HOME
DETAILS

വംശീയാധിക്ഷേപങ്ങൾക്കെതിരേ ഖത്തറിന്റെ സ്‌നേഹമുദ്ര

  
backup
November 23 2022 | 05:11 AM

95632-52


2022ലെ ഫിഫ ലോകകപ്പ് ഫുട്‌ബോൾ മത്സരവേദി ഖത്തർ ആയിരിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ട നിമിഷം മുതൽ ആരംഭിച്ചതാണ് ആ രാജ്യത്തിനെതിരേ പാശ്ചാത്യരാജ്യങ്ങളുടെ വംശീയാക്രമണങ്ങൾ. യൂറോപ്യൻ പിടിയിൽ നിന്ന് ആദ്യമായി ഒരു മിഡിൽ ഈസ്റ്റ് രാജ്യത്തിലേക്ക് ഫിഫ വേൾഡ്കപ്പ് പറിച്ചുനട്ടതിലെ അസഹിഷ്ണുതയായിരുന്നു വിമർശനങ്ങളുടെ കാതൽ. ഇതുപക്ഷേ, തുടക്കത്തിൽ ഖത്തറിന് മനസിലാക്കാൻ കഴിഞ്ഞില്ല. വിമർശനങ്ങളെ ഖത്തർ ഭരണാധികാരി ഇസ്‌ലാമിന്റെ പ്രതിസ്പന്ദനമായ സഹിഷ്ണുതയോടെയാണ് അഭിമുഖീകരിച്ചത്.


ഇത്തിരി വട്ടത്തിലുള്ള ഖത്തറിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോൾ ടൂർണമെന്റ് നടത്താൻ കഴിയുമോ? നിലവാരമുള്ള സ്റ്റേഡിയങ്ങൾ പണിയാനാകുമോ? കളിക്കാർക്കും ഒഫീഷ്യലുകൾക്കും സൗകര്യപ്രദ താമസസ്ഥലം ഒരുക്കാൻ കഴിയുമോ? മുസ്‌ലിം രാജ്യത്ത് മത്സരം നടത്താൻ പറ്റുമോ? ഫിഫക്ക് പണം നൽകി ഖത്തർ നേടിയെടുത്തതല്ലേ മത്സരവേദി? പ്രവാസി തൊഴിലാളികൾക്ക് പണം കൊടുത്ത് ഖത്തർ മത്സരവേദിയുടെ ആരാധകരാക്കുന്നു... ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിദ്വേഷപ്രചാരണങ്ങളാണ് പാശ്ചാത്യമാധ്യമങ്ങൾ ഖത്തറിനെതിരേ ഒഴുക്കിവിട്ടത്. ഇത്തരം വിമർശനങ്ങളെ സംയമനത്തോടെ സമീപിച്ച ഖത്തർ അമീർ ഓരോ വിമർശനത്തിനുംപ്രവൃത്തിയിലൂടെയായിരുന്നു മറുപടി നൽകിയത്. ആ പ്രവർത്തനത്തിന്റെ സ്‌നേഹാർദ്രമുദ്രയാണ് ഇന്നത്തെ ഖത്തർ. മാറ്റിപ്പണിത ഖത്തറിനെ കണ്ട് ലോകം വിസ്മയാദരങ്ങളോടെ നിന്നു. ലോകകപ്പ് ചരിത്ര പുസ്തകത്തിൽ പുത്തൻ അധ്യായം എഴുതിച്ചേർക്കാനുള്ള കഠിന ശ്രമത്തിലായിരുന്നു ഖത്തർ എന്ന് വിമർശകർ ഓർത്തില്ല. സൗകര്യങ്ങളുടെ അർഥപൂർണമായ സാക്ഷാത്കാരം ഖത്തർ ലോകത്തിന് സമർപ്പിക്കുകയും ഭരണകൂടത്തിനത് സാർഥകമായ സാഫല്യമായിത്തീരുകയും ചെയ്തിരിക്കുകയാണിപ്പോൾ.


