'കിം കിം കിം കിം കിം' ഉറുഗ്വേയെ ഒതുക്കാന്‍ കിം വല നെയ്ത കൊറിയ
ഉറുഗ്വേക്കെതിരെ ദക്ഷിണ കൊറിയ ഇറക്കിയ കിമ്മുമാരായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ച. കിം പാട്ടു പാടിയാണ് ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. അഞ്ച് കിമ്മുകളാണ് ടീമിലുണ്ടായിരുന്നത്. ഉറുഗ്വേയുടെ മുന്നേറ്റങ്ങള്‍ തടഞ്ഞ് വിലപ്പെട്ട സമനില കൊറിയക്ക് ഉറപ്പാക്കിയത് ഈ കിമ്മുകളായിരുന്നു.
1 ഗോള്‍കീപ്പര്‍ കിം സ്യൂങ് യു, 15 റൈറ്റ് ബാക്കായി കിം മൂണ്‍ ഹ്വാന്‍, 19 റെറ്റ് സെന്ററില്‍ കിം മിന് ജേ, 4 ലെഫ്റ്റ് സെന്ററില്‍ കിം യോങ് ഗ്വോന്, 3 ലെഫ്റ്റ് ബാക്കായി കിം ജിന്‍ സു. അഞ്ചു പേരുടെയും ആദ്യ ലോകകപ്പ് മത്സരവുമായിരുന്നു ഇത്. ഇവരെക്കൂടാതെ പകരക്കാരുടെ നിരയില്‍ ഒരു കിം കൂടി ഉണ്ടായിരുന്നു കിം തേ ഹ്വാന്‍. ഇന്ന് കൊറിയയില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പേരാണത്രെ കിം. കൊറിയന്‍ ഭാഷയില്‍ കിം എന്നാല്‍ സ്വര്‍ണമെന്നും ഇരുമ്പെന്നുമാണ് അര്‍ത്ഥം. പുരാതന കൊറിയയിലെ രാജകുടുംബങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന പേരാണ് കിം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."