പാല്‍വില കൂടും; മില്‍മ പാല് ലിറ്ററിന് അഞ്ചു രൂപ വരെ കൂട്ടേണ്ടിവരുമെന്ന് മന്ത്രി ചിഞ്ചുറാണി
തിരുവനന്തപുരം: സംസ്ഥാനത്ത് പാല് വിലയില്‍ 5 രൂപയില്‍ കുറയാത്ത വര്‍ധനയുണ്ടാകുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. രണ്ടു ദിവസത്തിനകം പാല് വില വര്‍ധനവിനെക്കുറിച്ച് തീരുമാനമുണ്ടാകും. വില വര്‍ധന കൊണ്ടുവരാന്‍ മില്‍മയ്ക്ക് അര്‍ഹതയുണ്ടെന്നും, കര്‍ഷകര്‍ക്ക് പിന്തുണ നല്കാന് പാല് വില വര്‍ധന അനിവാര്യമാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പാല്‍വില ലിറ്ററിന് 8.57 രൂപ കൂട്ടണമെന്നായിരുന്നു മില്‍മ നിയോഗിച്ച വിദഗ്ധസമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. വര്‍ധിപ്പിക്കുന്ന തുകയില്‍ 82% കര്‍ഷകര്‍ക്ക് നല്‍കുമെന്നാണ് മില്‍മ പ്രഖ്യാപനം. ബാക്കി 18 ശതമാനം പ്രോസസിംഗ് ചാര്‍ജ് ആയി മില്‍മയുടെ കയ്യില്‍ എത്തും.
ക്ഷീരകര്‍ഷകരുടെ നഷ്ടം ചൂണ്ടിക്കാട്ടിയാണ് വില കൂട്ടുന്നതെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക് കിട്ടുന്നില്ലെന്ന ആക്ഷേപവുമുണ്ട്. നിലവില്‍ കര്‍ഷകരില്‍ നിന്ന് മില്‍മ പാല് സംഭരിക്കുന്നത് ലിറ്ററിന് 37 രൂപ മുതല്‍ 39 രൂപ വരെ നല്‍കിയാണ്. ഈ പാല് മില്‍മ വില്‍ക്കുന്നത് ലീറ്ററിന് 50 രൂപയ്ക്ക്.സംഭരണ വിതരണ വിലയിലെ അന്തരം 13 രൂപയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."