അത്ഭുതാതിശയങ്ങൾ തുളുമ്പുന്ന സ്റ്റേഡിയങ്ങളും സൗകര്യങ്ങളും ലോകത്തിന് മുന്നിൽ സമർപ്പിച്ചുകൊണ്ട് ഖത്തറും ഭരണാധികാരികളും ഹൃദയസ്മിതം പൊഴിച്ച് വിനീതരായി നിൽക്കുന്ന കാഴ്ചയാണ് വിമർശകർക്ക് കാണാൻ കഴിഞ്ഞത്. ലോകകപ്പിന്റെ നടത്തിപ്പുകാരായ സുപ്രിം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും ക്ഷമാപൂർവമാണ് വിമർശനങ്ങളെ അഭിമുഖീകരിച്ചത്. എന്നിട്ടും വിദ്വേഷനാവുകൾ അടങ്ങിയിരുന്നില്ല. ഖത്തറിൽ മനുഷ്യാവകാശമില്ല. മതന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നു, സ്ത്രീകൾക്ക് സ്വാതന്ത്ര്യമില്ല എന്നീ ജൽപനങ്ങൾ വരെ ഫ്രഞ്ച്, യു.എസ്, ബ്രിട്ടിഷ് മാധ്യമങ്ങൾ പടച്ചുവിട്ടുകൊണ്ടിരുന്നു. വിമർശനങ്ങൾ വംശീയ വിദ്വേഷ പ്രചാരണങ്ങളായി രൂപാന്തരം പ്രാപിച്ചപ്പോൾ ഖത്തർ അമീർ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി വിനയാനിത്വനായി പറഞ്ഞു. 'വിമർശനങ്ങളെ ഞങ്ങൾ സൗഹാർദമായാണ് ആദ്യത്തിൽ കേട്ടിരുന്നത്. അതിനനുസരിച്ചു പ്രവർത്തനങ്ങളിൽ ഞങ്ങൾ ജാഗരൂകരാകുകയും ചെയ്തു. ലോകത്തിന് മുന്നിൽ പരാതികൾക്കിടമില്ലാത്ത വിധം ഫിഫ വേൾഡ് കപ്പ് ഫുട്‌ബോൾ മത്സരത്തിന് വേദിയൊരുക്കിക്കഴിഞ്ഞിട്ടും വിമർശനങ്ങൾക്ക് അയവില്ലാതെ വരുമ്പോൾ ഞങ്ങൾക്ക് മനസിലാകുന്നു എന്തിനായിരുന്നു ഇത്രമേൽ വലിയ കോലാഹലമെന്ന്'.


വർഷങ്ങളോളം നീണ്ടുനിന്ന ആസൂത്രിത ഉപരോധത്തിന്റെ ഇരയും കൂടിയാണ് ഖത്തർ. ഒരു അറബ് രാഷ്ട്രം ലോകകപ്പ് മത്സരത്തിന് ആതിഥ്യം വഹിക്കാനൊരുങ്ങിയത് വെറുപ്പിന്റെ പ്രചാരകർക്ക് നെഞ്ചിൽ പടരുന്ന തീയായി മാറുകയായിരുന്നു. ആഫ്രിക്ക ലോകകപ്പിന് വേദിയായപ്പോഴും ഇതേരീതിയിലുള്ള വംശീയ വിദ്വേഷ പ്രചാരണവും വെറുപ്പിന്റെ ഉൽപാദനവും യു.എസ് അടക്കമുള്ള പാശ്ചാത്യ മാധ്യമങ്ങൾ നിർലോഭം നടത്തിയത് ഈ സന്ദർഭത്തിൽ ഓർക്കണം. ലോകകപ്പ് വേദി ഖത്തറിൽനിന്ന് തട്ടിപ്പറിക്കാൻ കഴിഞ്ഞ വർഷങ്ങളിലൂടെ തീവ്രശ്രമമാണ് പാശ്ചാത്യശക്തികൾ നടത്തിയത്. ഭീമാകാരം പൂണ്ടുവന്ന എല്ലാ എതിർപ്പുകളേയും നാൽപ്പത്തിരണ്ടുകാരനായ ഖത്തർ ഭരണാധികാരി സൗമ്യസുന്ദരമായ പുഞ്ചിരിയോടെയും നിശ്ചയദാർഢ്യത്തിന്റെ നെഞ്ചുറപ്പോടെയുമാണ് നേരിട്ടത്. അദ്ദേഹത്തോടൊപ്പം ലോകകപ്പ് സി.ഇ.ഒ നാസർ അൽ ഖാതിറിയും ഫിഫ സംഘാടകരും കട്ടയ്ക്ക് ഉറച്ചുനിന്നപ്പോൾ കുപ്രചാരണങ്ങളെല്ലാം ലോകകപ്പ് ഉദ്ഘാടന വേളയിൽ തന്നെ ചാരമായിത്തീരുകയും ചെയ്തു. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും വിമർശകർക്ക് വയടപ്പൻ മറുപടിയാണ് നൽകിയത്. ഖത്തറിനെ ധാർമികത പഠിപ്പിക്കുന്ന പാശ്ചാത്യ രാജ്യങ്ങളുടേത് കാപട്യമാണെന്നും മത്സരം തുടങ്ങിക്കഴിഞ്ഞിട്ടും യൂറോപ്യൻ മാധ്യമങ്ങൾ വ്യാജപ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്നും അദ്ദേഹം തുറന്നടിക്കുകയുണ്ടായി.


