതിരേ ഈവിധം ശബ്ദമുയർന്നതോടെ മോൻസാന്റോയുടെയും മാഹിക്കോയുടെയും മോഹങ്ങൾ പൊലിഞ്ഞു. വാണിജ്യാടിസ്ഥാനത്തിൽ ജി.എം വഴുതനകൃഷി ചെയ്യാനായി 2009ൽ ജി.ഇ.എ.സി കൊടുത്ത അനുവാദം 2010ൽ കേന്ദ്രസർക്കാർ വിലക്കുകയും സംസ്ഥാനങ്ങളുടെ എതിർപ്പില്ലാരേഖ നിർബന്ധമാക്കുകയും ചെയ്തു. 2018ൽ മോൻസാന്റോയിൽനിന്ന് ജർമൻ ആസ്ഥാനമായുള്ള ബേയർ ക്രോപ്പ് സയൻസ് കമ്പനി ഇതിൻ്റെ പേറ്റന്റ് കരസ്ഥമാക്കി. ഇന്ത്യയിലെ വിതരണാവകാശം മാഹിക്കോയിൽ തുടരുന്നു.


ബി.ടി വഴുതനകൃഷിക്കായി ജി.ഇ.എ.സി പറഞ്ഞ അതേ വാദമുഖങ്ങളുമായാണ് കടുകുകൃഷിക്കും ഉന്നയിക്കുന്നത്. 'ജി.എം കടുകിൽ ഭക്ഷ്യസുരക്ഷ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. വിഷാംശങ്ങളും അലർജി രോഗസാധ്യതകളും തീരെയില്ല. കാർഷികോൽപ്പാദനം വർധിപ്പിക്കുന്ന ബയോടെക്‌നോളജി സാധ്യതകൾ കണ്ടില്ലെന്ന് നടിക്കാനാവില്ല. ജനങ്ങളും വിദഗ്ധരും അറിയാൻ താൽപര്യപ്പെടുന്ന ജി.എം.കടുക് വിഷയങ്ങൾ ജി.ഇ.എ.സിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്'.


ജനിതകമാറ്റം വരുത്തിയ ഇന്ത്യൻ കടുകിനം വരുണയും കിഴക്കൻ യൂറോപ്യൻ ഇനമായ ഏർ ലിഹിരയും (ഇ.എച്ച്) തമ്മിൽ സങ്കരണം നടത്തിയാണ് ഇതു വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഈ കടുക് കൃഷിയിലൂടെ ഭക്ഷ്യയെണ്ണ ഉൽപാദനം വർധിപ്പിക്കുമെന്നും ഇന്ത്യയുടെ ആവശ്യത്തിനായുള്ള ഇറക്കുമതി ചെയ്യുന്നതിന്റെ അളവു കുറയ്ക്കാൻ ജി.എം കടുകുകൃഷി ഉപകരിക്കുമെന്നും കീടനാശിനികളെ കടുക് പ്രതിരോധിക്കുമെന്നും കാണിച്ച് ഡൽഹി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ദീപക് പെന്റൻ സമർപ്പിച്ച റിപ്പോർട്ട് ജി.ഇ.എ.സി അംഗീകരിച്ചിരിക്കുകയാണ്. ബേയർ ക്രോപ്‌സ് നേടിയ പേറ്റന്റ് എങ്ങനെ സ്വദേശിയാകുമെന്ന ചോദ്യം ഭാരതീയ കിസാൻ സംഘ് (ബി.കെ.എസ്) ഉയർത്തിയിരിക്കുന്നു. ജാഗരൺ മഞ്ചും ഈ തീരുമാനത്തിൽ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് പരിസ്ഥിതി മന്ത്രി രൂപേന്ദ്ര യാദവിന് കത്ത് നൽകിയിരിക്കുന്നു. എന്നാൽ ഡൽഹി സർവകലാശാല സൗത്ത് കാംപസിലെ സെന്റർ ഫോർ ജനറ്റിക് മാനിപ്പുലേഷൻ ഓഫ് ക്രോപ്‌സാണ് ജി.എം കടുക് വികസിപ്പിച്ചെടുത്തതെന്ന വസ്തുതയും നിലനിൽക്കുന്നു.


കടുക് കൃഷിയുടെ അംഗീകാരത്തിനെതിരേ പ്രതിഷേധങ്ങൾ ഉയരുകയാണ്. ജനിതക മാറ്റം വരുത്തിയ കടുക് വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്താൽ തനതു വിളകളുടെയും വംശനാശത്തിനു കാരണമാക്കുമെന്നതാണ് വസ്തുത. കൂടാതെ, പരിസ്ഥിതിക്ക് ദോഷകരവുമാകും. കാർഷിക വിളകളുടെ വൈവിധ്യത്തെയും ഭക്ഷ്യസുരക്ഷയെയും ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. സ്വാഭാവിക കടുകിന്റെ ഗുണമേന്മയുണ്ടാകില്ലെന്നും തനതു വിത്തിൽ നിന്ന് തയാറാക്കുന്ന എണ്ണയുടെ രുചി ജി.എം കടുകെണ്ണയ്ക്കുണ്ടാകില്ലെന്നും അഭിപ്രായമുണ്ട്. പ്രശസ്ത കാർഷിക ശാസ്ത്രജ്ഞൻ ഡോ. എം.എസ് സ്വാമിനാഥൻ ജി.എം വിളകൾക്ക് കർശന നിയന്ത്രണങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജി.എം കടുകിൽ നിന്നുള്ള ബാക്ടീരിയ ജീൻ നമ്മുടെ വയറ്റിലെ ബാക്ടീരിയകളെ നശിപ്പിക്കുമെന്നും അങ്ങനെ ദഹനപ്രക്രിയ താറുമാറാക്കുമെന്നും ഈവിധമാണ് പരുത്തി വയലുകളിൽ ഇറങ്ങിയ കന്നുകാലികൾക്ക് ഉദരരോഗങ്ങൾ പിടിപെട്ടതെന്നും പറയുന്നു.


