പഴം-പച്ചക്കറി കയറ്റുമതി: പരിശോധന കര്‍ശനമാക്കി
മലപ്പുറം: കോഴിക്കോട് നിപാ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള പഴം-പച്ചക്കറി കാര്‍ഗോ ഉല്‍പന്നങ്ങളുടെ പരിശോധന കര്‍ശനമാക്കി. കാര്‍ഗോ ഏജന്‍സികള്‍ കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന്റെ് പ്ലാന്റ് ക്വാറന്റൈന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് നല്‍കുന്ന ഉല്‍പന്നങ്ങളുടെ പരിശോധനയാണ് അധികൃതര്‍ കര്‍ക്കശമാക്കിയത്. വിമാനത്താവളങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഓഫിസില്‍ നിന്നാണ് ഉല്‍പന്നങ്ങള്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
വിദേശത്തേക്കുള്ള പഴം, പച്ചക്കറി ഉല്‍പന്നങ്ങളില്‍ വിഷാംശം അടങ്ങിയിട്ടില്ലെന്ന് ഉറപ്പു വരുത്തുന്ന പരിശോധന സര്‍ട്ടിഫിക്കറ്റായിരുന്നു നേരത്തെ നല്‍കിയിരുന്നത്. എന്നാല്‍ സംസ്ഥാനത്ത് 2018ല്‍ നിപാ സ്ഥിരീകരിച്ചതോടെ വിദേശ രാജ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി കാര്‍ഗോ ഉല്‍പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഇതോടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കാര്‍ഗോ അയക്കേണ്ട ഗതികേടായിരുന്നു. തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാന ആരോഗ്യ വകുപ്പ് നിപാ മുക്തമെന്ന് പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കി തുടങ്ങിയത്. കേന്ദ്രത്തിന്റെ പരിശോധന സര്‍ട്ടിഫിക്കറ്റില്‍ നിപാ മുക്തമെന്ന് പ്രത്യേകം ചേര്‍ക്കുകയായിരുന്നു. ഇതോടെയാണ് കേരളത്തിന്റെ നിയന്ത്രണം ഗള്‍ഫ് രാജ്യങ്ങള്‍ നീക്കിയത്. സംസ്ഥാനത്ത് വീണ്ടും നിപാ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പരിശോധന ശക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."