കോടതി വിധി ലംഘിക്കപ്പെടുന്നുവെന്ന്
കണ്ണൂര്‍: സെറ്റോ ജില്ലാ ചെയര്മാന് സി.ടി സുരേന്ദ്രന്റെയും കണ്‍വീനര്‍ പി കൃഷ്ണന്റെയും സ്ഥലംമാറ്റ വിഷയത്തില്‍ കേരള അഡ്മിന്സ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധി അട്ടിമറിക്കപ്പെട്ടതായി സെറ്റോ ജില്ലാ കമ്മിറ്റി. കണ്ണൂര്‍ ഇറിഗേഷന്‍ സബ് ഡിവിഷനിലെ ഹെഡ് ക്ലാര്‍ക്ക് കൂടിയായ സുരേന്ദ്രനെ കാസര്‍കോട് എം.ഐ സബ് ഡിവിഷന് ചീഫ് എന്‍ജിനിയര്‍ ഓഫിസിലേക്കു സ്ഥലം മാറ്റിയിരുന്നു. അടുത്തവര്‍ഷം മേയ് 31നു വിരമിക്കാനിരിക്കുന്ന ഇദ്ദേഹത്തിനു 10 മാസമാണു സര്‍വിസ് ബാക്കിയുള്ളത്. കണ്ണൂര്‍ കോര്‍പ്പറേഷനിലെ ജീവനക്കാരന് പി കൃഷ്ണനെ കഴിഞ്ഞമാസം മഞ്ചേരിയിലേക്കു സ്ഥലംമാറ്റി. പിന്നീട് കൃഷ്ണനെ ആന്തൂര്‍ നഗരസഭയിലേക്കു സ്ഥലം മാറ്റി ഡയറക്ടര്‍ ഉത്തരവിറക്കുകയും ചെയ്തതായി ഭാരവാഹികള്‍ പറഞ്ഞു. സി.ടി സുരേന്ദ്രന് അധ്യക്ഷനായി. പി. കൃഷ്ണന്, കെ.സി രാജന്, കെ.കെ രാജേഷ് ഖന്ന, എന്‍ രാമന്, കെ സുധാകരന്, വി ശശീന്ദ്രന്, ജയന് ചാലില്‍, എം.പി മോഹനന്, ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."