എല്ലാ വംശീയ വിദ്വേഷപ്രചാരണങ്ങൾക്കുമുള്ള ഖത്തറിന്റെ മധുര മറുപടി ലോകത്തെ മുഴുവൻ സാക്ഷിനിർത്തിക്കൊണ്ടുള്ളതും കൂടിയായിരുന്നു എന്നതാണ് ഈ ലോകോത്തര ഫുട്‌ബോൾ മത്സരത്തിന്റെ സവിശേഷത. ലോകത്തിന്റെ കണ്ണും കരളും ഖത്തറിലേക്കാവാഹിച്ചുകൊണ്ട് അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന ഹ്രസ്വ ഉദ്ഘാടന പ്രസംഗം ഇസ്‌ലാമിന്റെ മഹത്തായ അധ്യാപനവും കൂടിയായിരുന്നു. ഹോളിവുഡ് താരം മോർഗൻ ഫ്രീമാനെയും അപൂർവ രോഗബാധിതനായ, അരയ്ക്ക് താഴെ വളർച്ച മുരടിച്ച ഗാനിം അൽമുഫ്താഹ് എന്ന യുവ സംരംഭകനെയും വിശിഷ്ട അതിഥികളാക്കിയതും ഉദ്ഘാടകരാക്കിയതും മഹത്തായ ഒരു ദർശനത്തിന്റെ വിളംബരവും കൂടിയായിരുന്നു. മനുഷ്യരെല്ലാം ഒന്നാണെന്ന ഇസ്‌ലാമിക ദർശനം വിദ്വേഷ പ്രചാരകരെ പഠിപ്പിക്കുകയായിരുന്നു ഖത്തർ ഈ അപൂർവസംഗമ ഉദ്ഘാടന ചടങ്ങിലൂടെ.
ലോകത്തിന്റെ ശ്രദ്ധ മുഴുവൻ ഈ രണ്ട് വ്യക്തികളിലേക്ക് കേന്ദ്രീകരിച്ച് ഗാനിം മുഹമ്മദ് മോർഗൻ ഫ്രീമാന് ചൊല്ലിക്കൊടുത്ത പരിശുദ്ധ ഖുർആൻ വചനമായ 'അല്ലയോ മനുഷ്യരേ, തീർച്ചയായും നിങ്ങളെ നാം ഒരു ആണിൽ നിന്നും പെണ്ണിൽ നിന്നുമാണ് സൃഷ്ടിച്ചിരിക്കുന്നത്. നിങ്ങളെ നാം വിവിധ സമുദായങ്ങളും വംശങ്ങളുമാക്കിയത് അന്യോനം തിരിച്ചറിയേണ്ടതിന് മാത്രമാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ധർമനിഷ്ഠ പാലിക്കുന്നവൻ മാത്രമായിരിക്കും'. ഈ ഖുർആൻ വചനം ലോകത്തെ മുഴുവൻ കേൾപ്പിച്ചു ഖത്തർ.


ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള മാധ്യമങ്ങളിൽ നിന്നും ഖത്തറിന് നേരെ എയ്തുകൊണ്ടിരിക്കുന്ന വിഷാസ്ത്രങ്ങൾക്കുനേരേ അതേ ലോക മാധ്യമങ്ങളെ മുന്നിലിരുത്തി ഖുർആൻ വചനങ്ങളിലൂടെ അതിമനോഹരമായ മറുപടി നൽകാൻ ഗാനിമിലൂടെ കഴിഞ്ഞതിൽ ഖത്തറിന് ചാരിതാർഥ്യമടയാം. ഫിഫ വേൾഡ് കപ്പ് മത്സരം വിജയകരമായി നടത്തിയതിനപ്പുറമുള്ള ആത്മനിർവൃതിയായിരിക്കുമത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് കേന്ദ്ര സഹായം: കെ.വി തോമസ് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനുമായി ചര്‍ച്ച  നടത്തി

Kerala
  •  2 months ago
No Image

മട്ടാഞ്ചേരിയില്‍ മൂന്നരവയസുകാരന് ക്രൂരമര്‍ദ്ദനം; പ്ലേ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍

Kerala
  •  2 months ago
No Image

നാഷണല്‍ കോണ്‍ഫറന്‍സിന് നാല് സ്വതന്ത്രരുടെ പിന്തുണകൂടി; ഒമര്‍ അബ്ദുല്ല ജമ്മു കശ്മിര്‍ മുഖ്യമന്ത്രിയാകും

National
  •  2 months ago
No Image

ടെന്നീസ് ഇതിഹാസം റഫേല്‍ നദാല്‍ വിരമിച്ചു

Others
  •  2 months ago
No Image

TOP TEN MUST VISIT TOURIST PLACES IN DUBAI

uae
  •  2 months ago
No Image

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിനെതിരെ കേരളം; നിയമസഭയില്‍ പ്രമേയം പാസാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ഞായറാഴ്ച്ച മൂന്നിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

നാളത്തെ പൊതുഅവധി;പിഎസ്‌സി നടത്താനിരുന്ന പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു

Kerala
  •  2 months ago
No Image

നവരാത്രി പൂജവെപ്പ്; സംസ്ഥാനത്ത് നാളെ പൊതുഅവധി

Kerala
  •  2 months ago
No Image

A GUIDE TO THE BEST BEACHES IN DUBAI: SUN, SAND AND FUN

uae
  •  2 months ago