ജി.എം ഫുഡ് കഴിച്ചാൽ രോഗപ്രതിരോധശേഷി കുറയുമെന്നും ട്രാൻസ്ജനിക് ഭക്ഷണങ്ങൾ ഭക്ഷിക്കുന്നവരിലും ജനിതക പരിവർത്തനം ഉണ്ടാകുമെന്നും ആരോപണമുണ്ട്. ജനിതകമാറ്റം വരുത്തിയ വിളകൾ പരമ്പരാഗത വിളകൾക്കൊപ്പം കൃഷി ചെയ്താൽ പാരമ്പര്യ വിളകൾ നശിച്ചുപോകുമെന്നതും വലിയ പ്രശ്‌നമാണ്. ഭാവിയിൽ കൂടുതൽ ജനിതകമാറ്റ വിത്തുകൾ വരുന്നതോടെ ഇന്ത്യൻ കാർഷികരംഗം ബഹുരാഷ്ട്ര കമ്പനികളുടെ പിടിയിലാകും. ഇതുകൊണ്ടാണ് ജി.എം വിത്തുകൾ ഉപയോഗിക്കരുതെന്ന് വിദർഭയിലെ ജനങ്ങൾ രാജ്യത്തോടു വിളിച്ചുപറയുന്നത്.


യൂറോപ്യൻ രാജ്യങ്ങൾ ബയോടെക് വിളകളിൽ വലിയ രീതിയിൽ അഭയം പ്രാപിക്കുന്നില്ല. ബയോടെക് കൃഷിക്ക് നിയമങ്ങൾ പാസാക്കി കർശന നിയന്ത്രണങ്ങൾ ഇവർ ഏർപ്പെടുത്തുന്നുണ്ട്. ജി.എം ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള ആശങ്കകൾ അകറ്റാൻ സാധിച്ചിട്ടില്ലാത്തതിനാൽ ജി.എം കടുക് കൃഷിയെക്കുറിച്ച് തീരുമാനമെടുക്കും മുൻപ് കർഷക സംഘടനകൾ, ഉപഭോക്തൃ സംഘടനകൾ, സാമൂഹ്യ സംഘടനകൾ എന്നിവരുമായി സർക്കാർ ചർച്ച നടത്തി, വിഷയത്തിൽ നിലനിൽക്കുന്ന കേസിൽ തീർപ്പുണ്ടായതിനുശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാവൂ. അപ്പോഴും ഇതിന്റെ മറ്റൊരു വശം കാണാതിരുന്നുകൂടാ. ഇന്ത്യ സ്വാതന്ത്ര്യമായ ഘട്ടത്തിൽ 35 കോടിയായിരുന്നു ജനസംഖ്യ. ഇന്ന് 140 കോടിയായി വർധിച്ചിരിക്കുന്നു. എന്നാൽ, സ്വാതന്ത്ര്യത്തിന് മുൻപ് അനുഭവിച്ചിരുന്ന ഭക്ഷ്യദൗർലഭ്യം ഇപ്പോൾ അനുഭവിക്കാത്തത് ആധുനിക രീതികൾ അവലംബിച്ചതുകൊണ്ടാണെന്നതും മറക്കാനാവില്ല. 140 കോടിയിലധികം ജനങ്ങളെ തീറ്റിപ്പോറ്റണമെങ്കിൽ മാറിവരുന്ന പുത്തൻ കൃഷി സമ്പ്രദായങ്ങൾ അവലംബിച്ചേ തീരുവെന്ന വാദത്തെയും അവഗണിക്കാനാവുന്നതല്ല.

(അവസാനിച്ചു)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് കേന്ദ്ര സഹായം: കെ.വി തോമസ് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനുമായി ചര്‍ച്ച  നടത്തി

Kerala
  •  2 months ago
No Image

മട്ടാഞ്ചേരിയില്‍ മൂന്നരവയസുകാരന് ക്രൂരമര്‍ദ്ദനം; പ്ലേ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍

Kerala
  •  2 months ago
No Image

നാഷണല്‍ കോണ്‍ഫറന്‍സിന് നാല് സ്വതന്ത്രരുടെ പിന്തുണകൂടി; ഒമര്‍ അബ്ദുല്ല ജമ്മു കശ്മിര്‍ മുഖ്യമന്ത്രിയാകും

National
  •  2 months ago
No Image

ടെന്നീസ് ഇതിഹാസം റഫേല്‍ നദാല്‍ വിരമിച്ചു

Others
  •  2 months ago
No Image

TOP TEN MUST VISIT TOURIST PLACES IN DUBAI

uae
  •  2 months ago
No Image

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിനെതിരെ കേരളം; നിയമസഭയില്‍ പ്രമേയം പാസാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ഞായറാഴ്ച്ച മൂന്നിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

നാളത്തെ പൊതുഅവധി;പിഎസ്‌സി നടത്താനിരുന്ന പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു

Kerala
  •  2 months ago
No Image

നവരാത്രി പൂജവെപ്പ്; സംസ്ഥാനത്ത് നാളെ പൊതുഅവധി

Kerala
  •  2 months ago
No Image

A GUIDE TO THE BEST BEACHES IN DUBAI: SUN, SAND AND FUN

uae
  •  2 months ago